"സഹായം:ഉള്ളടക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
|style="text-align: center;" class="plainlinks"|<big> [{{fullurl:സഹായത്തിന്റെ_സംവാദം:ഉള്ളടക്കം|action=edit§ion=new}} സംശയങ്ങൾ ചോദിക്കുക]</big> | |style="text-align: center;" class="plainlinks"|<big> [{{fullurl:സഹായത്തിന്റെ_സംവാദം:ഉള്ളടക്കം|action=edit§ion=new}} സംശയങ്ങൾ ചോദിക്കുക]</big> | ||
|}</center> | |}</center> | ||
{{H:Helpindex}} | {{H:Helpindex}} | ||
വരി 39: | വരി 37: | ||
== പുതിയ ലേഖനം ആരംഭിക്കുക... == | == പുതിയ ലേഖനം ആരംഭിക്കുക... == | ||
*[[: | *[[സഹായം:ലേഖനം_തുടങ്ങുക | പ്രഥമ ലേഖനം]] തയ്യറാക്കുന്നതിനെ കുറിച്ച് വായിക്കുക | ||
*[[Special:Wantedpages| ദൗർലഭ്യമുള്ള]] ലേഖനം തുടങ്ങുക | *[[Special:Wantedpages| ദൗർലഭ്യമുള്ള]] ലേഖനം തുടങ്ങുക | ||
*അല്ലെങ്കിൽ കൂടുതൽ ആശയങ്ങൾക്കായി നമ്മുടെ [[വിക്കിപീഡിയ:വിക്കി സമൂഹം| സാമൂഹ്യ കവാടം]] സന്ദർശിക്കുക | *അല്ലെങ്കിൽ കൂടുതൽ ആശയങ്ങൾക്കായി നമ്മുടെ [[വിക്കിപീഡിയ:വിക്കി സമൂഹം| സാമൂഹ്യ കവാടം]] സന്ദർശിക്കുക |
08:56, 16 സെപ്റ്റംബർ 2013-നു നിലവിലുള്ള രൂപം
പരിഷത്ത് വിക്കി ഉപയോഗിക്കുന്നതിനും ഈ സംരംഭത്തിൽ പ്രവർത്തിക്കുന്നതിനും താങ്കൾക്ക് സഹായകരമാകാവുന്ന ഏതാനും സൂചികകളാണ് ഈ താളിലെ ലേഖനങ്ങളും കണ്ണികളും (ലിങ്കുകൾ). വലത്തുവശത്തു കാണുന്ന പെട്ടിയിൽ (മെനു) നിന്നും താങ്കൾക്കു സഹായകരമാവുന്ന കണ്ണികൾ തിരഞ്ഞെടുക്കുക.
ആമുഖം
എന്താണ് പരിഷത്ത് വിക്കി?
ജനകീയശാസ്ത്ര പ്രവർത്തനങ്ങളിൽ തല്പരരും സന്നദ്ധപ്രവർത്തകരമായ അനവധിപേരാൽ തയ്യാറാക്കപ്പെട്ട ഒരു വെബ്സൈറ്റാണ് പരിഷത്ത് വിക്കി . വിക്കി എന്നറിയപ്പെടുന്ന പ്രത്യേക ഗണത്തിൽ പെട്ട ഒരു വെബ്സൈറ്റാണിത്. വളരെയധികം ഉപയോക്താക്കൾ തുടർച്ചയായി പരിഷത്ത് വിക്കി മെച്ചപ്പെടുത്തുന്നുണ്ട്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേന്ദ്രനിർവ്വാഹക സമിതിക്കുവേണ്ടി അതിന്റെ വിവരസാങ്കേതികവിദ്യാ ഉപസമിതി ആണ് ഈ വെബ്സൈറ്റ് സൃഷ്ടിച്ച്, പരിപാലിക്കുന്നത്.
ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന് എന്ന കാഴ്ചപ്പാടോടെയുള്ള എല്ലാവിധ രചനകൾക്കും പരിഷത്ത് വിക്കിയിൽ ഇടമുണ്ട്. കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തും സമാനചിന്താഗതിയുള്ള ജനകീയശാസ്ത്ര പ്രസ്ഥാനങ്ങളും നടത്തുന്ന പരിപാടികൾ, പദ്ധതികൾ, സംരംഭങ്ങൾ, സ്ഥാപനങ്ങൾ, പ്രചരണങ്ങൾ, പ്രക്ഷോഭങ്ങൾ, പരീക്ഷണങ്ങൾ, സൃഷ്ടിച്ച മാതൃകകൾ അവയുടെ നയങ്ങൾ, ഉദ്ദേശലക്ഷ്യങ്ങൾ, പ്രവർത്തനരീതികൾ തുടങ്ങിയവെയക്കുറിച്ചെല്ലാമുള്ള ലേഖനങ്ങൾ നിങ്ങൾക്കിതിൽ കാണാം. ഇല്ലാത്തവ ഉൾപ്പെടുത്താം.
കൂടാതെ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യൂണിറ്റ് കമ്മറ്റികൾ, മേഖലാ കമ്മറ്റികൾ, ജില്ലാകമ്മറ്റികൾ, കേന്ദ്രനിർവ്വാഹക സമിതി, തുടങ്ങിയ സംഘടനാഘടകങ്ങളുടെ വിവിരണങ്ങൾ, അവയുടെ ചരിത്രം, ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ എന്നിവ നിങ്ങൾക്കിവിടെ വായിക്കാം. പങ്കുവെയ്കാം.
താങ്കൾക്ക് എങ്ങനെ സഹായിക്കാം?
- താങ്കൾ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമോ, പരിഷത്ത് സഹയാത്രികനോ, പരിഷത്ത് പ്രവർത്തനങ്ങളിൽ താല്പര്യമുള്ളയാളോ ആണോ? എങ്കിൽ താങ്കൾക്ക് ഞങ്ങളെ സഹായിക്കാം. മേൽപ്പറ രീതിയിൽ ജനകീയശാസ്ത്ര പ്രചാരണവുമായി ബന്ധപ്പെട്ടതോ കേരള ശാസ്ത്രസാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടതോ ആയ എന്തും താങ്കൾക്ക് ഈ വിവരജാലികയിൽ ഉൾപ്പെടുത്താം.
- വലതുവശം മുകളിൽ കാണുന്ന പ്രവേശിക്കുക എന്ന ബോക്സിൽ നിന്ന് ഒരംഗത്വമെടുക്കുക എന്ന സംവിധാനം ഉപയോഗിച്ച് പരിഷത്ത് വിക്കിയിലെ ഒരു ഉപയോക്താവായി മാറൂ. തുടർന്ന് ഈ വിക്കിയിൽ താങ്കൾ തിരഞ്ഞിട്ട് കാണാത്ത ലേഖനം / വാർത്ത ഇതിൽ സൃഷ്ടിക്കൂ. പരിഷത്ത് വിക്കിയിൽ എഴുതുന്ന വിധം അറിയുന്നതിന് എഴുത്തുകളരി സന്ദർശിക്കൂ.
- ഇടതുവശത്തെ ഇനങ്ങളിൽ കാണുന്ന അപ്ലോഡ് എന്ന കണ്ണിയിലൂടെ ജനകീയ ശാസ്ത്രപ്രചരണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദലേഖനങ്ങൾ, പി.ഡി.എഫ് രേഖകൾ തുടങ്ങിയവ താങ്കൾക്ക് പരിഷത്ത് വിക്കിയിലേക്ക് ഉൾപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് പ്രമാണങ്ങൾ ചേർക്കുന്ന വിധം എന്ന താൾ കാണുക.
