"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 122: | വരി 122: | ||
'''06.03.2013''' മ്പുധനാഴ്ച വൈകുന്നേരം 7 മണിക്ക് ചെർപ്പുളശ്ശേരി തെക്കുമുറിയിൽ വെച്ച്'''ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ''' ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 30 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് മനോഹരൻ മാസ്ററർ, ദേവദാസ്,ശാമളൻ എന്നിവർ നേതൃത്വം നൽകി. | '''06.03.2013''' മ്പുധനാഴ്ച വൈകുന്നേരം 7 മണിക്ക് ചെർപ്പുളശ്ശേരി തെക്കുമുറിയിൽ വെച്ച്'''ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ''' ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 30 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് മനോഹരൻ മാസ്ററർ, ദേവദാസ്,ശാമളൻ എന്നിവർ നേതൃത്വം നൽകി. | ||
'''09.03.2013''' ശനിയ്ഴ്ച കരിമ്പുഴ യൂനിറ്റിലെ കാവുണ്ടയിൽ വെച്ചുനടന്ന വീട്ടുമുറ്റക്ലാസ്സിൽ ''ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ''' ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 50 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് ദാസൻ മാസ്ററർ നേതൃത്വം നൽകി. | |||
'''10.03.2013''' ഞായറാഴ്ച കീഴൂർ യൂനിറ്റിൽ ''ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ''' ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 33 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് ശ്രീനിവാസൻ മാസ്ററർ നേതൃത്വം നൽകി. | |||
=കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- യൂനിറ്റ് സമ്മേളനങ്ങൾ 2013= | =കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- യൂനിറ്റ് സമ്മേളനങ്ങൾ 2013= |
13:00, 16 മാർച്ച് 2013-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപ്പുളശ്ശേരി മേഖല | |
---|---|
പ്രസിഡന്റ് | ശ്രീനിവാസൻ.കെ |
സെക്രട്ടറി | ഗീത.എൻ.എം |
ട്രഷറർ | ബാലസുബ്രമണ്ണൃൻ.കെ |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
പഞ്ചായത്തുകൾ | ചെർപ്പുളശ്ശേരി, വെള്ളിനേഴി, ശ്രീകൃഷ്ണപുരം, കടമ്പഴിപുറം, കരിമ്പുഴ, പൂക്കോട്ടുകാവ്, ത്രിക്കിടീരി |
യൂണിറ്റുകൾ | ചെ൪പ്പുളശ്ശേരി, കാറൽമണ്ണ ,കരുമാനാംകുറുശ്ശി, വെള്ളിനേഴി, കരിമ്പുഴ, മുന്നൂ൪കോട് , കീഴൂർ, മുണ്ടക്കോട്ടുകുറുശ്ശി |
