"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 306: വരി 306:


=== ഗ്രാമശാസ്ത്രജാഥ ===
=== ഗ്രാമശാസ്ത്രജാഥ ===
2023 ഡിസംബർ 15 ആലൂരിൽ നിന്നും എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്ത തൃത്താലാ മേഖലാ ഗ്രാമശാസ്ത്രജാഥ ഡിസംബർ 17ന് കൂറ്റനാട് അവസാനിച്ചു. എല്ലാ സ്വീകരണകേന്ദ്രങ്ങളിലും മോശമല്ലാത്ത പങ്കാളിത്തം ഉണ്ടായിരുന്നു. മേഖലയിലെ ആകെയുള്ള 12 യൂണിറ്റുകളിൽ 11 യൂണിറ്റുകളുടെയും പ്രാതിനിധ്യം ജാഥയിലുണ്ടായി. കോതച്ചിറ മാത്രമാണ് ജാഥയിൽ പങ്കെടുക്കാതിരുന്ന യൂണിറ്റ്. 16-ാം തിയ്യതിയിൽ ആനക്കര നടന്ന രണ്ടാം ദിവസത്തിലെ സമാപനയോഗത്തിൽ പരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതി അംഗം മനോജ്കുമാർ പങ്കെടുത്തു സംസാരിച്ചു. 17ന് കൂറ്റനാട് നടന്ന അവസാന ദിവസത്തിലെ സമാപനയോഗം ഉദ്ഘാടനം ചെയ്തത് പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ. നാരായണദാസ് ആയിരുന്നു.
ജാഥയെ രണ്ടുദിവസവും നയിച്ച ജില്ലകമ്മിറ്റി അംഗവും ജാഥാക്യാപ്റ്റനുമായ VM രാജീവ്‌, ജാഥാമാനേജർ രവികുമാർ, മുഴുവൻ സമയവും ജാഥയോടൊപ്പമുണ്ടായിരുന്ന സംസ്ഥാന നിർവാഹകസമിതിയംഗം PK നാരായണൻ,  ജില്ലകമ്മിറ്റി അംഗം Dr. K രാമചന്ദ്രൻ, രണ്ടു ദിവസവും ജാഥാവിശദീകരണം നൽകിയും മുദ്രാഗീതങ്ങൾ ആലപിച്ചും ജാഥ ഉഷാറാക്കിയ PV സേതുമാധവൻ, ആവേശം നൽകി പൂർണസമയവും ഒപ്പമുണ്ടായിരുന്ന മുതിർന്ന പരിഷദ്പ്രവർത്തകരായ MM പരമേശ്വരൻമാഷ്, മേഖലാ പ്രസിഡന്റ്‌ MK കൃഷ്ണൻ മാഷ്, നാരായണൻകുട്ടിമാഷ്, പരമേശ്വരേട്ടൻ, ഉദ്ഘാടനത്തിലും രണ്ടു ദിവസവും  മുഴുവൻ സമയപങ്കാളിത്തം ഉറപ്പാക്കിയ മേഖല, യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും എല്ലാം ചേർന്നപ്പോൾ തൃത്താല മേഖല ഏറ്റെടുത്ത ഈ പ്രവർത്തനവും നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞു.
{| class="wikitable"
{| class="wikitable"
|+പങ്കാളിത്തം
|+പങ്കാളിത്തം

14:45, 19 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല
പ്രസിഡന്റ് എം.കെ. കൃഷ്ണൻ
സെക്രട്ടറി എ.വി. രാജൻ മാസ്റ്റർ
ട്രഷറർ രവികുമാർ
ബ്ലോക്ക് പഞ്ചായത്ത് തൃത്താല
പഞ്ചായത്തുകൾ ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല
യൂണിറ്റുകൾ ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട്
പാലക്കാട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലാ കമ്മറ്റി

ഭാരവാഹികൾ

പ്രസിഡന്റ്
  • എം.കെ. കൃഷ്ണൻ മാസ്റ്റർ
വൈസ് പ്രസിഡന്റ്
  • എ.കെ. ശ്രീദേവി
സെക്രട്ടറി
  • എം.വി. രാജൻ മാസ്റ്റർ
ജോ.സെക്രട്ടറി
  • ഹരീശ്വരൻ
ഖജാൻജി
  • രവികുമാർ

മേഖലാ കമ്മറ്റി അംഗങ്ങൾ

  1. പി.വി. സേതുമാധവൻ
  2. സതീഷ് പി.ബി
  3. സുബീഷ് കെ.വി
  4. ഡോ. സലീനവർഗ്ഗീസ്
  5. എം.എം. പരമേശ്വരൻ
  6. പി. നാരായണൻ
  7. ശ്രീജ കെ.എം
  8. വി.എം. രാജീവ്
  9. പി. രാധാകൃഷ്ണൻ
  10. പരമേശ്വരൻ കെ
  11. ഡോ. രാമചന്ദ്രൻ
  12. സി.ജി. ശാന്തകുമാരി
ക്ഷണിതാക്കൾ
  1. പി.കെ. നാരായണൻകുട്ടി
  2. ഉണ്ണികൃഷ്ണൻ ടി.പി.
  3. ശശിമാഷ്
  4. ഷാജി അരിക്കാട്

ഇന്റേണൽ ഓഡിറ്റർമാർ

പ്രഭാകരൻ (തൃത്താല)

നാരായണൻ കെ

യൂണിറ്റ് സെക്രട്ടറിമാർ

യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി
യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറി
ആനക്കര കെ. സുരേഷ് പി.വി. ജലീൽ
കുമരനല്ലൂർ രമേഷ് വി.വി ജിഷ പി.ആർ
പട്ടിത്തറ സുനിത്കുമാർ പി.പി. പ്രേംകുമാർ എം.ജി
തൃത്താല രാജൻ ഷംസുദ്ദീൻ എ.കെ
മേഴത്തൂർ കെ.പി. സ്വർണ്ണകുമാരി ശിശിർഘോഷ്
ചാലിശ്ശേരി ഹൃദ്‍ദേവ കെ.വി. ടി.എസ്. സുബ്രഹ്മണ്യൻ
പിലാക്കാട്ടിരി രവി കറ്റശ്ശേരി രജിഷ എ.കെ.
കൂറ്റനാട് കുട്ടിനാരായണൻ എ.കെ. ചന്ദ്രൻ
തിരുമിറ്റക്കോട് രവികുമാർ ടി.ആർ നാരായണൻ കെ
കോതച്ചിറ
ഞാങ്ങാട്ടിരി
തണ്ണീർക്കോട്

