അജ്ഞാതം


"സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 56: വരി 56:
==അവലോകനം==
==അവലോകനം==
===തിരുവനന്തപുരം===
===തിരുവനന്തപുരം===
തിരുവനന്തപുരത്ത് പരുപാടി നടന്നു. തിരുവനന്തപുരം ഭവനിൽ നടന്ന പരുപാടിയിൽ 20 പേർ ഉണ്ടായിരുന്നു.ഇൻറർനെറ്റ് സ്വതന്ത്ര്യത്തെപ്പറ്റി ഡോ.എം ആർ ബൈജു(സ്വതന്ത്രവിജ്ഞാന ജനാധിപത്യ സഖ്യം ജനൽ സെക്രട്ടറി)  പ്രഭാഷണം നടത്തി. ഉബുണ്ടു പരിചയപ്പെടുത്തികൊണ്ട് ബി രമേഷും(പരിഷത്ത് ജില്ലാ സെക്രട്ടറി) സംസാരിച്ചു.  
സ്വതന്ത്ര സോഫ്ട് വെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം പരിഷദ്ഭവനിൽ പരിഷത്തും ഡി.എ.കെ.എഫും ചേർന്ന് ഉബുണ്ടു ഇന്സറ്റലേഷനും പ്രഭാഷണവും സംഘടിപ്പിച്ചു. ഇരുപത്തി അഞ്ചോളം പേർ പങ്കെടുത്തിരുന്നു. നാലഞ്ചു കംപ്യൂട്ടറുകളില് പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു.ഡിഎകെഎഫ് ജനറൽ സെക്രട്ടറി ഡോ.എം.ആർ ബൈജു സോഫ്ട് വെയർ സ്പാതന്ത്ര്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബി.രമേഷും മകൻ അപ്പുവും ചേർന്ന് ഉബുണ്ടു പരിചയപ്പെടുത്തി. തുടർന്ന് ഹ്രസ്വമായ ചർച്ചയും നടന്നു. ജില്ലാ ഐടി കൺവീനർ രാജിത് സ്വാഗതവും ഡി.എ.കെ.എഫ് ജില്ലാ സെക്രട്ടറി ടി ഗോപകുമാർ നന്ദിയും പറഞ്ഞു.
*യോഗത്തിൽ ജില്ലാ ഐറ്റി കൺവീനർ രാജിത്ത് സ്വഗതം പറഞ്ഞു. പരിഷത്ത് സംസ്ഥാന ഐ റ്റി ചെയർമാൻ പി എസ് രാജശേഖരൻ പ്രവർത്തനങ്ങൾക്ക് നേതൃത്തം നൽകി.ഡോ.ആർ വി ജി മേനോൻ സ്വന്തം ലാപ്ടോപ്പിൽ പരിഷത്ത് ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തുകൊണ്ട് ഇൻസ്റ്റാൾ ഫെസ്റ്റ് ഉത്ഘാടനം ചെയ്തു.
====ചർച്ചകളിൽ നിന്ന്====
 
*എം.ആർ.ബൈജു
സ്വതന്ത്രസോഫ്ട് വെയറിൽ തുടങ്ങിയ ചില ആപ്ലിക്കേഷനുകൾ പിന്നീട് പ്രൊപ്പൈറ്ററി ആക്കിയതോടെ അവയുടെ വളർച്ച നിന്നു. കൂട്ടുചേർന്നുള്ള സാങ്കേതികവിദ്യാവികസനവും വിജ്ഞാന നിർമിതിയും നിലയ്ക്കുന്നതുകൊണ്ടാണിത്. സ്വതന്ത്രസോഫ്ട് വെയറിന്റെ ഏറ്റവും വലിയ സവിശേഷത കൂട്ടുചേർന്നുള്ള സാങ്കേതികവിദ്യാവികസനവും വിജ്ഞാന നിർമിതിയുമാണ്. സാങ്കേതിക വിദ്യയും വിജ്ഞാനവും ഒരു സാമൂഹിക ഉത്പന്നമായി മാറുന്ന ഈ അവസ്ഥ ജനാധിപത്യ പ്രക്രിയയുടെ ആണിക്കല്ലാണ്. ഇതിനെ തടയുന്ന ഭരണകൂടം തന്നെ പലപ്പോഴും രഹസ്യ നിരീക്ഷണത്തിലൂടെ പൌരന്റെ സ്വകാര്യതയെ ഭഞ്ജിക്കുകയും ആശയ വിനിമയ സ്വാതന്ത്യത്തെ ഹനിക്കുകയും ചെയ്യുന്നു. ഇതിനെതിരെയുള്ള ചെറുത്തുനില്പാണ് വരുംകാലത്ത് വി‍ജ്ഞാന സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങൾ ഉയർത്തിക്കൊണ്ടു വരേണ്ടത്. ഡയസ്പോറ പോലുള്ള സോഷ്യൽ നെറ്റ്വർക്കിങ് ടൂളുകൾ കൂടുതലുപയോഗിച്ച് സ്വന്തം ഇടങ്ങൾ ശക്തിപ്പെടുത്താൻ നാം ശ്രമിക്കണം.