- നിങ്ങൾ അംഗമായിട്ടുള്ള യൂണിറ്റ്/മേഖല/ജില്ല യെക്കുറിച്ച് ഒരു താൾ ഈ വിക്കിയിൽ ഉണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ അതൊന്ന് സൃഷ്ടിക്കാമല്ലോ. യൂണിറ്റ്/മേഖല/ജില്ല യുടെ ഇപ്പോഴത്തെ ഭാരവാഹികളുടെ വിവരം സമിതി എന്ന താളിലും/ തലക്കെട്ടിലും അതിന്റെ രൂപീകരണം മുതലിങ്ങോട്ടുള്ള ചരിത്രം "ചരിത്രം" എന്ന താളിൽ/തലക്കെട്ടിലും ഇതുവരെ ഏറ്റെടുത്തിട്ടുള്ള പ്രധാന പ്രവർത്തനങ്ങളും മറ്റും "പ്രവർത്തനങ്ങൾ" എന്ന താളിൽ/തലക്കെട്ടിലും നിങ്ങൾക്ക് എഴുതിച്ചേർക്കാം.
- താങ്കൾ ഒരു കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അംഗമോ ഭാരവാഹിയോ ആണോ? ഈ താളിന്റെ മുകൾ ഭാഗത്തായി താങ്കളുടെ ഉപയോകൃതൃനാമം നൽകിയിട്ടുള്ളത് കാണാം. ആ ഭാഗത്ത് അമർത്തി ഒരു ഉപയോകൃതൃ താൾ ആരംഭിക്കൂ. താങ്കളുടെ പരിഷത്തിലെ പ്രവർത്തന രേഖ അവിടെ വിശദമാക്കൂ. അതിലൂടെ മുഴുവൻ പരിഷത്ത് അംഗങ്ങളുടെയും വിവിരശേഖരണം എന്ന ഞങ്ങളുടെ പദ്ധതിയിൽ പങ്കാളിയാകൂ.
- സംശോധനായജ്ഞത്തിൽ പങ്കാളിയാകാം: നിരവധി ആളുകൾ ചേർക്കുന്ന ഉള്ളടക്കമായതിനാൽ ഭാഷയുടെ കാര്യത്തിൽ ചിലകുറവുകൾ ഇതിലെ ലേഖനങ്ങളിൽ കണ്ടേക്കാം. അക്ഷരപ്പിശകകളും ഉണ്ടാകും. താങ്കൾ പുതുതായി ഒന്നും എഴുതുന്നില്ലെങ്കിൽപ്പോലും ഇത്തരം പിഴവുകൾ തീർത്ത്, ഓരോ ലേഖനത്തെയും മെച്ചപ്പെട്ടതാക്കി മാറ്റുന്ന പദ്ധതിയിൽ താങ്കൾക്കും പങ്കാളിയാകാം.
- പുതിയ കാര്യങ്ങൾ ഒന്നും ചേർക്കാവാൻ ആഗ്രഹിക്കുന്നില്ലെങ്കിലും താങ്കൾക്ക് ഇതുമായി പങ്കുചേരാം. പരിഷത്ത് വിക്കിയിലെ ഓരോ താളിന്റെയും / ലേഖനത്തിന്റെയും തലക്കെട്ടുകളുടെ തുടക്കത്തിന് തൊട്ടുമുകളിലായി ആ താളിന്റെ സംവാദം താൾ കാണാം. പരിഷത്ത് വിക്കിയിലെ ഉള്ളടക്കത്തെപ്പറ്റി, ജനകീയ ശാസ്ത്രപ്രചരണ പരിപാടികളെപ്പറ്റി താങ്കൾക്കുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വിമർശനങ്ങളും വിലയിരുത്തലുകളും മറ്റും താങ്കൾക്കവിടെ കുറിക്കാം.
- മറ്റൊന്നുകൂടി താങ്കൾക്ക് ചെയ്യാം, പരിഷത്ത് വിക്കിയിലെ ലേഖനങ്ങളുടെ കണ്ണികൾ കോപ്പിചെയ്ത്, താങ്കൾ അംഗമായുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയോ ഇ-മെയിലിലൂടെയോ ജനകീയശാസ്ത്ര പ്രചരണത്തിൽ പങ്കാളിയാകാം.