പ്രവർത്തനങ്ങൾ - 2023

മേഖലാവാർഷികം

സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിക്കുന്നു

2023 ഏപ്രിൽ 29, 30 തിയ്യതികളിലായി ആലൂരിൽ വെച്ച് മേഖലാ സമ്മേളനം നടന്നു. 29ന് വൈകുന്നേരം ആലൂർ സെന്ററിൽ വെച്ച് നടന്ന പൊതുസമ്മേളനത്തിൽ ചരിത്രവും ശാസ്ത്രവും തിരുത്തപ്പെടുമ്പോൾ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. 30 ആലൂർ ജി.എൽ.പി. സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ സെക്രട്ടറി V.M രാജീവ് പ്രവർത്തനറിപ്പോർട്ടും സംസ്ഥാന സെക്രട്ടറി നാരായണൻകുട്ടി സംഘടനാറിപ്പോർട്ടും ട്രഷറർ ഹരീശ്വരൻ വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വിദ്യാഭാസരംഗത്തെ കാവിവൽക്കരണത്തിനെതിരായ പ്രമേയം സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിൽ 60 പ്രതിനിധികൾ പങ്കെടുത്തു. മെയ്‌ 13,14 തീയതികളിൽ ചിറ്റൂരിൽ നടക്കുന്ന ജില്ലാസമ്മേളനത്തിലേക്ക് 46 കൗൺസിലർമാരെ തെരഞ്ഞെടുത്തു. പ്രതിനിധികൾക്ക് QR കോഡ് ഉപയോഗിച്ച് പ്രവർത്തന റിപ്പോർട്ട് സ്വന്തം ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത് വായിക്കാനുള്ള സൗകര്യവും ഈ സമ്മേളനത്തിൽ ഉണ്ടായിരുന്നു.

വി.കെ.എസ്. സാസ്കാരികോത്സവം

സംഘാടകസമിതി

സംഘാടകസമിതി രൂപീകരണയോഗം ജോജി കുോട്ടുമ്മൽ ഉദ്ഘാടനം ചെയ്യുന്നു.

2023 സെപ്റ്റംബർ 17 വട്ടേനാട് ഗവ. എൽ.പി. സ്കൂളിൽ ചേർന്ന വിപുലമായ യോഗത്തിൽ വെച്ച് സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്. സുധീറിന്റെ അദ്ധ്യക്ഷതയിൽ പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കോട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൺവീനൽ വി. വിനോദകുമാർ, മേഖലാ സെക്രട്ടറി എം.വി. രാജൻ, വി.എം. രാജീവ്, കെ. രാമചന്ദ്രൻ, എം.കെ. പ്രദീപ്, ടി.പി. മുഹമ്മദ്, ഡി. മനോജ്, എസ്. ശിവദാസ്, വി.പി. ഐദ്രു, വി.വി. ബാലചന്ദ്രൻ, എം.കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.

101 അംഗ സംഘാടകസമിതി രൂപീകരിച്ചു. ഭാരവാഹികൾ : എം.ബി. രാജേഷ് (രക്ഷാധികാരി), വി.പി. റജീന (ചെയർപേഴ്സൻ), വി.എം. രാജീവ് (കൺവീനർ), പി.ആർ. കുഞ്ഞുണ്ണി (ഖജാൻജി).

സംഘാടനം

സംഘാടകസമിതിയുടെ നേതൃത്വത്തിലും തൃത്താല മേഖലയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിലും പ്രചാരണ പ്രവർത്തനങ്ങളും വിഭവസമാഹരണവും നടത്തി. സാമ്പത്തിക സമാഹരണം പ്രധാനമായും പുസ്തക പ്രചരണത്തിലൂടെയാണ് കണ്ടെത്തിയത്. മേഖലയുടെ വിവിധ ഭാഗങ്ങളിലായി ബാനറുകളും ബോർഡുകളും സ്ഥാപിച്ചു. സോഷ്യൽ മീഡിയ വഴിയുള്ള പ്രചരണസാധ്യതകളും പരമാവധി ഉപയോഗിച്ചു.

കൂറ്റനാട് കലവറ സാംസ്കാരിക കേന്ദ്രത്തിലാണ് ഉദ്ഘാടനം, പ്രഭാഷണം, സെമിനാറുകൾ തുടങ്ങിയവ നടത്തിയത്. കലാപരിപാടികൾ വട്ടേനാട് ജി.എൽ.പി. സ്കൂളിൽ വെച്ചും നടത്തി. ഇരുന്നൂറിലേറെ പേരുടെ പങ്കാളിത്തം രണ്ടു ദിവസങ്ങളിലും ഉണ്ടായി. ഒക്ടോബർ 7ന് രാവിലെ 10 മണിക്ക് ഡോ. കവിതാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന അദ്ധ്യക്ഷയായി. കാവുമ്പായി ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം എം.കെ. പ്രദീപ്, പുരോഗമന കലാസാഹിത്യ സംഘം തൃത്താല ഏരിയ സെക്രട്ടറി കെ. ജനാർദ്ദനൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ വി.എം. രാജീവ് സ്വാഗതവും ജില്ലാസെക്രട്ടറി ഡി. മനോജ് നന്ദിയും പറഞ്ഞു. വൈകുന്നേരം ശാസ്ത്രോത്സവ ജാഥയും വട്ടേനാട് ജി.എൽ.പി. സ്കൂളിൽ കലാപരിപാടികളും അരങ്ങേറി.

സമാപനസമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.

