"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 367: | വരി 367: | ||
=== കുട്ടിലൈബ്രറി === | === കുട്ടിലൈബ്രറി === | ||
ആകെ | ആകെ 159 യൂണിറ്റ് പുസ്തകങ്ങൾക്കുള്ള ഓർഡർ ലഭിച്ചു. പട്ടിത്തറ (29), ആനക്കര (20), ഞാങ്ങാട്ടിരി (11), കുമരനെല്ലൂർ (34), തിരുമിറ്റക്കോട് (6), മേഴത്തൂർ (24), ചാലിശ്ശേരി (2), കൂറ്റനാട് (12), പിലാക്കാട്ടിരി (20), തൃത്താല (1) എന്നീ യൂണിറ്റുകളാണ് പുസ്തകൾക്കുള്ള ആവശ്യക്കാരെ കണ്ടെത്തിയിട്ടുള്ളത്. | ||
[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] | [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] | ||
[[തൃത്താല മേഖല/ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ (തൃത്താല മേഖല)|ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ]] | [[തൃത്താല മേഖല/ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ (തൃത്താല മേഖല)|ശാസ്ത്രാവബോധക്ലാസ്സ് ചിത്രങ്ങൾ]] |
10:23, 12 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല | |
---|---|
പ്രസിഡന്റ് | ഡോ.കെ രാമചന്ദ്രൻ |
സെക്രട്ടറി | വി.എം. രാജീവ് |
ട്രഷറർ | ഹരീശ്വരൻ |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
പഞ്ചായത്തുകൾ | ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല |
യൂണിറ്റുകൾ | ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തൊഴൂക്കര, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ചാത്തനൂർ, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട് |
പാലക്കാട് ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലാ കമ്മറ്റി
ഭാരവാഹികൾ
- പ്രസിഡന്റ്
- ഡോ.കെ. രാമചന്ദ്രൻ
- സെക്രട്ടറി
- വി.എം. രാജീവ്
- ഖജാൻജി
- ഹരീശ്വരൻ
മേഖലാ കമ്മറ്റി അംഗങ്ങൾ
ഇന്റേണൽ ഓഡിറ്റർമാർ
യൂണിറ്റ് സെക്രട്ടറിമാർ
പ്രവർത്തനങ്ങൾ - 2021
അംഗത്വപ്രവർത്തനം
ചിട്ടയായ പ്രവർത്തനത്തിന്റെ ഭാഗമായി മേഖലയിലെ അംഗങ്ങളുടെ എണ്ണം 1004ൽ എത്തിക്കാനായി. എല്ലാ യൂണിറ്റുകളും അവരുടെ കഴിവിന്റെ പരാമാവധി ശ്രമിച്ചതിന്റെ ഭാഗമായാണ് ഇതിന് കഴിഞ്ഞത്. 116 വീതം അംഗങ്ങളുള്ള കുമരനല്ലൂർ, പട്ടിത്തറ യൂണിറ്റുകളിലാണ് എറ്റവും കൂടുതൽ അംഗങ്ങളുള്ളത്. പുരുഷ അംഗങ്ങളെക്കാൾ കൂടുതൽ വനിതാ അംഗങ്ങളുള്ള യൂണിറ്റാണ് മലമക്കാവ്.
