"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 74: വരി 74:

2022ലെ വിജ്ഞാനോത്സവത്തിന്റെ അധ്യാപക പരിശീലനം സെപ്റ്റംബർ 14ന് 2pmന് തൃത്താല ബി.ആർ.സി.യിൽ വെച്ച് നടന്നു. മേഖല സെക്രട്ടറി വി.എം.രാജീവ് അധ്യക്ഷത വഹിച്ച പരിപാടി തൃത്താല എ.ഇ.ഒ ശ്രീ. സിദ്ധിക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.കെ.ശ്രീദേവി സ്വാഗതം പറഞ്ഞു. BPO ശ്രീജിത് ആശംസ അർപ്പിച്ചു. ഡോ.കെ.രാമചന്ദ്രൻ ക്ലാസ് നയിച്ചു.

വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതല സംഗമങ്ങൾ 2022 ഒക്ടോബർ 22ന് കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ നടന്നു.
ചാലിശ്ശേരി പഞ്ചായത്ത് : ഒരു വിദ്യാലയം മുഴുവൻ ഏറ്റെടുത്ത അനുഭവമാണ്, SBS തണ്ണീർക്കോടു വച്ചു നടന്ന, ചാലിശ്ശേരി പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിനുണ്ടായത്. പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും മാത്രമല്ല പിടിഎ, എംടിഎ പ്രസിഡന്റുമാരും ആദ്യാവസാനം ഉണ്ടായിരുന്നു.
പിടിഎ പ്രസിഡന്റ് അബ്ദുൾ റഷീദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എച്.എം. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റോസ് മേരി ഉദ്ഘാടനം ചെയ്തു. എംടിഎ പ്രസിഡന്റ് ഷെഹന അലി ആശംസയർപ്പിച്ചു. എം എം പരമേശ്വരൻ വിജ്ഞാനോത്സവത്തെക്കുറിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.
എംടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം പിടിഎ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. എസ്ബിഎസ്സിലെ മു പ്രധാന അധ്യാപകൻ ശശി മാഷ് സംസാരിച്ചു. സെർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം എം പരമേശ്വരൻ നന്ദി പറഞ്ഞു.
ഒറിഗാമിക്ക് സഹായിച്ചത് SRV LP സ്കൂളിലെ രമ ടീച്ചറാണ്. എം.കെ. ചന്ദ്രൻ മാഷും, വനജ ടീച്ചറും  കുട്ടികൾക്ക് പാട്ടു പാടി കൊടുത്തു. LP വിഭാഗത്തിൽ 9 ഉം UP വിഭാഗത്തിൽ 7 ഉം അധ്യാപികമാർ മൂല്യനിർണയത്തിന് സഹായിക്കാനുണ്ടായിരുന്നു. റിഫ്രഷ്‌മെന്റ് നല്കാനും സർട്ടിഫിക്കറ്റ് എഴുതാനുമായി വേറേയും അധ്യാപികമാരുണ്ടായിരുന്നു. പരിഷത്ത് പ്രവർത്തകരായ സുരേഷ്, ഉണ്ണികൃഷ്ണൻ ടി പി, പി.നാരായണൻ എന്നിവരും തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്നു.
കുട്ടികളുടെ പങ്കാളിത്തം - എൽ.പി. : 94, യു.പി. : 65. ആകെ : 159

==പരിസ്ഥിതി ദിനാചരണം==
==പരിസ്ഥിതി ദിനാചരണം==

10:39, 23 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല
പ്രസിഡന്റ് ഡോ.കെ രാമചന്ദ്രൻ
സെക്രട്ടറി വി.എം. രാജീവ്
ട്രഷറർ ഹരീശ്വരൻ
ബ്ലോക്ക് പഞ്ചായത്ത് തൃത്താല
പഞ്ചായത്തുകൾ ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല
യൂണിറ്റുകൾ ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട്
പാലക്കാട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലാ കമ്മറ്റി

ഭാരവാഹികൾ

പ്രസിഡന്റ്
  • ഡോ.കെ. രാമചന്ദ്രൻ
വൈസ് പ്രസിഡന്റ്
  • എ.കെ. ശ്രീദേവി
സെക്രട്ടറി
  • വി.എം. രാജീവ്
ജോ.സെക്രട്ടറി
  • എം.വി.രാജൻ
ഖജാൻജി
  • ഹരീശ്വരൻ