ഒന്നാമത്തെ സെഷനിൽ ജനകീയകല പ്രതിരോധത്തിന് എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് ഡോ. കവിതാബാലകൃഷ്ണൻ സംസാരിച്ചു. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി. രമേഷ് അദ്ധ്യക്ഷനായി. രണ്ടാമത്തെ സെഷനിൽ കവി എം.എം. സചീന്ദ്രൻ പാട്ടും പ്രതിരോധവും എന്ന വിഷയം അവതരിപ്പിച്ചു. സംഗീത സംവിധായകൻ കോട്ടക്കൽ മുരളി അദ്ധ്യക്ഷനായി. മൂന്നാമത്തെ സെഷനിൽ നാടകം - പുതുസങ്കേതങ്ങൾ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് നാടകപ്രവർത്തകനായ അരുൺ ലാൽ സംസാരിച്ചു. കേന്ദ്രനിർവാഹക സമിതി അംഗം ജി. രാജശേഖരൻ അദ്ധ്യത വഹിച്ചു. നാലാമത്തെ സെഷനിൽ ചരിത്രം, സംസ്കാരം, പ്രതിരോധത്തിന്റെ പുതുവഴികൾ എന്ന വിഷയം കണ്ണൂർ സർവകലാശാല ചരിത്രവിഭാഗം മേധാവി മാളവിക ബിന്നി അവതരിപ്പിച്ചു. വി.വി. ശ്രീനിവാസൻ അദ്ധ്യക്ഷനായി.

രണ്ടാമത്തെ ദിവസമായ ഒക്ടോബർ 8ന് സമാപന സമ്മേളനം മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കൊട്ടിയം രാജേന്ദ്രൻ എന്നിവർ പ്രഭാഷണം നടത്തി. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.എസ്. സുധീർ അദ്ധ്യക്ഷനായി. കെ. വിനോദ്കുമാർ നന്ദിയും എസ്. ശിവദാസ് നന്ദിയും പറഞ്ഞു. ജനകീയ കാമ്പയിൻ എങ്ങനെ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് പരിഷത്ത് ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മേൽ സംസാരിച്ചു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പി. സുമ അദ്ധ്യക്ഷയായി. ഇന്ത്യൻ ജനാധിപത്യം സാധ്യതയും വെല്ലുവിളികളും എന്ന വിഷയം കുഞ്ചൻ നമ്പ്യാർ സ്മാരക ചെയർമാൻ കെ. ജയദേവൻ അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി. പ്രദോഷ് അദ്ധ്യക്ഷത വഹിച്ചു.

അവലോകനവും വരവ് ചെലവ് കണക്കുകളുടെ അവതരണവും അംഗീകരിക്കലും

വി.കെ.എസ് ശാസ്ത്ര -  സംസ്കാരികോത്സവം 23 അവലോകനവും വരവ് ചെലവ് കണക്കുകളുടെ അവതരണവും അംഗീകരിക്കലും 17-10-23 വൈകുന്നേരം 5 മണിക്ക് കൺവീനർ രാജീവ്‌ മാഷ്, ഫിനാൻസ് കമ്മിറ്റി ചെയർമാൻ പി.ആർ. കുഞ്ഞുണ്ണി, ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സമിതിയഗം കെ.എസ്. നാരായണൻ കുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നടന്നു. പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.

പ്രധാന കമ്മിറ്റികളുടെ കൺവീനർമാർ പ്രവർത്തകർ എന്നിവരും ഉണ്ടായിരുന്നു. കൺവീനർ രാജീവ്‌മാഷ് പൊതു അവലോകനം നടത്തി സംസാരിച്ചു. പങ്കെടുത്ത എല്ലാവരും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു.

ഫിനാൻസ് കമ്മിറ്റി ജോയിന്റ് കൺവീനറും മേഖല ട്രഷററുമായ രവിമാഷ് വരവ് - ചെലവ് കണക്കുകൾ അവതരിപ്പിച്ചു. സ്വാഗതസംഘം ഇത് അംഗീകരിച്ചു.

പരിപാടിയുമായി ബന്ധപ്പെട്ട പ്രമാണങ്ങൾ

കേരളപദയാത്ര

കേരളപദയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വിളംബരജാഥക്ക് 2023 ഫെബ്രുവരി 5ന് ചാത്തനൂർ, ചാലിശ്ശേരി, പടിഞ്ഞാറങ്ങാടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ചാത്തനൂരിൽ ജി.എൽ.പി. സ്‍കൂളിൽ വെച്ചു നടന്ന ജാഥാസ്വീകരണം തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. പ്രേമ അദ്ധ്യകഷത വഹിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ. രവികുമാർ ജാഥാക്യാപ്റ്റനെ സ്വീകരിച്ചു. ജാഥയുടെ ഭാഗമായി അന്ധവിശ്വാങ്ങൾക്കെതിരെയുള്ള ചെറുനാടകങ്ങളുടെ അവതരണവും നടന്നു. ചാലിശ്ശേരിയിൽ കുന്നത്തേരി സാംസ്കാരിനിലയത്തിൽ വെച്ച് ജാഥക്ക് സ്വീകരണം നൽകി. ചാലിശ്ശേരി, പടിഞ്ഞാറങ്ങാടി എന്നിവടങ്ങളിൽ സ്വീകരണപരിപാടി സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു.

വിവിധ യൂണിറ്റുകളിലൂടെയും സ്ക്കൂൾലൈബ്രറികളിലൂടെയും മേഖലയിൽ 1,52.000 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു.

യൂണിറ്റുകൾ പ്രചരിപ്പിച്ച പുസ്തകങ്ങൾ
യൂണിറ്റ് പുസ്തകവില (രൂപയിൽ)
കൂറ്റനാട് 17,500
കുമരനല്ലൂർ 16,500
ആനക്കര 15,000
പട്ടിത്തറ 15,000
മേഴത്തൂർ 15,000
പിലാക്കാട്ടിരി 15,000
ഞാങ്ങാട്ടിരി 15,000
തിരുമിറ്റക്കോട് 10,000
തണ്ണീർക്കോട് 10,000
ചാലിശ്ശേരി 10,000
സ്‍കൂൾ ലൈബ്രറി 13,000

രണ്ടു ദിവസങ്ങളിലായി പദയാത്രയിൽ തൃത്താല മേഖലയിൽ നിന്ന് 64 പേർ പങ്കെടുത്തു. ഇതിൽ പൂർണ്ണമായും നടന്നവർ 45 പേരാണ്.