ക്ര.നമ്പർ | യൂണിറ്റ് | സ്ത്രീ | പുരുഷൻ | ആകെ |
---|---|---|---|---|
1 | കുമരനല്ലൂർ | 50 | 66 | 116 |
2 | പട്ടിത്തറ | 43 | 73 | 116 |
3 | ആനക്കര | 42 | 70 | 112 |
4 | പിലാക്കാട്ടിരി | 36 | 75 | 111 |
5 | ഞാങ്ങാട്ടിരി | 39 | 66 | 105 |
6 | മേഴത്തൂർ | 42 | 60 | 102 |
7 | ചാലിശ്ശേരി | 23 | 46 | 69 |
8 | തൃത്താല | 23 | 42 | 65 |
9 | കോതച്ചിറ | 26 | 39 | 65 |
10 | തണ്ണീർകോട് | 14 | 32 | 46 |
11 | തിരുമിറ്റക്കോട് | 12 | 25 | 37 |
12 | മലമക്കാവ് | 17 | 13 | 30 |
13 | കൂറ്റനാട് | 11 | 19 | 27 |
ശാസ്ത്രാവബോധ കാമ്പയിൻ
ഒക്ടോബർ 16ന് ബാലചന്ദ്രൻ ചെയർമാനായും പി.വി സേതുമാധവൻ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു. സേതുമാധവൻ പി.വി കൺവീനർ, സി.വി. . മേഖലാതല ഉദ്ഘാടനം വിവിധധ കാരണങ്ങളാൽ മാറ്റിവെക്കേണ്ടി വന്നു.
മേഴത്തൂർ യൂണിറ്റ്
മേഴത്തൂർ യൂണിറ്റിൽ 2021 ഒക്ടോബർ 30ന് യൂണിറ്റ് സെക്രട്ടറി ശ്രീജയുടെ വീട്ടിൽ വെച്ച് ശാസ്ത്രാവബോധ ക്ലാസ്സ് നടത്തി. മേഖലാ സെക്രട്ടറി വി.എം. രാജീവ് ക്ലാസ്സ് എടുത്തു. 15 പേരാണ് ആകെ പങ്കെടുത്തത്. മേഴത്തൂർ യൂണിറ്റിലെ രണ്ടാമത്തെ ക്ലാസ്സ് മേഴത്തൂർ ഗ്രന്ഥാലയത്തിൽ വെച്ചു നടന്നു. ശ്രീ. പി.വി. സേതുമാധവനാണ് ക്ലാസ്സ് നയിച്ചത്. വൈകുന്നേരം 5 മണിക്ക് തുടങ്ങിയ ക്ലാസ്സ് 6.45ന് അവസാനിച്ചു. 15 പേരുടെ പങ്കാളിത്തമാണ് ഉണ്ടായത്. മൂന്നു പേർ ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു. പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ (പ്രത്യേകിച്ച് സയൻസ് വിഷയങ്ങൾ) വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെട്ട സദസ്സിലായിരിക്കും കൂടുതൽ ഫലപ്രദമെന്നും സാധാരണ കേൾവിക്കാരുടെ മുമ്പിൽ ഇന്നത്തെ കാലം, നാളത്തെ പ്രതീക്ഷ എന്നിവക്ക് കൂടുതൽ ഊന്നൽ കൊടുത്തുള്ള അവതരണമായിരിക്കും ഉചിതമെന്നുമുള്ള ഒരു പൊതു അഭിപ്രായം ഉണ്ടായി.
തിരുമിറ്റക്കോട് യൂണിറ്റ്
ജനകീയ വായനശാല, നെല്ലിക്കാട്ടിരിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റും ചേർന്ന് ശാസ്ത്രാവബോധ ക്ലാസ്സും സാംസ്കാരിക നായകരെ അനുസ്മരിക്കലും നടത്തി. സർവ്വശ്രീ. നെടുമുടി വേണു, വി.കെ.ശശിധരൻ , കാർട്ടൂണിസ്റ്റ് യേശുദാസൻ , വി എം. കുട്ടി, പാലക്കീഴ് നാരായണൻ എന്നിവരെ അനുസ്മരിച്ച് ശ്രീ.കെ. ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. നമ്മുടെ ലോകം, നമ്മുടെ കാലം എന്നീ രണ്ടു ഭാഗങ്ങളിലായി , ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സെക്രട്ടറി , ശ്രീ.വി.എം. രാജീവ് മാസ്റ്റർ ശാസ്ത്രാവബോധ ക്ലാസ്സെടുത്തു. ഡോ : സൽമ, മണികണ്ഠൻ, സച്ചിദാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.