പാലക്കാട് ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലാ കമ്മറ്റി
ഭാരവാഹികൾ
- പ്രസിഡന്റ്
- ശ്രീനിവാസൻ.കെ
- വൈ.പ്രസിഡന്റ്
- സുരേദ്രൻ.വി.എം
- സെക്രട്ടറി
- ഗീത.എൻ.എം
- ജോ.സെക്രട്ടറി
- അനിൽകുമാർ
- ഖജാൻജി
- ബാലസുബ്രമണ്ണൃൻ.കെ
മേഖലാ കമ്മറ്റി അംഗങ്ങൾ
- ശ്രീനിവാസൻ(കീഴൂർ) ഫോൺ 9747239476
- സുരശ്രീ(കീഴൂർ) ഫോൺ 9747239476
- സുരേദ്രൻ(കരിമ്പുഴ) ഫോൺ 9446876962
- ഗീത.എൻ.എം(വെള്ളിനേഴി) ഫോൺ 9495805847
- അനിൽകുമാർ(വെള്ളിനേഴി) ഫോൺ 9995999652
- ബാലസുമ്പ്രമണ്ണ്യൻ(കരിമ്പുഴ) ഫോൺ 9446531386
- ദേവദാസ്.കെ.എം(ചെ൪പ്പുളശ്ശേരി) ഫോൺ 9447483253
- ദാസ്.എംഡി(ചെ൪പ്പുളശ്ശേരി) ഫോൺ 9446081650
- ശാമളൻ(ചെ൪പ്പുളശ്ശേരി) ഫോൺ 9809992463
- സുനില.കെ.എൻ(ചെ൪പ്പുളശ്ശേരി) ഫോൺ 9495873386
- ജിഷ്ണു(ചെ൪പ്പുളശ്ശേരി)ഫോൺ 9656390770
- ബാലസുമ്പ്രമണ്ണ്യൻ(ശ്രീകൃഷ്ണപുരം) ഫോൺ 9495659563
- അഭിത് മോഹൻ(ശ്രീകൃഷ്ണപുരം) ഫോൺ
- ഉണ്ണികൃഷ്ണൻ(കീഴൂർ) ഫോൺ
- വിനീത്.കെ(കരുമാനാംകുറുശ്ശി) ഫോൺ 9539149424
- ബാബുരാജ്.പി.ആർ(കരുമാനാംകുറുശ്ശി) ഫോൺ 97453225109
- ഗിരീഷ് ഫോൺ 9847329228
ഇന്റേണൽ ഓഡിറ്റർമാർ
യൂണിറ്റ് സെക്രട്ടറിമാർ
- ദേവദാസ്.കെ.എം(ചെ൪പ്പുളശ്ശേരി) ഫോൺ 9447483253
- ജിതിൻരാജ്(മുന്നൂ൪കോട്) ഫോൺ 9744600849
- വിഷ്ണുദാസ്(കീഴൂർ) ഫോൺ
- കൃഷ്ണദാസ്(കാറൽമണ്ണ) ഫോൺ 9447733886
- സുരേഷ്ബാബു(കരുമാനാംകുറുശ്ശി) ഫോൺ 9645058707
- അഭിരാജ്.എൻ(വെള്ളിനേഴി) ഫോൺ
- കോമറേഡ്(കരിമ്പുഴ) ഫോൺ 8086172986
- യൂസഫ്.വി.ടി(മുണ്ടക്കോട്ടുകുറുശ്ശി) ഫോൺ 9846145921
യുവസമിതി
ചെർപ്പുളശ്ശേരി മേഖലാ യുവസമിതി രൂപീകരണവും യുവസംഗമവും 05.08.2012 ന് വെള്ളിനേഴി HSS ൽ വെച്ചുനടന്നു, 24 പേർ പങ്കെടുത്ത യുവസംഗമം പൂക്കോട്ടുകാവു ഗ്രാമ പഞ്ചായത്ത് അംഗം സി.രാധാകൃഷ്ണൻ മാസ്ററർ ഉത്ഘാടനം ചെയ്തു.മേഖലാസെക്രട്ടറി ഗീതടീച്ചർ സ്വാഗതം പറയുകയും ജില്ലാവിദ്യാഭ്യാസവിഷയസമിതി കൺവീനർ സനോജ്മാസ്ററർ സാക്ഷരതാഗാനം പാടിതുടങ്ങുകയും ചെയ്ത സംഗമത്തിന് യുവസമിതി സംസ്ഥാനകോർകമ്മിറ്റിഅംഗം പ്രജീഷ് നേതൃത്വം നൽകി. യുവസമിതി പ്രസിഡണ്ടായി കിരൺകൃഷ്ണ, വൈസ് പ്രസിഡണ്ടായി മുജീബ്റഹ് മാൻ, സെക്രട്ടറിആയി കോമറേഡ്, ജോയിന്റ്സെക്രട്ടറിആയി അനുപമ എന്നിവരെതിരഞ്ഞെടുത്തു.. കമ്മിറ്റിഅംഗങ്ങളായി ജിതിൻരാജ്, സാജൻ, ശ്രീദിത്, കാർത്തിക, മൻജു, സീമ എന്നിവരേയും തിരഞ്ഞെടുത്തു.