പദയാത്ര തൃത്താല മേഖലാ ടീം.jpg
പദയാത്രയിലെ പങ്കാളിത്തം
യൂണിറ്റ് 10-02-23 11-02-23 ആകെ
ആനക്കര 3 5 8
കുമരനല്ലൂർ 7 3 10
പട്ടിത്തറ 8 5 13
മേഴത്തൂർ 5 6 11
കൂറ്റനാട് 3 1 4
പിലാക്കാട്ടിരി 2 2 4
ചാലിശ്ശേരി 5 5
തണ്ണീർക്കോട് 1 1 2
തിരുമിറ്റക്കോട് 3 3
ഞാങ്ങാട്ടിരി 2 2
തൃത്താല 2 2
ആകെ 37 27 64

പുത്തൻ ഇന്ത്യ പണിയുവാൻ ശാസ്ത്രബോധം വളരണം

2023 നവംബർ 18ന് പിലാക്കാട്ടിരി യൂണിറ്റ് വി.എം കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി മേഖലാ തീരുമാനങ്ങൾ വിശദീകരിച്ചു വിളമ്പര ജാഥക്കു പിലാക്കാട്ടിരി കിഴക്കുഭാഗത്ത് സ്വീകരണം നൽകും. 22. 11.23 ന് 5:30 pm ന് സംഘാടക സമിതി ചേരും. ലഘു ഭക്ഷണം നൽകും.

2023 നവംബർ 21ന് തണ്ണീർക്കോട് കേന്ദ്രത്തിൽ വിളംബരജാഥ യോഗം ചേർന്നു. സംഘാടക സമിതി രൂപീകരിച്ചു. മേഖലയിൽ നിന്നും പ്രസിഡന്റ്‌, സെക്രട്ടറി എന്നിവർ യോഗത്തിൽ സംബന്ധിച്ചു.

ചെയർമാൻ : മുരളീധരൻ CV

വൈ. ചെയർമാൻ : വാസുവേട്ടൻ

കൺവീനർ : ശശിമാഷ്

ജോ. കൺവീനർ : 1. സുരേഷ്, 2. അഞ്ജലി

സെക്രട്ടറി ബവീഷിന്റെ വീട്ടുമുറ്റത്ത് ജാഥാസ്വീകരണം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഗൃഹസന്ദർശനത്തിലൂടെയും വാട്സാപ്പ് വഴിയും ജാഥാസന്ദേശം ജനങ്ങളിൽ എത്തിക്കാൻ ധാരണയായി. ഇരിപ്പിടം, റിഫ്രഷ്മെന്റ് ക്രമീകരണങ്ങൾ ഒരുക്കും. 3000/- രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിക്കും.


ഞങ്ങാട്ടിരി ചേർന്ന സ്വാഗതസംഘരൂപീകരണയോഗത്തിൽ വി.എം രാജീവ്‌, MMP, ഹരീശ്വരൻ എന്നിവർ പങ്കെടുത്തൂ. ചെയർമാനായി ചന്ദ്രൻമാഷ്, കൺവീനറായി ടി. കെ. ഹരീഷ് എന്നിവരെ തെരെഞ്ഞെടുത്തൂ. രാത്രി ഭക്ഷണം നൽകും. ജാഥക്ക് ശേഷം പുസ്തകപ്രചരണം നടത്തും

2023 നവംവർ 26ന് തൃത്താല മേഖലയിലെ തണ്ണീർക്കോട്, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി എന്നിവിടങ്ങളിൽ വിളംബര കലാജാഥക്ക് സ്വീകരണം നൽകി.

സെമിനാർ

2023 ഡിസംബർ 3ന് ആറങ്ങോട്ടുകര വിദ്യാപോഷിണി വായനശാലയുമായി സഹകരിച്ച് സെമിനാർ നടത്തി. തിരസ്കരിക്കപ്പെടുന്ന ചരിത്രവും ശാസ്ത്രവും; ദേശീയ വിദ്യാഭ്യാസ നയവും എന്ന വിഷയത്തിൽ Dr. കെ. രാമചന്ദ്രനും (പരിഷത്ത് ജില്ലാ കമ്മറ്റി അംഗം) മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രം എന്ന വിഷയത്തിൽ എം.വി. രാജനും (മേഖലാ സെക്രട്ടറി) പ്രഭാഷണങ്ങൾ നടത്തി. 75 പേരുടെ പങ്കാളിത്തം ഉണ്ടായി. വഴി തെറ്റുന്ന ചിന്തകൾ പ്രചരിപ്പിക്കുന്ന കാലത്ത്പരിഷത്ത് പോലുള്ള സംഘടനകൾക്ക് പ്രസക്തിയേറെയുണ്ട് എന്ന അഭിപ്രായം സെമിനാറിൽ പങ്കെടുത്തവരിൽ നിന്ന് ഉയർന്നു വന്നു. നിലവിൽ പരിഷത്തിന്റെ യൂണിറ്റ് ഇല്ലാത്ത ആറങ്ങോട്ടുകരയിൽ ഒരു പുതിയ യൂണിറ്റ് ആരംഭിക്കാനുള്ള ആഗ്രവും നാട്ടുകാർ പ്രകടിപ്പിച്ചു.

സെമിനാർ തിരുമിറ്റക്കോട് പഞ്ചായത്ത് അഞ്ചാം വാർ‍ഡ് മെമ്പർ ഗ്രീഷ്മ പി.എം. ഉദ്ഘാടനം ചെയ്തു. ജനാർദ്ദനൻ (സെക്രട്ടറി, വിദ്യാപോഷിണി വായനശാല ആറങ്ങോട്ടുകര) സ്വാഗതം പറഞ്ഞു.