വായനശാല പ്രസിഡന്റ് കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വായനശാല സെക്രട്ടറി രവികുമാർ ടി.ആർ സ്വാഗതവും പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 7:11:21 ഞായറാഴ്ച രാവിലെ 10 തുടങ്ങിയ ക്ലാസ്സ് ഉച്ചക്ക് 12.30 വരെ ഉണ്ടായി. 21 പേർ പങ്കെടുത്തവും ഉണ്ടായി.
പട്ടിത്തറ യൂണിറ്റ്
പരിഷത്ത് പട്ടിത്തറ യൂണിറ്റും ബ്രദേഴ്സ് ലൈബ്രറി പട്ടിത്തറയും സംയുക്തമായി സംഘടിപ്പിച്ച ശാസ്ത്രവബോധ ക്ലാസ്സ് .എം .വി .രാജൻ ,എം .ജി .പ്രേംകുമാർ എന്നിവർ എടുത്തു .30പേർ പങ്കെടുത്തു.
കപ്പൂർ യൂണിറ്റ്
ലൈബ്രറി കൗൺസിലും ശാസ്ത്രസാഹിത്യ പരിഷത്തും സംയുക്തമായി നടത്തുന്ന ശാസ്ത്ര അവബോധ ക്യാമ്പയ്ൻ കപ്പൂർ ജനത ഗ്രന്ഥശാലയിൽ വെച്ച് 13.11 2021 ന് നടന്നു. പരിപാടിയിൽ 'നാം ജീവിക്കുന്ന ലോകം - നാം ജീവിക്കുന്ന കാലം' എന്ന വിഷയത്തിൽ പരിഷത്ത് പ്രവർത്തകനും റിട്ടയേർഡ് അധ്യാപകനുമായ എം വി രാജൻ മാസ്റ്റർ സംസാരിച്ചു. പരിഷത്ത് ഉൽപന്നങ്ങളായ ബയോബിൻ, ചൂടാറാപ്പെട്ടി തുടങ്ങിയവയെയും ഹരിത ഭവനം എന്ന ആശയത്തെയും രാജൻ മാസ്റ്റർ സദസ്സിനു പരിചയപ്പെടുത്തി. അബൂബക്കർ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ടി. രാമചന്ദ്രൻ മാസ്റ്റർ ആശംസകളർപ്പിച്ചു. വാർഡ് മെമ്പർ സൽമ ടീച്ചർ നന്ദി പറഞ്ഞു. വായനശാല എക്സിക്യുട്ടീവ് അംഗങ്ങളായ ജയലക്ഷ്മി, സുധി പൊന്നങ്കാവിൽ, ഷാനിബ ടീച്ചർ ,രഞ്ജിത് എന്നിവർ നേതൃത്വം നല്കി.
അമേറ്റിക്കര സർഗ്ഗശക്തി വായനശാലയിൽ 21-11-2021ന് നടന്ന ക്ലാസ്സിൽ പി.വി. സേതുമാധവൻ ക്ലാസ്സ് എടുത്തു. 3.30 pm മുതൽ 5.30 pm വരെ നടന്ന ക്ലാസ്സിൽ 40 പേർ പങ്കെടുത്തു. കപ്പൂർ പഞ്ചായത്ത് പ്രസിഡന്റും താലൂക്ക് ലൈബ്രറി പഞ്ചായത്ത് അംഗവുമായ ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം ചെയ്തു. സർഗ്ഗശക്തി വായനശാല പ്രസിഡണ്ട് പങ്കജാക്ഷൻ മാസ്റ്റർ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ഗോപാലകൃഷ്ണൻ മാസ്റ്റർ മാസ്റ്റർ സ്വാഗതവും ലൈബ്രറി കൗൺസിൽ അംഗം ശിവൻ എപി നന്ദിയും പറഞ്ഞു. വാർഡ് മെമ്പർ കെ ടി അബ്ദുള്ളക്കുട്ടി മുൻ വാർഡ് മെമ്പറും ലൈബ്രറി കൗൺസിൽ അംഗം ഉഷാകുമാരി എന്നിവർ ആശംസകൾ അർപ്പിച്ചു.