മേഖലാ കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

യൂണിറ്റ് സെക്രട്ടറിമാർ

പ്രവർത്തനങ്ങൾ - 2022

മേഖലാവാർഷികം

മേഖലാ വാർഷികം 2022-തൃത്താല.jpg

മേഖലാവാർഷികം ഏപ്രിൽ 30, മെയ് 1 തിയ്യതികളിലായി കൂറ്റനാട് വെച്ച് നടന്നു. ഏപ്രിൽ 30ന് നടന്ന പൊതുസമ്മേളത്തിൽ സത്യാനന്തരകാലത്തെ മാധ്യമങ്ങൾ എന്ന വിഷയത്തെ കുറിച്ചുള്ള പ്രഭാഷണം നടന്നു. കെ. ജയദേവൻ വിഷയം അവതരിപ്പിച്ചു. മെയ് 1ന് വട്ടേനാട് GLP സ്ക്കൂളിൽ വെച്ച് പ്രതിനിധി സമ്മേളനം നടന്നു. പുതിയ ഭാരവാഹികളായി കെ.രാമചന്ദ്രൻ : പ്രസിഡന്റ്, എ.കെ.ശ്രീദേവി : വൈസ് പ്രസിഡന്റ്, വി.എം.രാജീവ് : സെക്രട്ടറി, എം.വി.രാജൻ : ജോ.സെക്രട്ടറി, പി.എം. ഹരീശ്വരൻ : ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

പ്രവർത്തകയോഗം

2022 ജനുവരി 2ന് മേഖല പ്രവർത്തകയോഗം നടന്നു. പങ്കാളിത്തം 16 പേരിൽ ഒതുങ്ങി. ആനക്കര ,മലമക്കാവ് ,തൃത്താല ,ഞാങ്ങാട്ടിരി , പിലക്കാട്ടിരി ,ചാലിശേരി ,തണ്ണീർകോട് യൂണിറ്റുകളിൽ നിന്ന് ആരും പങ്കെടുത്തില്ല. യോഗം ജില്ലാ ട്രഷറർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മാഷ്, എം.വി. രാജൻ, പി. കെ. നാരായണൻ, രവികുമാർ എന്നിവർ സംസാരിച്ചു.

2022 ജൂലൈ 24ന് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് സയൻഷ്യയിൽ നടന്ന യോഗത്തിന് മേഖല പ്രസിഡന്റ് ഡോ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.രാജീവ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ.നാരായണൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു.  വരവു ചെലവ് പി.എം.ഹരീശ്വരനും ഭാവിരേഖ എം.വി.രാജനും അവതരിപ്പിച്ചു. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം വി.എം. ബീന വിശദീകരിച്ചു. എം.എം.പരമേശ്വരൻ നന്ദി പറഞ്ഞു.

വിജ്ഞാനോത്സവം

വിജ്ഞാനോത്സവം 2021-22ന്റെ രണ്ടാം ഘട്ടത്തിന്റെ മെന്റർമാർക്കുള്ള പരിശീലനം മാർച്ച് 10ന് നടന്നു. ഡോ. കെ.രാമചന്ദ്രൻ പരിശീനത്തിന് നേതൃത്വം നൽകി. 63 പേരുടെ പങ്കാളിത്തം ഉണ്ടായി.

2022ലെ വിജ്ഞാനോത്സവത്തിന്റെ അധ്യാപക പരിശീലനം സെപ്റ്റംബർ 14ന് 2pmന് തൃത്താല ബി.ആർ.സി.യിൽ വെച്ച് നടന്നു. മേഖല സെക്രട്ടറി വി.എം.രാജീവ് അധ്യക്ഷത വഹിച്ച പരിപാടി തൃത്താല എ.ഇ.ഒ ശ്രീ. സിദ്ധിക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.കെ.ശ്രീദേവി സ്വാഗതം പറഞ്ഞു. BPO ശ്രീജിത് ആശംസ അർപ്പിച്ചു. ഡോ.കെ.രാമചന്ദ്രൻ ക്ലാസ് നയിച്ചു.

വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതല സംഗമങ്ങൾ 2022 ഒക്ടോബർ 22ന് കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ നടന്നു.