*ബി.രമേഷ്
വിൻഡോസ് ഉപയോഗിച്ചുപോയതുകൊണ്ട് എനിക്കിതേ വഴങ്ങൂ എന്ന മനോഭാവം പലരിലുമുണ്ട്. അതുമാറണം. പലകാര്യങ്ങളിലും കൂടുതൽ സൌകര്യപ്രദമാണ് സ്വതന്ത്രസോഫ്ട് വെയർ അധിഷ്ഠിതമായ ഉബുണ്ടു പോലുള്ള ഓപ്പറേറ്റിങ് സംവിധാനങ്ങൾ. അത് പരസ്പരസഹകരണത്തിന്റേതായ ഒരു തലം കൂടി സൃഷ്ടിക്കുന്നുണ്ട്. ഞാൻ പ്രവർത്തിക്കുന്ന വൈദ്യുതി ബോർഡിൽ സ്വതന്ത്രസോഫ്ട് വെയറിലേക്കു മാറിയശേഷം അതുമായി ബന്ധപ്പെട്ടവരിൽ പങ്കുവയ്ക്കലിന്റെ സംസ്കാരം കൂടുതൽ വികസിച്ചിട്ടുണ്ട്.
*ആർ.വി. ജി മേനോൻ
കാറുവാങ്ങുന്നവർക്ക് എൻജിൻ അഴിച്ചു പണിയാനുള്ള സ്വാതന്ത്ര്യം കൂടി നല്കിയതുകൊണ്ടു പ്രത്യേകിച്ച് എന്തുകാര്യം എന്നതുപോലെ, സോഴ്സ്കോഡ് പരിശോധിക്കാനുള്ള സ്വാതന്ത്ര്യം കൂടി നല്കിയിട്ടെന്തെന്നു പണ്ടു ഞാനും ചിന്തിച്ചിരുന്നു. എന്നാൽ അതിനുമപ്പുറമുള്ള സ്വാതന്ത്ര്യത്തിന്റെയും സഹകരണത്തിന്റെയും തലങ്ങൾ അതിനുണ്ടെന്നു പിന്നീടു ബോധ്യമായി. ഏതായാലും ഇതുപയോഗിച്ചു തുടങ്ങുന്നവർക്ക് പരിഷദ്ഭവനുകളിൽ ഇൻസ്റ്റാൾ ചെയ്യാനും പ്രവർത്തിപ്പിച്ചു ശീലിക്കാനും വേണ്ട സഹായം കിട്ടുന്ന ഒരവസ്ഥ ഉണ്ടാകണമെന്ന് ആഗ്രഹിക്കാൻ തുടങ്ങിയിട്ടു കാലമേറെയായി. ഇപ്പോൾ അതു യാഥാർഥ്യമായതിൽ സന്തോഷമുണ്ട്.