വിജ്ഞാനോത്സവം 2021-22
കപ്പൂർ പഞ്ചായത്ത്
നവംബർ 3ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീ. ഷറഫുദ്ദീൻ കളത്തിൽ. (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - എ.കെ. ശ്രീദേവി ടീച്ചർ.
ആകെ 611 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൽ.പി. വിഭാഗത്തിൽ 242, യു.പി. വിഭാഗത്തിൽ 204, ഹൈസ്ക്കൂൾ വിഭാഗത്തിൽ 165 എന്നിങ്ങനെയാണ് രജിസ്ട്രേഷൻ.
ഹൈസ്ക്കൂൾ വീഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം നവംബർ 25ന് എം വി രാജൻ മാസ്റ്റർ നയിച്ചു. 6 പരിഷത്ത് പ്രവർത്തകൾ അടക്കം 69 പേർ പങ്കെടുത്തു. എൽ പി വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം ഡോ. കെ. രാമചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ 26ന് നടന്നു. 5 പരിഷത്ത് പ്രവർത്തകരടക്കം 92 പേർ പങ്കെടുത്തു. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തമുണ്ടായി. രക്ഷിതാക്കൾക്കുള്ള പരിപാടിയായിരുന്നു വെങ്കിലും, കുറച്ച് വിദ്യാർത്ഥികൾ പങ്കെടുക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു. 27ന് യു.പി. വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനവും നടന്നു. ക്ലാസ്സ് എടുത്തത് പി. നാരായണൻ മാസ്റ്റർ 3 പരിഷത്ത് പ്രവർത്തകരടക്കം 54 പേരുടെ പങ്കാളിത്തമുണ്ടായി.
പട്ടിത്തറ പഞ്ചായത്ത്
നവംബർ 8ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - പി. ബാലൻ (പ്രസിഡന്റ്, കപ്പൂർ ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - പി. രാധാകൃഷ്ണൻ
തൃത്താല പഞ്ചായത്ത്
നവംബർ 8ന് സംഘാടക സമിതി രൂപീകരിച്ചു. ചെയർമാൻ - പി.കെ. ജയ (പ്രസിഡന്റ്, തൃത്താല ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - എം.കെ. കൃഷ്ണൻ
യു.പി. ഹൈസ്ക്കൂൾ വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം നവംബർ 29ന് നടന്നു. 55 രക്ഷിതാക്കളും മൂന്നു പരിഷത്ത് പ്രവർത്തരും പങ്കെടുത്തു. പി. നാരായണനാണ് ക്ലാസ് എടുത്തത്.
എൽ.പി. വിഭാഗം രക്ഷിതാക്കൾക്കുള്ള പരിശീലനം ഡിസംബർ 1ന് രാത്രി 7 മണിക്ക് നടന്നു. ഡോ. കെ രാമചന്ദ്രൻ ക്ലാസ് നയിച്ചു. 55 രക്ഷിതാക്കളും 4 പരിഷത്ത് പ്രവർത്തകരും പങ്കെടുത്തു. എം.കെ കൃഷ്ണൻ സ്വാഗതവും സുസ്മിത സുരേഷ് നന്ദിയും പറഞ്ഞു.
നാഗലശ്ശേരി പഞ്ചായത്ത്
നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - വി.വി. ബാലചന്ദ്രൻ (പ്രസിഡന്റ്, നാഗലശ്ശേരി ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - മോഹനൻ മാഷ് (HMALPS പെരിങ്ങോട്)
ചാലിശ്ശേരി പഞ്ചായത്ത്
നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീമതി സന്ധ്യ (പ്രസിഡന്റ് , ചാലിശ്ശേരി ഗ്രാമപ്പഞ്ചായത്ത്), കൺവീനർ - ശ്രീമതി എൻ. വിജയകുമാരി.
