"വികസനസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 30: | വരി 30: | ||
9496264186 | 9496264186 | ||
</poem> | </poem> | ||
===വികസനക്യാമ്പയിൻ മറ്റുപേജുകൾ=== | |||
#<big><big><big><big>[[ക്യാമ്പയിൻ സംഗ്രഹം]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br> | |||
#<big><big><big><big>[[പുതിയകേരളം നിർമ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത്]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br> | |||
#<big><big><big><big>[[ക്യാമ്പയിൻ ലഘുലേഖ]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br> | |||
#<big><big><big><big>[[മേഖലാപദയാത്രകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[പദയാത്രാഗീതങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക<br> | |||
#<big><big><big><big>[[തെരുവരങ്ങ് ചെറുനാടകങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[സംവാദകേന്ദ്രങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[സംസ്ഥാന വാഹനജാഥകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[പുതിയകേരളം - ജില്ലാ സെമിനാറുകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[ക്യാമ്പസ് സംവാദങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[സാമൂഹ്യമാധ്യമങ്ങൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[പോസ്റ്ററുകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[ബ്രോഷറുകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[വീഡിയോകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[ഫോട്ടോഗാലറി]]</big></big></big></big> - ക്ലിക്ക് ചെയ്യുക | |||
#<big><big><big><big>[[പരിഷത്ത് ലഘുലേഖകൾ|പഴയകാല പരിഷത്ത് രേഖകൾ]]</big></big></big></big> - ക്ലിക്ക് ചെയ്യുക |
08:45, 2 ഡിസംബർ 2018-നു നിലവിലുള്ള രൂപം
വികസന സഭ ഡിസംബർ 15 ന് തിരുവനന്തപുരത്ത്
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സുസ്ഥിര വികസനം സുരക്ഷിത കേരളം എന്ന മുദ്രാവാക്യം ഉയർത്തി കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ സംഘടിപ്പിച്ച വികസന കാമ്പയിനിലേക്ക് താങ്കളുടെ ശ്രദ്ധ ക്ഷണിക്കട്ടെ. കേരളത്തിന്റെ പാരിസ്ഥിതികസുരക്ഷ ഉറപ്പാക്കിക്കൊണ്ട് സുസ്ഥിരവും ശാസ്ത്രീയവുമായ വികസനാസൂത്രണം എങ്ങനെ സാദ്ധ്യമാക്കാം എന്നതാണ് കാമ്പയിനിന്റെ ഉള്ളടക്കം. ഇതു സംബന്ധിച്ച് ബഹു.കേരള മുഖ്യമന്ത്രിക്ക് പരിഷത്ത് വിശദമായ നിവേദനം നൽകിയിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി സംസ്ഥാന തലത്തിൽ പദയാത്രകളും പ്രചരണ ജാഥകളും നടന്നു. ഇതുവരെ ഉന്നയിച്ച വിഷയങ്ങൾ അവയുടെ സൂക്ഷ്മതലത്തിൽ പരിശോധിച്ച് വിശദമായ പ്രായോഗിക പരിപാടികൾ തയ്യാറാക്കുക എന്നതാണ് ഈ കാമ്പയിന്റെ അടുത്ത ഘട്ടം. ഇതിനായി ജനപ്രതിനിധികളെയും വിദഗ്ധരെയും ഉൾപ്പെടുത്തി ഒരു വികസനസഭ വിളിച്ചുചേർക്കാൻ പരിഷത്ത് ആഗ്രഹിക്കുന്നു.
ഡിസമ്പർ 15ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് വികസന സഭ ചേരുന്നത്. സി.ഡി.എസ് മുൻ ഡയറക്ടർ ഡോ.കെ.പി.കണ്ണൻ നവകേരള നിർമ്മാണം സംബന്ധിച്ച യു.എൻ.ഡി.പി. പഠന റിപ്പോർട്ട് അവതരിപ്പിച്ചു കൊണ്ട് വികസനസഭ ഉദ്ഘാടനം ചെയ്യും. കേരള വികസനമേഖലയിൽ പ്രവർത്തിക്കുന്ന അക്കാദമിക വിദഗ്ധർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കും. ഇതിന് ശേഷം ഒൻപത് സമാന്തര ചർച്ചാസമ്മേളനങ്ങൾ നടക്കും. അവയുടെ വിഷയങ്ങൾ താഴെപ്പറയുന്നവയാണ്.
- ഭൂവിനിയോഗവും ഭൂമിയുടെ ക്രയവിക്രയവും
- മാലിന്യ സംസ്കരണവും മണ്ണിന്റെ ഫലഭൂയിഷ്ഠതയും
- നിർമാണമേഖല - പരിസ്ഥിതിയും സമ്പദ്ഘടനയും
- നവകേരളത്തിലെ വിദ്യാഭ്യാസം, ഗവേഷണം ശാസ്ത്ര സാങ്കേതിക മേഖല.
