ഉപയോക്താവിന്റെ സംവാദം:CMMurali
ഫലകം തിരുത്താൻ
ഫലകത്തിൽ കാണുന്ന ചുരുക്കെഴുത്ത് ഇങ്ങനെ വായിക്കണം
- ക = കാണുക
- സം = സംവദിക്കുക
- തി = തിരുത്തുക
അപ്പോൾ തിരുത്തുകയിൽ (തി) ഞെക്കിയാൽ ഫലകം തിരുത്താനായി തുറന്നുവരും. അവിടെ ഇപ്പോൾ അവസാനം കിടക്കുന്ന പേര് ഒന്നുകൂടി കോപ്പി പേസ്റ്റ് ചെയ്ത് അതിൽ പുതുതായി ചേർക്കേണ്ട പേര് എഴുതി ചേർക്കുക. അത്രേയുള്ളു.
ശ്രദ്ധിക്കേണ്ട കാര്യം. ഇപ്പോൾ ഫലകത്തിന്റെ ബ്രായ്കറ്റുകൾക്കുള്ളിൽ എങ്ങനെയാണോ അതിന്റെ ഉള്ളടക്കം വിന്യസിച്ചിട്ടുള്ളത് അതുപോലെ തന്നെ തിരുത്തുന്നതിനുശേഷവും അത് ഉണ്ടാകണം.
അതായത് അവസാനം ഇങ്ങനെ തന്നെ വരണം : {{·w}}[[കഖഗഘങ]]{{·w}} {{nowrap end}}
ഇപ്പോൾ പേര് ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക. പൂർണ്ണമായി പേര് എഴുതിയശേഷം ഒരു സെപ്പറേറ്റർ മാർക്ക് (കുത്തനെയുള്ളവര - I ) ഉപയോഗിച്ചതിനുശേഷം ഒരു ചുരുക്കപ്പേര് എഴുതിയിരിക്കുന്നു. എന്നിട്ട് ആദ്യവും അവസാനവും [[ ]] ബ്രായ്കറ്റ് കൊടുത്തിരിക്കുന്നു. അപ്പോൾ പൂർണ്ണ പേരിനുപകരം ചുരുക്കപ്പേര് മാത്രമേ സേവ് ചെയ്യുമ്പോൾ കാണിക്കൂ. പൈപ്പ്ഡ് ലിങ്ക് എന്നാണ് ഇതിനു പേർ. Adv.tksujith 16:03, 4 സെപ്റ്റംബർ 2013 (UTC)
ഇംഗ്ലീഷ് ചുരുക്കെഴുത്ത്
വിക്കിയിൽ prettyurl എന്ന സങ്കേതമാണ് അതിനുപയോഗിക്കുന്നത്. സംഗതി ഇങ്ങനെയാണ് :
- താളിന്റെ ആദ്യം {{prettyurl|Save Kerala Curriculum }} എന്ന ചേർക്കുക. സേവ് കേരള കരിക്കുലം എന്നതിന് പകരം താളിന്റെ അതത് ഇംഗ്ലീഷ് പേര് ചേർത്താൽ മതി. എന്നിട്ട് സേവ് ചെയ്യുമ്പോൾ ആ ഇംഗ്ലീഷ് പേര് ചുവന്ന നിറത്തിൽ കാണിക്കും.
- അടുത്ത പടി ആ ചുവന്ന പേരിൽ ഞെക്കിയാൽ അവിടെ ഉള്ളടക്കം ചേർക്കാനുള്ള താൾ തുറന്നുവരുന്നതാണ്. ആ താളിൽ #REDIRECT[[കേരള പാഠ്യപദ്ധതി സംരക്ഷിക്കുക]] എന്ന മലയാളം താളിലേക്കുള്ള തിരിച്ചുവിടൽ സൃഷ്ടിക്കുക.
- സംഗതി കഴിഞ്ഞു. ഇനി യഥാർത്ഥ താളിൽ ചെന്ന് നോക്കുമ്പോൾ വലതുമുകളിലായി ഇംഗ്ലിഷ് പേര് കാണാം. അതിൽ അമർത്തിയാൽ അഡ്രസ്സ് ബാറിൽ ഇംഗ്ലീഷ് പേര് കാണും. ഇങ്ങനെ : http://wiki.kssp.in/index.php/Save_Kerala_Curriculum
ഇത്രയേ ഉള്ളൂ... Adv.tksujith 16:27, 4 സെപ്റ്റംബർ 2013 (UTC)