രജിസ്ട്രേഷൻ പൂർത്തിയായി. 2410 വിദ്യാർത്ഥികളാണ് ആകെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൽ.പി വിഭാഗത്തിൽ 98ഉം യു.പി. വിഭാഗത്തിൽ 113ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 29 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആനക്കര പഞ്ചായത്ത്
നവംബർ 8ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർമാൻ - ശ്രീ അലി അസ്ഗർ (HM GHSS ആനക്കര), കൺവീനർ - സാബു സി.എസ്.
രജിസ്ട്രേഷൻ പൂർത്തിയായി. ആകെ 484 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൽ.പി. വിഭാഗത്തിൽ 219ഉം യു.പി. വിഭാഗത്തിൽ 209ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 56 വിദ്യാർത്ഥികളുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
തിരുമിറ്റക്കോട് പഞ്ചായത്ത്
നവംബർ 9ന് സംഘാടകസമിതി രൂപീകരിച്ചു. ചെയർപേഴ്സൺ - സുഹറ ടി. (പ്രസിഡന്റ്, തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത്) കൺവീനർ - രവികുമാർ ടി ആർ
ആകെ 238 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എൽ.പി. വിഭാഗത്തിൽ 145ഉം യു.പി. വിഭാഗത്തിൽ 67ഉം ഹൈസ്ക്കൂൾ വിഭാഗത്തിൽ 26 വിദ്യാർത്ഥികളുമാണുള്ളത്.
കർഷകരോട് ഐക്യദാർഢ്യം
മേഴത്തൂർ യൂണിറ്റ്
യൂണിറ്റ് പ്രവർത്തകർ പ്ലക്കാർഡ് പിടിച്ചുകൊണ്ട് കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജാഥ നടത്തി. ജാഥക്കു ശേഷം പി.കെ. നാരായണൻ കർഷക പ്രശ്നങ്ങൾ വിശദീകരിച്ചു കൊണ്ട് സംസാരിച്ചു. പിന്നീട് ലഘുലേഖ പ്രചരണവും നടത്തുകയുണ്ടായി.
ഉജ്ജ്വലകൗമാരം
ഈ വർഷത്തെ പരിഷത്തിന്റെ വളരെ പ്രധാനപ്പെട്ട പ്രവർത്തനങ്ങളിലൊന്നായ ഉജ്ജ്വലകൗമാരം എന്ന വിദ്യാഭ്യാസ പരിപാടിയുടെ തൃത്താല മേഖലാതല ഉദ്ഘാടനം കുമരനല്ലൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. നവംബർ 4ന് ഉച്ചക്ക് 2 മണിക്ക് ഗൂഗിൾ മീറ്റ് വഴിയാണ് ഇത് നടന്നത്. പി.ടി.എ. പ്രസിഡന്റ് എം.എ. വഹാബിന്റെ അദ്ധ്യക്ഷതയിൽ കപ്പൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ നിർവ്വഹിച്ചു. സ്ക്കൂൾ HM സുനിത ടീച്ചർ ആശംസകൾ അറിയിച്ചു. എം .കെ .പാർവതി (റിട്ട .ഹെഡ്മിസ്ട്രസ് തൃത്താല )ഡോ .സലീന വർഗീസ് എന്നിവർ ക്ലാസ്സെടുത്തു. മേഖലാ കമ്മറ്റിയിൽ നിന്ന് വി .എം .രാജീവ് (പരിഷത്ത് മേഖല സെക്രട്ടറി )അജയൻ, ഗോപി ,ശ്രീദേവി ടീച്ചർ എന്നിവർ പങ്കെടുത്തു. അജയൻ മാഷ് സ്വാഗതവും റോബി അലക്സ് നന്ദിയും പറഞ്ഞു. 83 വിദ്യാർത്ഥികളടക്കം ആകെ 103 പേരുടെ പങ്കാളിത്തമുണ്ടായി. അദ്ധ്യാപകർ, പി.ടി.എ. പ്രസിഡന്റ് എന്നിവർ ക്ലാസ്സിനെ കുറിച്ച നല്ല അഭിപ്രായം രേഖപ്പെടുത്തി. വിദ്യാർത്ഥികളിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. 3.30ന് ക്ലാസ്സ് അവസാനിച്ചു.