- പരിഷത്ത് വിക്കിയിൽ താങ്കൾ വരുത്തുന്ന ഓരോ തിരുത്തും കൂട്ടിച്ചേർക്കലുകളും കുറവ് ചെയ്യലുകളും അതതു താളുകളുടെ "നാൾവഴി" എന്ന ഭാഗത്ത് രേഖപ്പെടുത്തുന്നതായിരിക്കുമെന്നത് മനസ്സിലാക്കുമല്ലോ.
താങ്കൾക് പരിഷത്ത് വിക്കി നശിപ്പിക്കാൻ സാധ്യമല്ല. അബദ്ധത്തിലോ ബോധപൂർവ്വമോ താങ്കൾ ഈ സംവിധാനത്തിൽ എന്തുചെയ്താലും എല്ലാം പൂർവ്വ സ്ഥിതിയിൽ കൊണ്ടുവരാൻ സാധിക്കുന്നതാണ്. അതിനാൽ മുന്നോട്ട് പോകൂ, പരിഷത്ത് വിക്കിയെ ഇന്റർനെറ്റിലെ ജനകീയശാസ്ത്രപ്രചാരണത്തിനുള്ള ഏറ്റവും മികച്ച ഉപാധിയാക്കി മാറ്റൂ.,,!
സംശോധനത്തെ പറ്റി കൂടുതലറിയാൻ
നിലവിലുള്ള ലേഖനത്തിൽ ഉൾപ്പെടുത്തുക...
- മാറ്റിയെഴുത്തുന്നതിനെ പറ്റി കൂടുതലറിയാൻ
- നിങ്ങളുടെ ലേഖനം അടുക്കും ചിട്ടയുമോടെ രൂപവൽക്കരിക്കുന്നതിന്
- ലേഖനം ശബ്ദവും ചിത്രവും കൊണ്ട് അലങ്കരിക്കുന്നതിന്
- മറ്റ് പരിഷത്ത് വിക്കി ലേഖനങ്ങളിലേക്കും മറ്റ് വെബ് സൈറ്റുകളിലേക്കും കണ്ണിചേർക്കുന്നതിൻ
പുതിയ ലേഖനം ആരംഭിക്കുക...
- പ്രഥമ ലേഖനം തയ്യറാക്കുന്നതിനെ കുറിച്ച് വായിക്കുക
- ദൗർലഭ്യമുള്ള ലേഖനം തുടങ്ങുക
- അല്ലെങ്കിൽ കൂടുതൽ ആശയങ്ങൾക്കായി നമ്മുടെ സാമൂഹ്യ കവാടം സന്ദർശിക്കുക
പരിഷത്ത് വിക്കി പര്യവേഷണം
ഈ സമൂഹത്തിന്റെ ഭാഗമാകൂ...
- പരിഷത്ത് വിക്കിയിൽ എഴുതുന്നവർ ആരൊക്കെയെന്നു അറിയുക.
- പരിഷത്ത് വിക്കിയിൽ എന്തു നടക്കുന്നു എന്ന് കാണുക.
- ഏറ്റവും പുതിയ പരിഷത്ത് വിക്കിയിൽ വാർത്തകൾ കാണുക.
- അല്ലെങ്കിൽ കൂടുതൽ ആശയങ്ങൾക്കായി നമ്മുടെ വിക്കിയിലെ സാമൂഹ്യ പടിപ്പുര സന്ദർശിക്കുക
കൂടുതൽ കണ്ടെത്തുക...
- സംശയങ്ങൾ തീർക്കാൻ സംശയനിവാരണം താൾ പ്രയോജനപ്പെടുത്തുക, അല്ലെങ്കിൽ ഞങ്ങൾക്ക് kssp dot in at gmail dot com എന്ന വിലാസത്തിൽ എഴുതുക