ചാലിശ്ശേരി പഞ്ചായത്ത് : ഒരു വിദ്യാലയം മുഴുവൻ ഏറ്റെടുത്ത അനുഭവമാണ്, SBS തണ്ണീർക്കോടു വച്ചു നടന്ന, ചാലിശ്ശേരി പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിനുണ്ടായത്. പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും മാത്രമല്ല പിടിഎ, എംടിഎ പ്രസിഡന്റുമാരും ആദ്യാവസാനം ഉണ്ടായിരുന്നു.

പിടിഎ പ്രസിഡന്റ് അബ്ദുൾ റഷീദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എച്.എം. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റോസ് മേരി ഉദ്ഘാടനം ചെയ്തു. എംടിഎ പ്രസിഡന്റ് ഷെഹന അലി ആശംസയർപ്പിച്ചു. എം എം പരമേശ്വരൻ വിജ്ഞാനോത്സവത്തെക്കുറിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.

എംടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം പിടിഎ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. എസ്ബിഎസ്സിലെ മു പ്രധാന അധ്യാപകൻ ശശി മാഷ് സംസാരിച്ചു. സെർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം എം പരമേശ്വരൻ നന്ദി പറഞ്ഞു.

ഒറിഗാമിക്ക് സഹായിച്ചത് SRV LP സ്കൂളിലെ രമ ടീച്ചറാണ്. എം.കെ. ചന്ദ്രൻ മാഷും, വനജ ടീച്ചറും  കുട്ടികൾക്ക് പാട്ടു പാടി കൊടുത്തു. LP വിഭാഗത്തിൽ 9 ഉം UP വിഭാഗത്തിൽ 7 ഉം അധ്യാപികമാർ മൂല്യനിർണയത്തിന് സഹായിക്കാനുണ്ടായിരുന്നു. റിഫ്രഷ്‌മെന്റ് നല്കാനും സർട്ടിഫിക്കറ്റ് എഴുതാനുമായി വേറേയും അധ്യാപികമാരുണ്ടായിരുന്നു. പരിഷത്ത് പ്രവർത്തകരായ സുരേഷ്, ഉണ്ണികൃഷ്ണൻ ടി പി, പി.നാരായണൻ എന്നിവരും തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്നു.

കുട്ടികളുടെ പങ്കാളിത്തം - എൽ.പി. : 94, യു.പി. : 65. ആകെ : 159

പരിസ്ഥിതി ദിനാചരണം

കൂറ്റനാട് ജനകീയ വായനശാലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖലയും കൂറ്റനാട് ജനകീയ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ സംവാദസദസ്സ്, "മുതലാളിത്ത വളർച്ച സർവ്വ നാശത്തിന്റെ വഴി " എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഇ.ഡി. ഡേവിസ് പരിസ്ഥിതിയും രാഷ്ട്രീയവും എന്ന വിഷയം ചർച്ചക്കായി അവതരിപ്പിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി വി.എം.രാജീവ് സ്വാഗതം പറഞ്ഞു. ജനകീയ വായനശാല പ്രസിഡൻറ് ഐദ്രു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡേവിസിന്റെ അവതരണത്തിനു ശേഷം പി.രാധാകൃഷ്ണൻ, ടി.രവികുമാർ എം.വി.രാജൻ, ഗോപി, പി.കെ.നാരായണൻ കുട്ടി കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു

പ്രസിദ്ധീകരണങ്ങൾ

സംസ്ഥാന കമ്മിറ്റി നൽകിയ സാക്ഷ്യപത്രം

.ആയിരത്തിൽ കൂടുതൽ മാസികാവരിക്കാരെ കണ്ടെത്തുന്ന മേഖലകൾക്കു സംസ്ഥാന നിർവാഹക സമിതി നൽകുന്ന ഈ വർഷത്തെ ഉപഹാരം തൃത്താല മേഖലക്കു ലഭിച്ചു.

പ്രീപബ്ലിക്കേഷൻ കൃതിയായ മഹാമാരികൾ പ്ലേഗ് മുതൽ കോവിഡ് വരെ എന്ന പുസ്തകം 24 എണ്ണത്തിനും സോവനീറിന് (തിരിച്ചറിവുകൾ ശാസ്ത്രബോധം വഴികാട്ടിയാവുമ്പോൾ) 45 എണ്ണത്തിനും ഓർഡർ ലഭിച്ചു.