ബാലവേദി
ബാലവേദി ഓണോത്സവം മേഖലാകമ്മിറ്റിയുടെആഭിമുഖ്യത്തിൽ ബാലവേദി ഓണോത്സവം 31.08.2012 വെള്ളിയാഴ്ച രാവിലെ പത്തുമണിമുതൽ തൂത വടക്കുമുറി എ.എൽ.പിസ്കൂളിൽ വെച്ചു നടത്തി.മുപ്പതോളംകുട്ടികൾ പങ്കെടുത്ത ഓണോത്സവത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനനിർവാഹകസമിതിഅംഗം മനോഹരൻമാസ്ററർ, ജില്ലാ വിദ്യാഭ്യാസവിഷയസമിതികൺവീനർ സനോജ് മാസ്ററർ, മേഖലാസെക്രട്ടറി ഗീതടീച്ചർ, ജിതിൻരാജ്, സാജൻ എന്നിവർ നേതൃത്വംനൽകി.കുട്ടികളുടെ കളികളും,കവിതകളും,പഠനപ്രവർത്തനങ്ങളും,സംവാദങ്ങളുമായി നടന്നക്യാമ്പ് വൈകീട്ട് നാലുമണിക്കാണ് അവസാനിച്ചത്. വളരെനല്ലഅനുഭവസമ്പത്തുമായാണ് ഓണക്കാലത്തുനടന്ന ഈ ക്യാമ്പിൽ പങ്കെടുത്തഎല്ലാവരും പിരിഞു പോയത്.
നവ കേരളോത്സവം
ചെർപ്പുളശ്ശേരി മേഖലാ സംഘാടകസമിതി രൂപീകരണയോഗം ചെർപ്പുളശ്ശരി പഞ്ചായത്തിൽ തെക്കുമുറിയിൽ വെച്ച് 30.12.2012 ഞായറാഴ്ച 4 മണിക്ക് കേരള ശാസ്ത്രസാഹിത്യപരിഷത്ത് സംഘടിപ്പിക്കുന്ന നവകേരളോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം നടന്നു. മനോഹരൻ മാസ്ററർ,നാരായണൻകുട്ടി,സനോജ്മാസ്ററർ, മേഖലാ,യൂനിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ജയരാജൻ മാസ്ററർ ചെയർമാനായും മേഖലാ സെക്രട്ടറി ഗീതടീച്ചർ കൺവീനറായും 51 അംഗ കമ്മിറ്റി തിരഞ്ഞെടുത്തു. യൂനിറ്റു സെക്രട്ടി ശാമളൻ സ്വാഗതവും മേഖലാ പ്രസിഡൻണ്ട് ബാലൻ മാസ്ററർ നന്ദിയും പറഞ്ഞു.
12.12.2012 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് മദ്യാസക്തിക്കെതിരെ സി ഡി പ്രദർശനവും ക്ലാസ്സും നടത്തി. സനോജ് മാസ്ററർ ക്ലാസ്സെടുത്തു.
16.12.2012 ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്കും നാലു മണിക്കുമായി ഊർജ്ജ പ്രതിസന്ധി, ശാസ്ക്രീയജീവിതരീതി എന്നീ വിഷയത്തിൽ സനോജ് മാസ്ററർ ക്ലാസ്സെടുത്തു. രണ്ട് അയൽക്കൂട്ടങ്ങളിലുമായി എൺപതോളം സ്ത്രീകൾ പങ്കെടുത്തു. ബാലൻ മാസ്ററർ,ശാമളൻ,ദേവദാസ് ,ബാബു മാസ്ററർ എന്നിവരും ക്ലാസ്സിൽ പങ്കെടുത്തു.