ഗ്രാമശാസ്ത്രജാഥ

2023 ഡിസംബർ 15 ആലൂരിൽ നിന്നും എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്ത തൃത്താലാ മേഖലാ ഗ്രാമശാസ്ത്രജാഥ ഡിസംബർ 17ന് കൂറ്റനാട് അവസാനിച്ചു. എല്ലാ സ്വീകരണകേന്ദ്രങ്ങളിലും മോശമല്ലാത്ത പങ്കാളിത്തം ഉണ്ടായിരുന്നു. മേഖലയിലെ ആകെയുള്ള 12 യൂണിറ്റുകളിൽ 11 യൂണിറ്റുകളുടെയും പ്രാതിനിധ്യം ജാഥയിലുണ്ടായി. കോതച്ചിറ മാത്രമാണ് ജാഥയിൽ പങ്കെടുക്കാതിരുന്ന യൂണിറ്റ്. 16-ാം തിയ്യതിയിൽ ആനക്കര നടന്ന രണ്ടാം ദിവസത്തിലെ സമാപനയോഗത്തിൽ പരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതി അംഗം മനോജ്കുമാർ പങ്കെടുത്തു സംസാരിച്ചു. 17ന് കൂറ്റനാട് നടന്ന അവസാന ദിവസത്തിലെ സമാപനയോഗം ഉദ്ഘാടനം ചെയ്തത് പാലക്കാട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ. നാരായണദാസ് ആയിരുന്നു.

ജാഥയെ രണ്ടുദിവസവും നയിച്ച ജില്ലകമ്മിറ്റി അംഗവും ജാഥാക്യാപ്റ്റനുമായ VM രാജീവ്‌, ജാഥാമാനേജർ രവികുമാർ, മുഴുവൻ സമയവും ജാഥയോടൊപ്പമുണ്ടായിരുന്ന സംസ്ഥാന നിർവാഹകസമിതിയംഗം PK നാരായണൻ,  ജില്ലകമ്മിറ്റി അംഗം Dr. K രാമചന്ദ്രൻ, രണ്ടു ദിവസവും ജാഥാവിശദീകരണം നൽകിയും മുദ്രാഗീതങ്ങൾ ആലപിച്ചും ജാഥ ഉഷാറാക്കിയ PV സേതുമാധവൻ, ആവേശം നൽകി പൂർണസമയവും ഒപ്പമുണ്ടായിരുന്ന മുതിർന്ന പരിഷദ്പ്രവർത്തകരായ MM പരമേശ്വരൻമാഷ്, മേഖലാ പ്രസിഡന്റ്‌ MK കൃഷ്ണൻ മാഷ്, നാരായണൻകുട്ടിമാഷ്, പരമേശ്വരേട്ടൻ, ഉദ്ഘാടനത്തിലും രണ്ടു ദിവസവും  മുഴുവൻ സമയപങ്കാളിത്തം ഉറപ്പാക്കിയ മേഖല, യൂണിറ്റ് ഭാരവാഹികളും അംഗങ്ങളും എല്ലാം ചേർന്നപ്പോൾ തൃത്താല മേഖല ഏറ്റെടുത്ത ഈ പ്രവർത്തനവും നല്ല രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞു.

പങ്കാളിത്തം
ഒന്നാം ദിവസം രണ്ടാം ദിവസം
യൂണിറ്റ് പങ്കാളിത്തം യൂണിറ്റ് പങ്കാളിത്തം
തിരുമിറ്റക്കോട് 2
തൃത്താല 2
പട്ടിത്തറ 3
പിലാക്കാട്ടിരി 1
കൂറ്റനാട് 2
മേഴത്തൂർ 4
കുമരനല്ലൂർ 7
ആനക്കര 5
ഞാങ്ങാട്ടിരി 0
ചാലിശ്ശേരി 0
കോതച്ചിറ 0
തണ്ണീർക്കോട് 0
ആകെ 26
പട്ടിത്തറ

2023 ഡിസംബർ 15ന് ആലൂരിൽ നടക്കുന്ന ഗ്രാമശാസ്ത്രജാഥയുടെ ഉദ്ഘാടനം വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ആലൂർ യുവജന വായനശാലയിൽ വെച്ച് ഡിസംബർ 9 ശനിയാഴ്ച നടന്നു.

ശ്രീചിത്രൻ ഉദ്ഘാടനം ചെയ്യുന്നു.

ഗ്രാമശാസ്ത്ര ജാഥ എം.ജെ. ചിത്രൻ ആലൂരിൽ ഉദ്ഘാടനം ചെയ്തു. സമകാലീന ഇന്ത്യയിൽ ശാസ്ത്രം നേരിടുന്ന വെല്ലുവിളികൾ അദ്ദേഹം ജനങ്ങളുമായി പങ്കുവെച്ചു. മേഖലാ പ്രസിഡന്റ് എം.കെ. കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ വി.പി. ജയപ്രകാശ്, കൺവീനർ എം. ജി പ്രേംകുമാർ, ജാഥാക്യാപ്റ്റൻ വി.എം. രാജീവ്, വൈസ് ക്യാപ്റ്റൻ എം.വി. രാജൻ, ടി. രവികുമാർ എന്നിവർ സംസാരിച്ചു. 10 യൂണിറ്റുകളുടെ പ്രാതിനിധ്യവും നൂറിലേറെ പേരുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. 5 ലഘുലേഖാ കിറ്റുകൾ ഉദാഘാടനവേദിയിൽ വെച്ച് വിതരണം ചെയ്തു.