*പി.എസ്.രാജശേഖരൻ
സ്വതന്ത്രസോഫ്ട്വെയർ പ്രസ്ഥാനം നല്കിയ ഏറ്റവും വലിയ സംഭാവന പുസ്തകപ്രസാധനവും ഗവേഷണവുമടക്കമുള്ള എല്ലാ വിജ്ഞാനശാഖകളിലും കുത്തകവത്കരണം ഇല്ലാതാക്കുന്നതിനും കൂട്ടുചേർന്നുള്ള വിജ്ഞാന നിർമിതി പ്രോത്സാഹിപ്പിക്കുന്നതിനും വഴിയൊരുക്കി എന്നതാണ്.വിക്കിപ്പീഡിയയും ക്രിയേറ്റീവ് കോമൺസും കോപ്പിലഫ്ററും ഓപ്പൺ ബയോളജിയുമെല്ലാം ചേർന്ന് സൃഷ്ടിക്കന്ന വിജ്ഞാനസ്വാതന്ത്ര്യത്തിന്റെ പുത്തൻ മേഖലകളെ എല്ലാം പ്രയോഗതലത്തിൽ കേരളത്തിൽ മുന്നോട്ടു നീക്കുന്നതിനുള്ള കൂട്ടായ്മ സൃഷ്ടിക്കന്നതിന് പരിഷത്ത് വലിയ പങ്കുവഹിക്കേണ്ടതുണ്ട്. വിക്കിപ്പീഡിയയിലും വിക്കി  ഗ്രന്ഥശാലയിലും മലയാളം കംപ്യൂട്ടിങ്ങിലുമെല്ലാമിടപെട്ടുകൊണ്ട് അതിനുള്ള ശ്രമങ്ങൾ നാം ആരംഭിച്ചുകഴിഞ്ഞു. അതുമുന്നോട്ടുകൊണ്ടുപോകാൻ കൂടുതൽ കൂടുതൽ പ്രവർത്തകരെ പ്രാദേശികതലങ്ങളിൽ കണ്ടെത്തണം.
*ജയ് ശ്രീകുമാർ (മാന്പൂ മലയാളം കംപ്യൂട്ടിങ് കൂട്ടായ്മയുടെ സെക്രട്ടറി)
സ്വന്തം ഭാഷയിൽ സംവദിക്കാൻ സാങ്കേതികവിദ്യ സജ്ജമാകുന്പോഴേ സ്വാതന്ത്ര്യം അതിന്റെ പൂർണാർഥത്തിൽ എത്തുകയുള്ളൂ. കംപ്യൂട്ടറിലും മൊബൈലിലും മലയാളം പൂർണസജ്ജമാക്കുന്നതിന് ഇനിയുമേറെ മുന്നേറേണ്ടതുണ്ട്. അതിനുള്ള ശ്രമങ്ങൾക്ക് പരിഷത്തിനും ഡി.എകെഎഫിനും മറ്റു പ്രസ്ഥാനങ്ങൾക്കും  മാന്പൂവിന്റെ പൂർണ പിന്തുണയുണ്ടാവും. തിരിച്ചും പിന്തുണ അഭ്യർഥിക്കുന്നു.
*അരുൺ രവി (പരി‍ഷത്ത് ജില്ലാ ഐടി കമ്മിറ്റി അംഗം.)
പ്രൊപ്പൈറ്ററി സോഫ്ട് വയറുകളെ നേരിട്ടെതിർക്കുകയല്ല, അവയെക്കാൾ മെച്ചപ്പെട്ട ഓപ്പൺ സോഫ്ട് വെയറുകളും ആപ്ലിക്കേഷനുകളും ഉണ്ടാക്കുകയാണു വേണ്ടത്. മറ്റു പലമേഖലകളിലും കാലത്തിനു മുന്നേ നടന്ന പരിഷത്ത് പക്ഷേ ഐടി മേഖലയിൽ ഒരു പത്തു വർഷം പുറകിലാണു നടക്കുന്നത്. ഇൻറർനെറ്റും മറ്റും കംപ്യട്ടറിൽ നിന്ന് മൊബൈലിലേക്കു ചേക്കേറുമ്പോൾ നാമിപ്പോഴും ഉബുണ്ടുവിൽ നില്ക്കുകയാണ്. .യഥാർഥത്തിൽ സാധാരണക്കാരനുവേണ്ടിയുള്ള സിവിക് ആപ്ലിക്കേഷനുകൾ വികസിപ്പുക്കുകയും പ്രയോഗത്തിൽ കൊണ്ടുവരികയും പോലുള്ള കൂടുതൽ ഗൌരവതരമായ കാര്യങ്ങളാണ് ഈ മേഖലയിൽ ഇന്ന് പരിഷത്ത് കേരളസമൂഹത്തിനു നല്കേണ്ടത്.