30.12.2012 മുണ്ടക്കോട്ടുകുറുശ്ശിയിൽ വെച്ച് കേരളം എങ്ങനെ ചിന്തിക്കുന്നു എന്ന വിഷയത്തിൽ രാമൻകുട്ടി മാസ്ററർ ക്ലാസ്സെടുത്തു. മേഖലാ പ്രസിഡൻണ്ട് ശ്രീനിവാസൻ മാസ്ററർ,മുണ്ടക്കോട്ടുകുറുശ്ശി പരിഷത്ത് യൂനിററ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
31.12.2012 തിങ്കളാഴ്ച വൈകീട്ട് അടക്കാപുത്തൂരിൽ വെച്ച് മദ്യാസക്തിക്കെതിരെ സി ഡി പ്രദർശനവും ക്ലാസ്സും നടത്തി. രാമൻകുട്ടി മാസ്ററർ, സനോജ് മാസ്ററർ എന്നിവർ ക്ലാസ്സെടുത്തു. സ്ത്രീകളടക്കം അൻപതോളം പേർ പങ്കെടുത്തു.
13.01.2013 ഞായറാഴ്ച ഉച്ചക്ക് മുണ്ടക്കോട്ടുകുറുശ്ശി വായനശാലയിൽവെച്ച് ബാലവേദി കാമ്പ് നടത്തി. സനോജ് മാസ്ററർ കുട്ടികൾക്ക് ക്ലാസെടുത്തു.
സംസ്ഥാന കലാജാഥ
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സുവർണ്ണജൂബിലിയോടനുബന്ധിച്ചുനടത്തുന്ന സംസ്ഥാന കലാജാഥക്ക് 30.01.2013 വൈകുന്നേരം 6 മണിക്ക് മുണ്ടക്കോട്ടുകുറുശ്ശി സിറ്റിയിൽ വെച്ചു കൊടുക്കുന്ന സ്വീകരണം വിജയിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരണം 06.01.2013 ഞായറാഴ്ച 6 മണിക്ക് വായനശാലയിൽ(മുണ്ടക്കോട്ടുകുറുശ്ശി)വെച്ചു നടന്നു. മനോഹരൻ മാസ്ററർ,ദേവദാസ്,മുണ്ടക്കോട്ടുകുറുശ്ശി യൂനിറ്റ് ഭാരവാഹികൾ അടക്കം 50 പേരോളം പങ്കെടുത്തു. എം.അബ്ദൾറഹിമാൻ ചെയർമാനായും,വി.ടി.യൂസഫ് കൺവീനറായും,ചളവറ പഞ്ചായത്തുപ്രസിഢൻണ്ട് രക്ഷാധികാരിയായും 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യൂനിറ്റു സെക്രട്ടറി യൂസഫ് സ്വാഗതവും പ്രസിഡണ്ട് മഹ്ഷ് നന്ദിയും പറഞ്ഞു,
30.01.2013 കലാജാഥക്ക് ആറുമണിക്ക് മുണ്ടക്കോട്ടുകുറുശ്ശിയിൽ വെച്ച് ഗംഭീരസ്വീകരണം നൽകി. 250ൽ കൂടുതൽ പേർ പങ്കെടുത്തു. പുസ്തകപ്രചരണത്തിൽ 65000 രൂപയുടെ പുസ്തകം വിറ്റു.
14.02.2013 വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് കരുമാനാംകുറുശ്ശിയിൽ വെച്ച് നാരായണൻകുട്ടിയുടെ നേതൃത്വത്തിൽ ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീ രോഗങ്ങൾ സിഡി പ്രദർശനം നടത്തി. 40 ൽ കൂടുതൽ പേർ പങ്കെടുത്തു.
17.02.2103 ഞായറാഴ്ച ഉച്ചക്ക് കർഷകസംഘം ചെർപ്പുളശ്ശേരി ഏരിയാസമ്മേളനത്തിൽ വെച്ച് പ്രൊഫസർ രവീന്ദ്രന്റെ കൃഷിയും മാലിന്യസംസ്കരണവും എന്ന ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു.
06.03.2013 മ്പുധനാഴ്ച വൈകുന്നേരം 7 മണിക്ക് ചെർപ്പുളശ്ശേരി തെക്കുമുറിയിൽ വെച്ച്ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 30 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് മനോഹരൻ മാസ്ററർ, ദേവദാസ്,ശാമളൻ എന്നിവർ നേതൃത്വം നൽകി.