ഉദ്ഘാടനത്തിന്റെ ഒരു പത്രവാർത്ത : തൃത്താല മേഖല കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ശാസ്ത്ര ജാഥ സംഘടിപ്പിച്ചു [1]

ഗ്രാമശാസ്ത്ര ജാഥ പോസ്റ്റർ പ്രചരണം.jpg
കുമരനല്ലൂർ

തൃത്താല മേഖലാഗ്രാമശാസ്ത്ര ജാഥയ്ക്ക്  ഡിസംബർ 16ന് ( ശനി) വൈകുന്നേരം 4 മണിക്ക് കുമരനെല്ലൂരിൽ സ്വീകരണം നൽകുന്നതുമായി ബന്ധപ്പെട്ട് ആലോചനായോഗം ( സ്വീകരണ സമിതി രൂപീകരണ യോഗം) ഇന്ന് നാരായണൻ കുട്ടി മാസ്റ്ററുടെ അധ്യക്ഷതയിൽ കുമരനെല്ലൂർ ഗവ.എൽ .പി സ്കൂളിൽ വെച്ച് നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഷറഫുദ്ദീൻ കളത്തിലിനെ സ്വീകരണ സമിതി ചെയർമാനായി തെരഞ്ഞെടുത്തു.

കുമരനല്ലൂരിൽ ജാഥ വളരെ നല്ല രീതിയിൽ സംഘടിപ്പിച്ചു. എന്നാൽ പടിഞ്ഞാറങ്ങാടിയിലെ പങ്കാളിത്തം വളരം കുറഞ്ഞുപോയി. കുമരനല്ലൂരിൽ 57 പേരുടെ പങ്കാളിത്തം ഉണ്ടായി. പദയാത്രാ സ്വീകരണയോഗത്തിൽ തന്നെ മുഴുവൻ പുസ്തകങ്ങളും പ്രചരിപ്പിച്ച് തുക ട്രഷറർക്ക് കൈമാറി. പടിഞ്ഞാറങ്ങാടിയിൽ 2 ലഘുലേഖാ കിറ്റുകളും കുമരനല്ലൂരിൽ 3 കിറ്റുകളും കൈമാറി.

ആനക്കര

ആനക്കരയിലെ സ്വീകരണം നല്ല രീതിയിൽ സംഘടിപ്പിച്ചു. കേന്ദ്രനിർവാഹകസമിതി അംഗം മനോജ്കുമാർ പങ്കെടുത്തു. 6 ലഘുലേഖാ കിറ്റുകൾ പ്രചരിപ്പിച്ചു.

തൃത്താല

തൃത്താല യൂണിറ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം തൃത്താല ജനശക്തി വായനശാലയിൽ വെച്ച് ഡിസംബർ 10ന് നടന്നു.

കൂറ്റനാട്

ഡിസംബർ 11 തിങ്കളാഴ്ച കൂറ്റനാട് സംഘാടകസമിതി രൂപീകരിച്ചു. ചുമതലക്കാരനായി MMP മാഷ് വിശദീകരണം നൽകാൻ ഉണ്ടായിരുന്നു. സെക്രട്ടറി ചന്ദ്രൻ മാഷ് സ്വാഗതം പറഞ്ഞു.

സംഘാടകസമിതി

  • ചെയർമാൻ : VP ഐദ്രുമാഷ്
  • കൺവീനർ : MK ചന്ദ്രൻ
  • വൈ ചെയർമാൻ : M ഗീത
  • ജോ കൺവീനർ : വിജിത

ജാഥയിൽ യൂണിറ്റിൽ നിന്നും 5 ൽ കുറയാത്ത അംഗങ്ങൾ സ്ഥിരമായി പങ്കെടുക്കും. MK ചന്ദ്രൻ, രാധിക, വിജിത, P രാധാകൃഷ്ണൻ മാഷ്, ശങ്കരനാരായണൻ, പ്രകാശൻ മാഷ്, MV രാജൻ മാഷ്.......

ജാഥാസ്വീകരണത്തിന് പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പ്രദേശത്തുള്ള വീടുകളിൽ സന്ദർശനം നടത്താനും ലഘുലേഖകൾ, നോട്ടീസ്, പുസ്തകം എന്നിവ പ്രചരിപ്പിക്കാനും ധാരണയായി. കൂറ്റനാട് സെന്ററിലെ കടകളിൽ നോട്ടീസ് നല്കാനും, പോസ്റ്റർ പ്രചാരണം നടത്താനും തീരുമാനിച്ചു. ഗൃഹസന്ദർശനം - 16,17 തീയതികളിൽ 9 മണി മുതൽ 12 മണി വരെ.

മേഴത്തൂർ

ഡിസം. 17 ന് മേഴത്തൂരിൽ എത്തുന്ന ഗ്രാമ ശാസ്ത്ര ജാഥയെ സ്വീകരിക്കാനുള്ള സംഘാടക സമിതി രൂപീകരിച്ചു. മേഖല സെക്രട്ടറി എം.വി.രാജൻ ജാഥ പരിപാടി വിശദീകരിച്ചു.  പി.എം. ഹരീശ്വരൻ, എം.കെ.കൃഷ്ണൻ , എം.എം.പരമേശ്വരൻ, ഇ.വി.സേതുമാധവൻ എന്നിവർ ചർച്ചയിൽ ങ്കെടുത്തു.

സംഘാടക സമിതി :

  • ചെയർമാൻ : ഇ.വി.സേതുമാധവൻ
  • കൺവീനർ : കെ.പി.സ്വർണകുമാരി

ഈ കാമ്പയിനുമായി ബന്ധപ്പെട്ട ഫോട്ടോ തുടങ്ങിയ പ്രമാണങ്ങൾ ഇവിടെയുണ്ട് [2]

പ്രവർത്തകയോഗം

2023 ജൂൺ 25 കൂറ്റനാട് കെ.എസ്.ടി.എ ഹാളിൽ വെച്ചു നടന്ന പ്രവർത്തകയോഗത്തിൽ എംകെ കൃഷ്ണൻ മാഷ് അധ്യക്ഷത വഹിച്ചു. മേഖലാസെക്രട്ടറി MV രാജൻ സ്വാഗതം പറഞ്ഞു. താരതമ്യേന കുറഞ്ഞ പങ്കാളിത്തമായിരുന്നു പ്രവർത്തകയോഗത്തിനുണ്ടായിരുന്നത്. യൂണിറ്റ് സെക്രട്ടറിമാർ - 3, മേഖലാ കമ്മറ്റി അംഗങ്ങൾ - 12, യൂണിറ്റ് അംഗങ്ങൾ - 5, ജില്ലാ കമ്മറ്റി അംഗങ്ങൾ - 6, സംസ്ഥാന സമിതി അംഗങ്ങൾ - 2 എന്നിങ്ങനെയായിരുന്നു പങ്കാളിത്തം. ഈ വർഷം പുതുക്കിയ അംഗങ്ങളുടെ 17 ശതമാനമാണിത്.