രക്ഷിതാക്കൾക്കായി നടത്തിയ മക്കൾക്കൊപ്പം എന്ന പരിപാടിയുടെ തുടർച്ചയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ കൗമാര പ്രായക്കാരായ 9,10,11,12ക്ലാസ്സുകളിലെ കുട്ടികൾക്കായുള്ള ബോധവത്കരണ പരിപാടിയാണിത്.
കപ്പൂർ പഞ്ചായത്ത്
4-11-2021ന് മേഖലാതല ക്ലാസ്സിന്റെ ഉദ്ഘാടനം കുമരനല്ലൂർ ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് നടന്നു. ആകെ 8 ക്ലാസ്സുകളാണ് പഞ്ചായത്തിലെ മൂന്ന് ഹൈസ്ക്കൂളുകളിലായി നടത്തിയത്. നവംബർ 20ന് ഗോഖലെ ഗവ. ഹയർസെക്കന്ററി സ്ക്കൂളിൽ നടന്ന ക്ലാസ്സോടെ കപ്പൂർ പഞ്ചായത്തിലെ ക്ലാസ്സുകൾ പൂർത്തിയായി. എല്ലാ ക്ലാസ്സിലുമായി 442 പേരുടെ പങ്കാളിത്തം ഉണ്ടായി
മക്കൾക്കൊപ്പം
2021ൽ പരിഷത്ത് ഏറ്റെടുത്ത പ്രധാനപരിപാടിളിലൊന്നാണ് മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം എന്ന പരിപാടി. ഇതിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല മേഖലയിൽ വെച്ചാണ് നടന്നത്. 2021 ആഗസ്റ്റ് 8ന് വട്ടേനാട് ജി.എൽ.പി. സ്ക്കൂളിൽ വെച്ച് ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷാണ് ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തത്. 250ഓളം രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ആഗസ്റ്റ് 10ന് പഞ്ചായത്ത് തല ഉദ്ഘാടനങ്ങളും ശ്രീ.എം.ബി. രാജേഷ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
മേഖലയിലെ എല്ലാ സ്ക്കൂളുകളിലും സമയബന്ധിതമായി തന്നെ ക്ലാസ്സുകൾ നടത്താൻ കഴിഞ്ഞു. 15,000ലേറെ രക്ഷിതാക്കളുമായി സംവദിക്കാൻ കഴിഞ്ഞു. ആഗസ്റ്റ് 31ന് എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുകയും സെപ്റ്റംബർ ഒന്നിന് പരിഷത്ത് നിർവ്വാഹക സമിതി അംഗം ഒ.എം. ശങ്കരൻ പൂർത്തീകരണ പ്രഖ്യാപനം നടത്തുകയും ചെയ്തു. വിശദവിവരങ്ങൾ ഇവിടെ[1]
ക്ലാസ്സുകൾ കൈകാര്യം ചെയ്തവർ
- രാജീവ്. വി.എം.
- വിനോദ്കുമാർ പി
- സുമ വി.എം.
- ഡോ. സലീന വർഗ്ഗീസ്
- രജനി എസ് നായർ
- രാജൻ എം.വി (കൂറ്റനാട്)
- ശ്രീദേവി എ.കെ.
- ഗോപു പട്ടിത്തറ
- സുദീപ് പി.
- ശ്രീജിത് വി.പി
- ടി.രാജീവ്
- മണികണ്ഠൻ സി.വി
- ജലീൽ പി.വി.