'09.03.2013 ശനിയ്ഴ്ച കരിമ്പുഴ യൂനിറ്റിലെ കാവുണ്ടയിൽ വെച്ചുനടന്ന വീട്ടുമുറ്റക്ലാസ്സിൽ ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 50 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് ദാസൻ മാസ്ററർ നേതൃത്വം നൽകി.
'10.03.2013 ഞായറാഴ്ച കീഴൂർ യൂനിറ്റിൽ ഡോക്ടർ രാധാകൃഷ്ണന്റെ ജീവിതശൈലീരോഗങ്ങൾ ക്ലാസിന്റെ സി.ഡി.പ്രദർശിപ്പിചിചു. 33 പേർ പങ്കെടുത്ത വീട്ടുമുറ്റക്ലാസിന് ശ്രീനിവാസൻ മാസ്ററർ നേതൃത്വം നൽകി.
കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- യൂനിറ്റ് സമ്മേളനങ്ങൾ 2013
21.02.2013 കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- വ്യാഴാഴ്ച ഉച്ചക്കു നടന്ന ചെർപ്പുളശ്ശേരി യൂനിറ്റ് വാർഷികത്തിൽ ഡോക്ടർ രാധാകൃഷ്ണന്റെ ആരോഗ്യവും ജീവിതശൈലീരോഗങ്ങളും ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു. മോഴികുന്നത്തു മനയിൽ ഉച്ചക്കു 2 മണിക്കു തുടങ്ങിയ സമ്മേളനം ഗവ.ആയുർവേദ ഡോക്ടർ ഷമീർബാബു സമ്മേളനം ഉത്ഘാടനം ചെയ്തു. ദേവദാസ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. നാരായണൻകുട്ടി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മനോഹരൻ മാസ്ററർ സമ്മേളനത്തെ അഭിസംഭോധന ചെയ്ത സംസാരിച്ചു. ശാമളൻ പ്രസിഡൻണ്ട്, വിജയകുമാരി വൈസ് പ്രസിഡൻണ്ട, ദേവദാസ് സെക്രട്ടറി, സുരേഷ് കുമാർ ജോ.സെക്രട്ടറി ആയി 13 അംഗ യൂനിറ്റു കമ്മിറ്റിയെ തിരഞ്ഞെടുത്തു.
24.02.2013 കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- ഞായറാഴ്ച ഉച്ചക്കു നടന്ന കരിമ്പുഴ യൂനിറ്റ് വാർഷികത്തിൽ ഡോക്ടർ രാധാകൃഷ്ണന്റെ ആരോഗ്യവും ജീവിതശൈലീരോഗങ്ങളും ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു.
24.02.2013 കേരള ശ്സ്ത്രസാഹിത്യപരിഷത്ത് സുവർണ്ണജൂബിലി സമ്മേളനം- ഞായറാഴ്ച ഉച്ചക്കു നടന്ന വെള്ളിനേഴി യൂനിറ്റ് വാർഷികത്തിൽ ഗംഗാധരന്റെ തലചായ്ക്കാനൊരിടം ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു. കറ്റാനശ്ശേരി എ യു പി സ്കൂളിൽ ഉച്ചക്കു തുടങ്ങിയ സമ്മേളനം വാഡ് മെമ്പർ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. അഭിരാജ് റിപ്പോർട്ട്അവതരിപ്പിച്ചു. ദാസ്.എം.ഡി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. ശോഭനയെ പ്രസിഡന്റായും അഭിരാജിനെസെക്രട്ടറിയായും തെരഞ്ഞെടുത്തു.