*ടി ഗോപകുമാർ
ഐടി രംഗത്ത് ജനകീയ പ്രസ്ഥാനങ്ങളെല്ലാം ചേർന്ന് കൂട്ടായ പ്രവർത്തന പരിപാടി ആവിഷ്കരിക്കണം. സ്ക്രൈബസ് പോലുള്ള ആപ്ലിക്കേഷനുകളുടെ വികസനവും ആർ&ഡിയുമൊക്കെ ഡി.എ.കെ.എഫിനു് കൂടുതൽ ശ്രദ്ധിക്കാൻ കഴിയുന്ന മേഖലകളാണ്. ടെക്നോളജിയുടെ ജനകീയ പ്രയോഗത്തിലും വ്യാപനത്തിലും കൂടുതൽ സംഭാവന പരിഷത്തിൽ നിന്നും ഉണ്ടാകണം. ഭാഷാകംപ്യൂട്ടിങ്ങിന്റെ സാങ്കേതിക മേഖലയിൽ സ്വതന്ത്രമലയാളം കംപ്ടൂട്ടിങ്  പ്രവർത്തിക്കുന്നതുപോലെ ജനകീയ വ്യാപനത്തിൽ മാംപൂവിനു ശ്രദ്ധിക്കാൻ കഴിയും. ശരിയായ ഒരു പാരസ്പര്യം ഈ മേഖലയിൽ വൻ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കും.
===ആലപ്പുഴ===
===ആലപ്പുഴ===
ഭവനിൽ നടന്ന പരിപാടിക്ക് മുൻ ഐ.ടി. കൺവീനർ എ.ആർ. മുഹമ്മദ് അസ്ലം, അഡ്വ. ടി.കെ. സുജിത് എന്നിവർ നേതൃത്വം നൽകി. മൂന്ന് കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്തു. മുൻ സംസ്ഥാന സെക്രട്ടറി, പി.വി. വിനോദ്, ജില്ലാ സെക്രട്ടറി ആർ. രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
===കോട്ടയം===
===കോട്ടയം===
===എറണാകുളം===
===എറണാകുളം===
വരി 74: വരി 88:


===പാലക്കാട്===
===പാലക്കാട്===
മുന്നൂർക്കോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. പരിഷത്ത് പ്രവർത്തകനും ചെർപ്പുളശ്ശേരി ഹൈസ്കൂൾ അദ്ധ്യാപകനുമായ ദാസ് മാഷ് പരിശീലനത്തിന് നേതൃത്വം നൽകി. യുവസംഗമം പ്രവർത്തകരടക്കം 46 പേർ പങ്കെടുത്തു. ദേവദാസ്, ശ്രീനിവാസൻ, മേഖലാ സെക്രട്ടറി ഗീത, ജില്ലാ പ്രസിഡന്റ് എം.എം. പരമേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.
===മലപ്പുറം===
===മലപ്പുറം===
===കണ്ണൂർ===
===കണ്ണൂർ===
വരി 80: വരി 95:


===വയനാട്===
===വയനാട്===
കൽപ്പറ്റ ഗവ.എൽപി സ്കൂളിൽ ആയിരുന്നു പരിപാടി. 5 വനിതകൾ ഉൾപ്പടെ 25 പേർ പങ്കെടുത്തു.  ബ്ളോക്ക്  ഡവ. ഓഫീസറും ഐടി ഉപ സമിതി ചെയര്മാനുമായ ശ്രീ.പി സി മജീദ് ക്ലാസ് എടുത്ത് കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പ്രൊഫ..കെ ബാലഗോപാലൻ ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി എം ഡി ദേവസ്യ മലയാളം കമ്പ്യൂട്ടിങ്ങ് പരിചയപ്പെടുത്തി. എകെ ഷിബു, കെ ദിനേശൻ, ബിജോ പോൾ, കെ അശോകൻമാസ്റ്റർ എന്നിവർ ഉബണ്ടു ഇൻസ്റ്റലേഷന് നേതൃത്വം നൽകി. ആവശ്യപ്പെട്ടവർക്ക് പരിഷത്ത് ഉബണ്ടു സിഡിയും നൽകി.ക്യമ്പിൽ 30 പേർ പങ്കെടുത്തു.
തുടർ  പരിപാടി എന്ന നിലയിൽ ബത്തേരി, മാനന്തവാടി, കൽപ്പറ്റ എന്നി മേഖലകളിൽ  ഉബണ്ടു ഇൻസ്റ്റലേഷൻ ക്യാമ്പും ഐടി പരിശീലനവും നടത്താൻ തീരുമാനിച്ചു.
===ഇടുക്കി===
===ഇടുക്കി===
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2838" എന്ന താളിൽനിന്ന് ശേഖരിച്ചത്