- വി.എം. ബീന
- ഡോ. കെ. രാമചന്ദ്രൻ
- എം.വി. രാജൻ മാസ്റ്റർ (HM)
- എം.എം. പരമേശ്വരൻ
- വി. ഗംഗാധരൻ
- പി. രാധാകൃഷ്ണൻ
- പ്രിയദർശൻ
- പാർവ്വതി ടീച്ചർ
- സേതുമാധവൻ
- സുബ്രഹ്മണ്യൻ
- ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ
- പി. മോഹനൻ
- ലത
- സൂര്യ
യുവസമിതി
2021 ഒക്ടോബർ 11ന് cinema, gender, love എന്ന വിഷയത്തെ അധികരിച്ച് യുവസംവാദം നടന്നു. സംസ്ഥാന യുവസമിതി കൺവീനർ ഡോ. സംഗീത ചേനംപുല്ലി വിഷയാവതരണം നടത്തി. ആശിക വി.എം., മേഘ എന്നിവരും വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടർന്ന് ആരോഗ്യകരമായ ചർച്ചയും നടന്നു. google meet ഉപയോഗിച്ച് രാത്രി 7മണിക്കാണ് സംവാദം നടന്നത്. 50ൽ അധികം പേർ പങ്കെടുത്തു
മാസികാപ്രവർത്തനം
2021 ജനുവരി 1 മുതൽ 2021 ഡിസംബർ 1 വരെ മേഖലയിൽ ആകെ 504 മാസികകൾ ചേർത്തു. ഇതിൽ 366 എണ്ണം യുറീക്കയും 82 എണ്ണം ശാസ്ത്രകേരളവും 56 എണ്ണം ശാസ്ത്രഗതിയുമാണ്. ഏറ്റവും കൂടുതൽ മാസികകൾ ചേർത്ത യൂണിറ്റ് കുമരനല്ലൂർ ആണ്. 140 യുറീക്കകൾ അടക്കം ആകെ 205 മാസികക്ക് യൂണിറ്റ് വരിക്കാരെ കണ്ടെത്തി.
ക്ര.നമ്പർ | യൂണിറ്റ് | യൂറീക്ക | ശാസ്ത്രകേരളം | ശാസ്ത്രഗതി | ആകെ |
---|---|---|---|---|---|
1 | ആനക്കര | 5 | 1 | 5 | 11 |
2 | മലമക്കാവ് | 3 | 0 | 0 | 3 |
3 | കുമരനല്ലൂർ | 140 | 42 | 23 | 205 |
4 | പട്ടിത്തറ | 20 | 3 | 2 | 25 |
5 | തൃത്താല | 0 | 0 | 1 | 1 |
6 | മേഴത്തൂർ | 14 | 13 | 10 | 37 |
7 | പിലാക്കാട്ടിരി | 131 | 4 | 0 | 135 |
8 | ഞാങ്ങാട്ടിരി | 10 | 2 | 1 | 13 |
9 | കോതച്ചിറ | 2 | 0 | 0 | 2 |
10 | ചാലിശ്ശേരി | 2 | 0 | 1 | 3 |
11 | തണ്ണീർകോട് | 5 | 2 | 7 | 14 |
12 | കൂറ്റനാട് | 9 | 11 | 0 | 20 |
13 | തിരുമിറ്റക്കോട് | 25 | 4 | 6 | 35 |
14 | ആകെ | 366 | 82 | 56 | 504 |
കുട്ടിലൈബ്രറി
ആകെ 159 യൂണിറ്റ് പുസ്തകങ്ങൾക്കുള്ള ഓർഡർ ലഭിച്ചു. പട്ടിത്തറ (29), ആനക്കര (20), ഞാങ്ങാട്ടിരി (11), കുമരനെല്ലൂർ (34), തിരുമിറ്റക്കോട് (6), മേഴത്തൂർ (24), ചാലിശ്ശേരി (2), കൂറ്റനാട് (12), പിലാക്കാട്ടിരി (20), തൃത്താല (1) എന്നീ യൂണിറ്റുകളാണ് പുസ്തകൾക്കുള്ള ആവശ്യക്കാരെ കണ്ടെത്തിയിട്ടുള്ളത്.