03.03.2013 ഞായറാഴ്ച കീഴൂർ വായനശാലയിൽ വെച്ച് നടന്ന യൂനിറ്റു വാർഷികത്തിൽ മേഖലാ പ്രസിഡൻണ്ട് ശ്രീനിവാസൻ മാസ്ററർ,ഖജാൻജി ബാലൻമാസ്ററർ എന്നിവർ പങ്കെടുത്തു. 40 പേർ പങ്കെടുത്ത സമ്മേളനത്തിൽ ഉണ്ണികൃഷ്ണനെ പ്രസിഡന്റായും വിഷ്ണുദാസിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. അതിനുശേഷം ഡോക്ടർ രാധാകൃഷ്ണന്റെ ആരോഗ്യവും ജീവിതശൈലീരോഗങ്ങളും ക്ലാസിന്റെ സിഡി പ്രദർശിപ്പിച്ചു.
പ്രധാന പ്രവർത്തനങ്ങൾ
മദ്യപാനം അന്തസ്സല്ല, അപമാനമാണ്,ക്യാമ്പേയ് ൻ
വർദ്ധിച്ചുവരുന്ന മദ്യാസക്തിക്കും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും എതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോബർ 2 മുതൽ നവമ്പർ 1 വരെ 'മദ്യപാനം അന്തസ്സല്ല, അപമാനമാണ് എന്ന സന്തേശമുയർത്തി നടത്തുന്ന ക്യാമ്പേയ് ന്റെ ഭാഗമായി ചെർപ്പുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ബസ്ററാൻഡ് പരിസരത്തു വെച്ചു് 02.10.2012 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്കു് ക്ലാസ്,സംവാദം,വീഡിയോ പ്രദർശനം എന്നിവ നടന്നു. മദ്യത്തിന്റെ ദൂഷ്യഭലങ്ങളെക്കുറിച്ച് പരിഷത് സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്ററർ, മേഖലാസെക്രട്ടറി ഗീതടീച്ചർ, ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ് എന്നിവർ സംസാരിച്ചു. അതിനുശേഷം മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരിഷത് തയ്യാറാക്കിയ ഡോക്യുമെന്ററി യുടെ പ്രദർശനവും നടന്നു. വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ ക്യാമ്പേയിന് പരിഷത് ജില്ലാകമ്മിറ്റി അംഗം നാരായണൺകുട്ടി സ്വാഗതം പറയുകയും മേഖലാ പ്രസിഡന്റ് ശ്രീനിവാസൻ മാസ്ററർ നന്ദി പറയുകയും ചെയ്തു.
കുന്ന് ഇടിച്ചു നിരത്തുന്നതിനെതിരെ ബോധവൽക്കരണവും സി.ഡി.പ്രദർശനവും
കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചക്കല്ലിൽ(ചെർപ്പുളശ്ശേരി-പട്ടാമ്പി റോഡരുകിൽ) കുന്ന് ഇടിച്ചു നിരപ്പാക്കുന്നതിനെതിരെ 01.10.2012 വൈകീട്ട് ബോധവൽക്കരണ ക്ലാസും സി.ഡി.പ്രദർശനവും നടത്തി. മേഖലാ പ്രസിഡൻറ് ശ്രീനിവാസൻ മാസ്ററർ ക്ലാസ് എടുക്കുകയും, അതിനുശേഷം ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ 'നിലവിളി' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും നടത്തി. തുടർന്നു നടന്ന വിശദീകരണയോഗം ചെർപ്പുളശ്ശേരി ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ശ്രീ.സുരേഷ് ഉത്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ് മാസ്ററർ യോഗത്തിൽ സംസാരിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
21.10.2012 ഞായറാഴ്ച വൈകുന്നേരം നാരായണൻകുട്ടി,സനോജ്,ശാമളൻ,കിരൺഎന്നിവരുടെ നേതൃത്വത്തിൽമഞ്ചക്കൽ കുന്നിടിക്കലിനെതിരായി പോസ്ററർ ഒട്ടിക്കുകയും പ്രചരണം നടത്തുകയും ചെയ്തു.
22.10.2012 തിങ്കളാഴ്ചയും 24.10.2012 ബുധനാഴ്ചയും വൈകുന്നേരം നാടിനെ നശിപ്പിക്കുന്ന കുന്നിടിപ്പിക്കൽഅവസാനിപ്പിക്കുക എന്ന നോട്ടീസുമായി ദേവദാസ്,ശാമളൻഎന്നിവരുടെ നേതൃത്വത്തിൽ മഞ്ചക്കൽ ഭാഗത്തെ വീടുകൾ തോറും കയറി പ്രചരണം നടത്തി.