- ദുരന്ത ജാഗ്രത
- സവിശേഷ സ്വഭാവമുള്ള പ്രദേശങ്ങൾ- 1. വയനാട്, 2. കുട്ടനാട്.
- ഊർജ്ജ മേഖല
- ലിംഗ പദവിയും പുതിയ കേരളവും
- സാമൂഹ്യ ഉൾപ്പെടുത്തലും ഉപജീവന മാർഗ്ഗങ്ങളും
ഓരോ ചർച്ചാ സമ്മേളനത്തിലും 40-45 പേർ പങ്കെടുക്കും. ശാസ്ത്ര സാങ്കേതിക മേഖലയിൽ നിന്നുള്ള ഗവേഷകരും ആക്ടിവിസ്റ്റുകളുമാണ് ഇതിൽ പങ്കെടുക്കുന്നത്. മുൻകൂട്ടി തയ്യാറാക്കി പ്രതിനിധികൾക്ക് നൽകുന്ന ഒരു കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ചർച്ച നടക്കുന്നത്. ചർച്ചയുടെ അടിസ്ഥാനത്തിൽ മേൽവിഷയങ്ങളിലെ പ്രായോഗിക പരിപാടികൾ തയ്യാറാക്കി വികസനസഭയുടെ സമാപനത്തിൽ പ്രഖ്യാപിക്കും. സമാപന സമ്മേളനത്തിൽ ഡോ.എസ്.എം.വി ജയാനന്ദ് ,ഡോ.കെ.എൻ.ഹരിലാൽ എന്നിവർ എത്തിച്ചേരാമെന്ന് സമ്മതിച്ചിട്ടുണ്ട്.താങ്കൾ ഈ വികസനസഭയിൽ പൂർണസമയം ഉണ്ടായിരിക്കണമെന്നും താങ്കൾക്ക് പ്രത്യേകവൈദഗ്ധ്യമുള്ള വിഷയത്തിലെ ചർച്ചാസമ്മേളനത്തിൽ പങ്കെടുത്ത് അർത്ഥപൂർണ്ണമായ നിർദ്ദേശങ്ങൾ നൽകി ഈ യത്നത്തെ സഹായിക്കണമെന്നും പരിഷത്ത് അഭ്യർത്ഥിക്കുന്നു. വികസനസഭയിലേയ്ക്ക് താങ്കളെ ആദരവോടെ ക്ഷണിക്കുന്നു. താങ്കളുടെ അനുകൂലമായ മറുപടി പ്രതീക്ഷിച്ചുകൊണ്ട്
കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് വേണ്ടി,
ടി.ഗംഗാധരൻ
പ്രസിഡന്റ്
ടി.കെ.മീരാഭായ്
ജനറൽ സെക്രട്ടറി.
വിവരങ്ങൾക്ക്
9496264186
വികസനക്യാമ്പയിൻ മറ്റുപേജുകൾ
- ക്യാമ്പയിൻ സംഗ്രഹം - ക്ലിക്ക് ചെയ്യുക
- പുതിയകേരളം നിർമ്മിക്കാൻ - മുഖ്യമന്ത്രിക്കുള്ള കത്ത് - ക്ലിക്ക് ചെയ്യുക
- ക്യാമ്പയിൻ ലഘുലേഖ - ക്ലിക്ക് ചെയ്യുക
- മേഖലാപദയാത്രകൾ - ക്ലിക്ക് ചെയ്യുക
- പദയാത്രാഗീതങ്ങൾ - ക്ലിക്ക് ചെയ്യുക
- തെരുവരങ്ങ് ചെറുനാടകങ്ങൾ - ക്ലിക്ക് ചെയ്യുക
- സംവാദകേന്ദ്രങ്ങൾ - ക്ലിക്ക് ചെയ്യുക
- സംസ്ഥാന വാഹനജാഥകൾ - ക്ലിക്ക് ചെയ്യുക
- പുതിയകേരളം - ജില്ലാ സെമിനാറുകൾ - ക്ലിക്ക് ചെയ്യുക
- ക്യാമ്പസ് സംവാദങ്ങൾ - ക്ലിക്ക് ചെയ്യുക
- സാമൂഹ്യമാധ്യമങ്ങൾ - ക്ലിക്ക് ചെയ്യുക
- പോസ്റ്ററുകൾ - ക്ലിക്ക് ചെയ്യുക
- ബ്രോഷറുകൾ - ക്ലിക്ക് ചെയ്യുക
- വീഡിയോകൾ - ക്ലിക്ക് ചെയ്യുക
- ഫോട്ടോഗാലറി - ക്ലിക്ക് ചെയ്യുക
- പഴയകാല പരിഷത്ത് രേഖകൾ - ക്ലിക്ക് ചെയ്യുക