പ്രവർത്തകയോഗത്തിൽ സംസ്ഥാന - ജില്ലാ സമ്മേളന റിപ്പോർട്ടുകൾ സംസ്ഥാന സമിതി അംഗം KS നാരായണൻ കുട്ടി അവതരിപ്പിച്ചു. ഭാവി പ്രവർത്തനങ്ങൾ ജില്ലാ വൈസ് പ്രസിഡണ്ട്‌ ഡോ. സുമ അവതരിപ്പിച്ചു. എല്ലാവരും ചർച്ചയിൽ പങ്കെടുത്തു. ചർച്ച ക്രോഡീകരിച്ച് മേഖല സെക്രട്ടറി, ജില്ലാ ട്രഷറർ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

എല്ലാവരും സ്വയം പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു തുടക്കം. 1974 ൽ അംഗത്വം ലഭിച്ചവർ മുതൽ ഒരു വർഷം പൂർത്തിയായ അംഗങ്ങൾ വരെ സംഗമത്തിൽ ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിൽ ഒരു പാട് മുന്നോട്ട് പോകാനുണ്ടെന്ന തിരിച്ചറിവിൽ യോഗത്തിൽ ജോയിന്റ് സെക്രട്ടറി ഹരീശ്വരൻ നന്ദി പറഞ്ഞു. 3.15 ന് ആരംഭിച്ച യോഗം 6.45 ന് അവസാനിച്ചു.

യോഗ ശേഷം ജില്ലാ സംസ്ഥാന സമിതി അംഗങ്ങൾ അന്തരിച്ച മേഖലക്കമ്മിറ്റിയംഗം ഉണ്ണികൃഷ്ണൻ, മുൻ സെക്രട്ടറി ഗോപി ആനക്കര എന്നിവരുടെ വീടുകളിൽ സന്ദർശനം നടത്തി.

പുസ്തകപ്രകാശനം

കെ. രാജേന്ദ്രൻ എഴുതിയ ലക്ഷദ്വീപിലെ മാലാഖമാർ എന്ന പുസ്തകം 2023 ഫെബ്രുവരി 12ന് വട്ടേനാട് ജി.എൽ.പി. സ്‍കൂളിൽ വെച്ച് നടന്നു. പ്രസിദ്ധ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തത്. ബാലസാഹിത്യകാരനും മേഖലാ കമ്മിറ്റി അംഗവുമായ പി. രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.

പ്രസിദ്ധീകരണങ്ങൾ

മെയ് 1 മാസികാ കാമ്പയിൻ ദിനത്തോടനുബന്ധിച്ച് മേഖലയിൽ ആകെ 104 മാസികകൾ പ്രചരിപ്പിച്ചു. വിശദാംശങ്ങൾ താഴെ

മെയ് 1 മാസികാദിനം
യൂണിറ്റ് ശാസ്ത്രഗതി ശാസ്ത്രകേരളം യുറീക്ക ആകെ
പട്ടിത്തറ 10 10 10 30
മേഴത്തൂർ 8 5 7 20
കൂറ്റനാട് 5
കുമരനല്ലൂർ 4 6 16 26
തിരുമിറ്റക്കോട് 2
ആനക്കര 7
ചാലിശ്ശേരി 8 4 3 15
ആകെ 30 25 36 105

ശാസ്ത്രക്ലാസുകൾ

തെരുവോരസദസ്സ്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ ആഭിമുഖ്യത്തിൽ, ശാസ്ത്രം കെട്ടുകഥയല്ല എന്ന മുദ്രാവാക്യമുയർത്തി തെരുവോര സദസ്സ് സംഘടിപ്പിച്ചു. പരിഷത്ത് മേഖല പ്രസിഡന്റ് എം.കെ.കൃഷ്ണൻ അധ്യക്ഷനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതി അംഗം മനോജ് കുമാർ തെരുവോര സദസ്സ് ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി എം.വി.രാജൻ സ്വാഗതവും ജില്ല കമ്മറ്റി അംഗം വി.എം.രാജീവ് നന്ദിയും പറഞ്ഞു.

ബാലവേദി

പരിഷത്ത് സാഹിതീയം

ശില്പശാലയിൽ നിന്ന്

ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖലയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്ന വിദ്യാർത്ഥികളുടെ സാഹിത്യ കൂട്ടായ്മയായ പരിഷത്ത് സാഹിതീയത്തിന്റെ നേതൃത്വത്തിൽ ആനക്കര ഗോവിന്ദകൃഷ്ണ വായനശാലയുടെ സഹകരണത്തോടെ ആനക്കരയിൽ വെച്ച് 2023 ജൂൺ 24ന് ആനക്കരയിൽ വെച്ച് ഒരു കവിതാ ശിൽപശാല സംഘടിപ്പിച്ചു. കവിയും യുറീക്കാ മുൻപത്രാധിപരുമായ രാമകൃഷ്ണൻ കുമരനല്ലൂരിന്റെ നേതൃത്തിൽ നടന്ന ശിൽപശാലയിൽ 42 കുട്ടികളുടെ പങ്കാളിത്തം ഉണ്ടായി. പരിഷത്ത് മേഖലാ കമ്മിറ്റി അംഗവും ബാലസാഹിത്യകാരനുമായ പി. രാധാകൃഷ്ണൻ, മേഖലാകമ്മിറ്റി അംഗം പി.വി. സേതുമാധവൻ എന്നിവരും കുട്ടികളുമായുള്ള സംവാദത്തിൽ പങ്കെടുത്തു. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി ഉച്ചക്ക് ഒരു മണിക്ക് അവസാനിച്ചു

വിദ്യാഭ്യാസം

വിജ്ഞാനോത്സവം 2023

സ്കൂൾതലം

സ്കൂൾതല വിജ്ഞാനോത്സവം മേഖലാ ഉദ്ഘാടനം വട്ടേനാട് ഗവ. എൽ.പി. സ്കൂളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സിദ്ധിക് മാസ്റ്റർ നിർവ്വഹിച്ചു. HM പ്രീതടീച്ചർ സ്വാഗതം പറഞ്ഞു. വട്ടേനാട് എൽ.പി. സ്കൂളിൽ 3, 4 ക്ലാസുകളിലെ എല്ലാ കുട്ടികളും വിജ്ഞനോത്സവത്തിൽ പങ്കെടുത്തു. 4 ക്ലാസ്സുകളിലായാണ് പ്രവർത്തനം നടന്നത്.

