അജ്ഞാതം

"പരിഷത് 11-മത് വാർഷികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,586 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13:39, 1 ഏപ്രിൽ 2016
തിരുത്തലിനു സംഗ്രഹമില്ല
വരി 37: വരി 37:
ക്യാമ്പിന്റെ തുടർച്ചയെന്നോണം അബുദാബി ചാപ്റ്ററിൽ ഉള്ള വനിതാ പ്രവർത്തകരുടെ കൂടിയിരിപ്പുകളും ദൈനംദിന സംഘടനാ പ്രവർത്തനത്തിലുള്ള പങ്കാളിത്തവും ഒട്ടേറെ വർദ്ധിച്ചു. ക്യാമ്പിന്റെ തുടർച്ചയായി ആരംഭിച്ച വാട്സ് ആപ്പ് ഗ്രൂപ്പിന്റെ ചർച്ചയിൽ വേണ്ടി വന്ന ചില നിയന്ത്രണങ്ങൾ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നതിൽ ചില തടസ്സങ്ങൾ ഉണ്ടാക്കിയെങ്കിലും പരിമിതമായ തരത്തിൽ ഗ്രൂപ്പ് ചർച്ചകൾ തുടരുന്നു. വനിതാ പ്രവർത്തകർ പ്രത്യേക ഗ്രൂപ്പാവുകയല്ല വേണ്ടത് അങ്ങനെ വേർതിരിച്ച് ആവശ്യമില്ല എന്ന ഒരു ചർച്ച പൊതുവെ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രത്യേക വനിതാ സബ്ക്കമ്മിറ്റി ഈ വർഷത്തെ പ്രവർത്തനത്തിൽ രൂപീകരിച്ചിട്ടുണ്ടായിരുന്നില്ല.

അബുദാബിയിൽ  വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനകൂട്ടം നടന്നു ഏപ്രിൽ 5 നു.
അബുദാബിയിൽ  വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായനകൂട്ടം നടന്നു ഏപ്രിൽ 5 നു.
ശാസ്ത്രോത്സവം 2015
2015 ഏപ്രിൽ 10നു ഷാർജ എമിറേറ്റ്സ് നാഷ്ണൽ സ്കൂളിൽ വെച്ച് നടന്ന ശാസ്ത്രോത്സവം ഒരു പുതിയ കാൽവെയ്പായിരുന്നു. ചങ്ങാതിക്കൂട്ടത്തിന്റെ സ്ഥിരം പ്രവർത്തന ചട്ടക്കൂട്ടിൽ നിന്നും മാറിനിന്ന ഒരു പ്രവർത്തനമായിരുന്നു ശാസ്ത്രോത്സവം. പൂർണ്ണമായും പ്രോജക്റ്റ് ബേസിഡ് ആയിട്ട് നടന്ന പ്രവർത്തനത്തിൽ കുട്ടികളുടെയും പ്രവർത്തകരുടേയും പങ്കാളിത്തം കൊണ്ടും പരിപാടികളുടെ വ്യത്യസ്തതകൊണ്ട് നല്ല നിലവാരം പുലർത്തി. ഒട്ടേറെ ഗൃഹപാഠം ചെയ്ത് നടത്തിയ പ്രവർത്തനം പുതിയ സാദ്ധ്യതകളാണ് തുറന്നത്. അതിന്റെ ചുവട് പിടിച്ചാണ് തുടർന്ന് നടന്ന ലൈറ്റ് ഫെസ്റ്റ് നു രൂപം നൽകിയത്.
69കുട്ടികൾ പങ്കെടുത്തു, കുട്ടികളുടെ എണ്ണത്തിലും ഏജ് ഗ്രൂപ്പിലും നിയന്ത്രണങ്ങളുണ്ടായിരുന്നു, പ്രീ രെജിസ്ട്രേഷൻ നേരത്തെ തന്നെ പൂർണ്ണമാവുകയും അതിനേക്കാൾ കൂടുതൽ കുട്ടികൾ പങ്കെടുക്കുകയും ചെയ്തു. ശാസ്ത്രത്തിന്റെ രീതി പരിശീലിപ്പിക്കുന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളെ 12 ഗ്രൂപ്പുകളായി തിരിച്ച് ഓരോഗ്രൂപ്പിനും വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ പേരു നൽകുകയും അവയെ പരിചയപ്പെടുത്തുകയും ചെയ്തു. പാഴ്‌വസ്തുക്കളിൽ നിന്നുള്ള പ്രോജക്റ്റ് നിർമ്മാണം, ശാസ്ത്രത്തിന്റെ രീതി പരിചയപ്പെടുത്തിക്കൊണ്ടുള്ള ഇലൿട്രിൿ സർക്യൂട്ട് അനാ electric circuit analysis , biological analysis, pascal law വിശദീകരിക്കുന്ന science toy യുടെ നിർമ്മാണം തുടങ്ങിയവ കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. 35 ഓളം പ്രവർത്തകരുടെ ചിട്ടയായ പ്രവർത്തനം അതിന്റെ സംഘാടനത്തിലും ക്ലാസ്സുകൾ ചിട്ടപ്പെടുത്തുന്ന കാര്യത്തിലും എടുത്തു പറയേണ്ടതാണ്. പങ്കെടുത്ത കുട്ടികൾക്ക് certificate വിതരണം ചെയ്തു.
മെയ് 22നു അബുദാബിയിൽ ശാസ്ത്രോത്സവത്തിന്റെ 2 രണ്ടാം പതിപ്പ് കെ.എസ്.സി.യിൽ വെച്ച് അബുദാബി ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നു. 92 കുട്ടികളും 42 പ്രവർത്തകരും പങ്കെടുത്തു ഷാർജയിൽ നടന്ന ശാസ്ത്രോത്സവത്തിൽ നിന്നും ---------------------ഒരു പ്രോജക്റ്റ് കൂടി ഉൾപ്പെടുത്തിയായിരുന്നു നടത്തിയത്. കെ.എസ്.സി.സെക്രട്ടറി ശാസ്ത്രോത്സവം ഉത്ഘാടനം ചെയ്യുകയും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം കെ,എസ്.സി.പ്രസിഡണ്ട് നിർവ്വഹിക്കുകയും ചെയ്തു.
ശാസ്ത്രോത്സവത്തിൽ കണ്ട ഏറ്റവും പ്രധാനമായ കാര്യം രണ്ട് ചാപ്റ്ററുകളിലും ഒട്ടെറെ പ്രവർത്തകർ തുടർച്ചയായി ഒരു മാസത്തോളം സംഘടനാ പ്രവർത്തനങ്ങളിലും അതിന്റെ യോഗങ്ങളിലും പങ്കെടുക്കുകയും അത് വിജയിപ്പിക്കുകയും ചെയ്തു. ഐ.ടി.യുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ചിട്ടുണ്ട് പ്രവർത്തനത്തിന്റെ സംഘാടനത്തിനായി.
18

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5971" എന്ന താളിൽനിന്ന് ശേഖരിച്ചത്