പുതിയ യൂനിറ്റ്രൂപീകരണം
കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖലയുടെ കീഴിൽ ചളവറ പഞ്ചായത്തിലുള്ള മുണ്ടക്കോട്ടുകുറുശ്ശിയിൽ പുതിയ യൂനിറ്റുരൂപീകരണം 23.09.2012 ഞായറാഴ്ച വൈകുന്നേരം അവിടത്തെ വായനശാലയിൽ വെച്ചുനടന്നു. മുണ്ടക്കോട്ടുകുറുശ്ശി വായനശാല സെക്രട്ടറി സുഭാഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന രൂപീകരണയോഗത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത് സംസ്ഥാന നിർവാഹകസമിതിഅംഗം മനോഹരൻമാസ്ററർ,ചളവറ ഗോവിന്ദൻകുട്ടിമാസ്ററർ,ചെർപ്പുളശ്ശേരി യൂനിറ്റ് പ്രസിഡന്റ് ദേവദാസ് എന്നിവർ പങ്കെടുത്തു. 18 പേർ പങ്കെടുത്തയോഗത്തിൽ സ്വയം പരിചയപ്പെടലിനുശേഷം ഗോവിന്ദൻകുട്ടിമാസ്ററർ, മനോഹരൻമാസ്ററർ എന്നിവർ പരിഷത്തിന്റെ ചരിത്രവും,പ്രസക്തിയും വിവരിച്ചു. അതിനുശേഷം നടന്ന സജീവചർച്ചയിൽ മിക്കഅംഗങ്ങളും പങ്കെടുത്തു. മുണ്ടക്കോട്ടുകുറുശ്ശി യൂനിറ്റ് ഭാരവാഹികളായി മനോജ്-പ്രസിഡന്റ്(9846278559), റസാക്ക്-വൈസ് പ്രസിഡന്റ്, യൂസഫ്.വി.ടി-സെക്രട്ടറി(9846145921), ഷിയാൽ-ജൊ.സെക്രട്ടറി എന്നിവരേയും തിരഞ്ഞെടുത്തു. വായനശാല സെക്രട്ടറി സുഭാഷ് കുമാർ സ്വാഗതം പറഞ്ഞയോഗം പുതിയസെക്രട്ടറി യൂസഫ് നന്ദി പറഞ്ഞതോടെ അവസാനിച്ചു.
ചെർപ്പുളശ്ശേരി മേഖല കുടുബസംഗമം
കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 09.09.2012 ഞായറാഴ്ച വൈകുന്നേരം നാലുമണി മുതൽ തിരുവാഴിയോട് കെ.എസ്.ടി.എ മന്ദിരത്തിൽ വെച്ചു നടത്തിയ കുടുബസംഗമത്തിൽ രണ്ടര വയസ്സുമുതൽ എഴുപത്തിഅഞ്ചുവയസ്സുവരെയുള്ളവർ പങ്കെടുത്തു. പരിഷത് ചെർപ്പുളശ്ശേരി മേഖലാസെക്രട്ടറി ഗീതടീച്ചർ സ്വാഗതംപറഞ്ഞകുടുബസംഗമം പാലക്കാട് ഡയറ്റിലെ ഗണിതാദ്ധ്യാപകൻ പുലാമന്തോൾ നാരായണനുണ്ണിയുടെ ഗണിത ക്ലാസ്സോടെ തുടങ്ങി. മുതിർന്ന പ്രവർത്തകർ പരിഷത് അനുഭവങ്ങൾ പങ്കുവെച്ചു.അതിൽ പരിഷത്തുമായി പിണങ്ങിയവരും വീണ്ടും തിരിച്ചുവന്നവരും എല്ലാം ഉണ്ടായിരുന്നു. കേന്ദ്രനിർവാഹകസമിതി അംഗം മനോഹരൻമാസ്ററർ കടുംബസമേതം പങ്കെടുക്കുകയും ശാസ്ത്രസാഹിത്യപരിഷത്തിന്റെപ്രസക്തികേരളസമൂഹത്തിൽ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയുംചെയ്തു.യുവസമിതിയിലൂടെവന്ന ആറുപേർ കുടുബസംഗമത്തിനെത്തിയിരുന്നു.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.ഏഴുമണിക്ക് അവസാനിച്ച കുടുബസംഗമത്തിന് പരിഷത് പാലക്കാട് ജില്ലാകമ്മിറ്റിഅംഗം നാരായണൻകുട്ടി നന്ദി പറഞ്ഞു.
ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ്
ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ് 29.07.2012 ന് കീഴൂർ യു.പി.സ്കൂളിൽ വെച്ചു നടന്നു. 23.06.2012,24.06.2012 എന്നീദിവസങ്ങളിൽ കൊല്ലങ്കോടു വെച്ചുനടന്നസംസ്ഥാനപ്രവർത്തക ക്യാമ്പിന്റെ റിപ്പോർട്ടിങ്ങ് ശാസ്ത്രസാഹിത്യപരിഷത്ജില്ലാഭാരവാഹികളായ മുസ്തഫ മാസ്ററർ അരവിന്ദാക്ഷൻ,അജില എന്നിവർ നടത്തുകയും തുടർന്നുള്ള ചർച്ചകളിൽ ഇടപെട്ട് അംഗങ്ങളുടെ സംശയങ്ങൾക്കു മറുപടിപറയുകയും ചെയ്തു. ജില്ലാപ്രസിഡൻ ണ്ട് ശ്രീനിവാസൻമാ സ്ററ൪ അദ്ദ്യക്ഷതവഹിക്കുകയും മേഖലാസെക്രട്ടറി ഗീതടീച്ചർസ്വാഗതംപറയുകയുംചെയ്ത ക്യാമ്പിൽ മേഖലകളിലെ യൂനിറ്റുകളിൽനിന്ന് ഇരുപത്തിഅൻചോളം പേർപങ്കെടുത്തു.
വിദ്യാഭ്യാസ കൂട്ടായ്മ
സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 വൈകുന്നേരം അഞ്ചുമണിക്ക് ചെർപുളശ്ശേരി ബസ്‌സ്റ്റാൻഡ~ പരിസരത്ത് വെച്ച് വിദ്യാഭ്യാസ കൂട്ടായ്മ സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക , അക്കാദമിക് നിലവാരത്തിന്റെ കാര്യത്തിൽ സർക്കാർ കോളേജുകളുടെ നാലയലത്ത് പോലും വരാത്ത സ്വാശ്രയ കോളേജുകൾ അടച്ചു പൂട്ടണമെന്ന കോടതിയുടെ നിരീക്ഷണം നടപ്പിലാക്കുക, വിദ്യാഭ്യാസഅവകാശനിയമത്തിൽ നിന്ന് എയ്‌ഡഡ് സ്കൂളുകളെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിലെല്ലാം പോതുജനങ്ങളുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും ജനകീയ അഭിപ്രായങ്ങൾ ഉയർത്തുന്നതിനുവേണ്ടി നടത്തിയ കൂട്ടായ്മയിൽ പരിഷദ് സംസ്ഥാന നിർവാഹകസമിതി അംഗവും മുൻ ഹയർ സെക്കണ്ടറി ഡയരക്ടരുമായ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. പരിഷദ് ജില്ലാ വിദ്യാഭ്യാസവിഷയസമിതി കൺവീനർ ശ്രീ.സി.സനോജ് അധ്യക്ഷ്‌തവഹിച്ചു. പരിഷദ് ചെർപുളശ്ശേരി മേഖല സെക്രട്ടറി ശ്രീമതി.എൻ.എം.ഗീത സ്വാഗതവും ദാസ്.എം.ഡി.നന്ദിയും പറഞ്ഞു.