പഞ്ചായത്ത്തല ഉദ്ഘാടനം വിശദാംശങ്ങൾ
പഞ്ചായത്ത് ഉദ്ഘാടകൻ പദവി സ്കൂൾ
ആനക്കര പി.കെ. ബാലചന്ദ്രൻ വാർഡ് മെമ്പർ GHSS ആനക്കര
കപ്പൂർ മാധവൻകുട്ടി PTA പ്രസിഡന്റ് GHSS കുമരനല്ലൂർ
നാഗലശ്ശേരി ഫൈസൽ ചോലക്കൽ വാർഡ് മെമ്പർ GLPS പിലാക്കാട്ടിരി
തൃത്താല എം.കെ. കൃഷ്ണൻ മാസ്റ്റർ മേഖലാ പ്രസിഡന്റ് G MLPS തൃത്താല

പഞ്ചായത്തുതലം

2023 നവംബർ 24ന് വെള്ളിയാഴ്ച LP, UP  - RP മാർക്ക് പരിശീലനം നൽകി. സാമഗ്രികൾ വെച്ച് ചെയ്ത് കണ്ടു മനസ്സിലാക്കാനുള്ള അവസരമൊരുക്കി. LP വിഭാഗത്തിൽ V M രാജീവ്‌, Dr. രാമചന്ദ്രൻ, M M P മാഷ് എന്നിവർ നേതൃത്വം നൽകി. UP വിഭാഗത്തിൽ M V രാജൻ, P രാധാകൃഷ്ണൻ, രവികുമാർ  എന്നിവർ നേതൃത്വം നൽകി. മുതിർന്ന പ്രവർത്തകനായ നാരായണൻകുട്ടിമാഷ്, മേഖലാ ജോയിന്റ് സെക്രട്ടറി ഹരീശ്വരൻ എന്നിവരും ഉണ്ടായിരുന്നു.

25-ാം തിയ്യതിയിലെ വിജ്ഞാനോത്സവപ്രവർത്തനങ്ങൾക്കാവശ്യമായ പ്രധാനസാമഗ്രികൾ അതാത് ചുമതലക്കാരെ ഏല്പിച്ചു. കപ്പൂർ, ആനക്കര കേന്ദ്രങ്ങളൊഴികെ ബാക്കി എല്ലായിടത്തുനിന്നും പങ്കാളിത്തം ഉണ്ടായിരുന്നു. എല്ലാ പഞ്ചായത്ത്‌ കേന്ദ്രങ്ങളിലും നിശ്ചയിച്ച പ്രകാരം പ്രവർത്തനങ്ങൾ നടക്കും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലേക്കും സർട്ടിഫിക്കറ്റ് എത്തിച്ചിട്ടുണ്ട്.

എല്ലാ പഞ്ചായത്തിലും നല്ല രീതിയിൽ തന്നെ വിജ്ഞാനോത്സവം നടന്നു. വിശദാംശങ്ങൾ താഴെ

പഞ്ചായത്തുതല വിജ്ഞാനോത്സവം
പഞ്ചായത്ത് വിജ്ഞാനോത്സവം നടന്ന സ്കൂൾ എൽ.പി യു.പി. അദ്ധ്യാപകർ പ്രവർത്തകർ ജനപ്രതിനിധി രക്ഷിതാക്കൾ
ആനക്കര ഡയറ്റ് ലാബ് ആനക്കര 67 57 15
ചാലിശ്ശേരി GHSS ചാലിശ്ശേരി 70 69 26 16 2
തൃത്താല GHSS മേഴത്തൂർ 65 49 4 14
തിരുമിറ്റക്കോട് 72 72 23 35
പട്ടിത്തറ GLPS വട്ടേനാട് 73 68 25 4 30
കപ്പൂർ GGHSS കല്ലടത്തൂർ 60 55 15 4
നാഗലശ്ശേരി 62 48 20 4 2 40

ഹൈസ്കൂൾ മേഖലാതലം

2023 ഡിസംബർ 2ന് വട്ടേനാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ഹൈസ്കൂൾ മേഖലാതല വിജ്ഞാനോത്സവം നടന്നു. 57 കുട്ടികൾ പങ്കെടുത്തു. 6 അദ്ധ്യാപകരും 9 പരിഷത്ത് പ്രവർത്തകരും 5 രക്ഷിതാക്കളും ഈ പ്രവർത്തനത്തിൽ പങ്കാളികളായി. രണ്ടു ക്ലാസ്സുകളിലായി നടന്ന വിജ്ഞാനോത്സവ പ്രവർത്തനങ്ങൾക്ക് എം.വി. രാജൻ, പി. നാരായണൻ, എം.എം. പരമേശ്വരൻ എന്നിവർ നേതൃത്വം നൽകി. ഡെപ്യൂട്ടി ഹെഡ്‍മിസ്ട്രസ് ശ്രീമതി പി.കെ. ശ്രീദേവി സർട്ടിഫിക്കറ്റ് വിതരണം നടത്തി.

മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ

"https://wiki.kssp.in/index.php?title=തൃത്താല_മേഖല&oldid=13021" എന്ന താളിൽനിന്ന് ശേഖരിച്ചത്