ഓർഡർ വിവരം
യൂണിറ്റ് തിരച്ചറിവുകൾ മഹാമാരികൾ
ആനക്കര 6 2
കുമരനല്ലൂർ 12 5
പട്ടിത്തറ 5 5
തൃത്താല 3 1
മേഴത്തൂർ 5 5
തിരുമിറ്റക്കോട് 3 5
കൂറ്റനാട് 2 2
പിലാക്കാട്ടിരി 5 2
ചാലിശ്ശേരി 2
ഞാങ്ങാട്ടിരി 2 2

ഔഷധ വിലവർദ്ധനവിനെതിരെ

പോസ്റ്റർ

ഏപ്രിൽ 1മുതൽ ആവശ്യമരുന്നുകൾ ഉൾപ്പെടെ 800 ലധികം മരുന്നുകൾക്ക് കേന്ദ്രസർക്കാർ 10%വില വർധിപ്പിച്ചു. രാജ്യമാകെ വിലക്കയറ്റത്തിൽ പൊറുതി മുട്ടുന്ന ഈ അവസരത്തിൽ മനുഷ്യന്റെ ജീവൻ നിലനിർത്തുന്ന മരുന്നുകളുടെ വില വർധിപ്പിച്ച് ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്ന കേന്ദ്രസർക്കാർ നടപടി അവസാനിപ്പിച്ച് വില കുറക്കണം എന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല കമ്മിറ്റി ആവശ്യപ്പെട്ടു . പടിഞ്ഞാറങ്ങാടിയിൽ നടന്ന പ്രതിഷേധപ്രകടനവും കൂട്ടായ്‌മയും പരിഷത്ത് സംസ്ഥാനസെക്രട്ടറി പി.രമേഷ്‍കുമാർ ഉത്ഘാടനം ചെയ്തു. മേഖല സെക്രട്ടറി വി .എം .രാജീവ്‌ മാസ്റ്റർ സ്വാഗതം പറഞ്ഞു. പി. വി. സേതുമാധവൻ അധ്യക്ഷനായി. ദിനചന്ദ്രൻ ഞാങ്ങാട്ടിരി നന്ദി രേഖപ്പെടുത്തി.

ശ്രീ.P രമേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുന്നു
പട്ടിത്തറ 10
ആനക്കര 4
കുമരനെല്ലൂർ 4
തൃത്താല 3
മേഴത്തൂർ 4
തണ്ണീർകോട് 1
ഞാങ്ങാട്ടിരി 5
പിലാക്കാട്ടിരി 1
മറ്റുള്ളവർ 8

പങ്കാളിത്തമില്ലാത്ത യൂണിറ്റുകൾ : മലമക്കാവ്, കൂറ്റനാട്, ചാലിശേരി, തിരുമിറ്റക്കോട്, കോതച്ചിറ

ശാസ്ത്രക്ലാസുകൾ

ചാന്ദ്രദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 19, 20 ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രത്യേകം ഓൺലൈൻ ക്ലാസ്സുകൾ നടത്തി. ക്ലാസ് എടുത്തത് ഷാജി.

സാഹിത്യക്യാമ്പ്

സാഹിത്യക്യാമ്പ്.jpg

ബഷീർ ദിനാചരണത്തിന്റെ തുടർച്ചയായി, 2022 ജൂലൈ 28ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല, ഹൈസ്കൂൾ യു പി., വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് കെ.രാമചന്ദ്രന്റെ അധ്യക്ഷതയിൽ വട്ടേനാട് എൽ.പി.സ്കൂളിൽ വച്ചു നടന്ന ക്യാമ്പിന് എം.വി.രാജൻ സ്വാഗതം പറഞ്ഞു. കൺവീനർ പി.രാധാകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ചു. തുടർന്ന് കുട്ടികളെ കഥ, കവിത വിഭാഗങ്ങളായി തിരിച്ചു. സാഹിത്യകാരന്മാരായ ആര്യൻ കണ്ണനൂർ കഥാവിഭാഗത്തിനും രാമകൃഷ്ണൻ കുമരനല്ലൂർ കവിത വിഭാഗത്തിനും നേതൃത്വം നല്കി. ഡോ.കെ.രാമചന്ദ്രൻ, ഷാജി അരിക്കാട് എന്നിവർ രക്ഷിതാക്കളുമായി സംവദിച്ചു. തൃത്താല മേഖലയിൽ വിദ്യാർത്ഥികളുടെ ഒരു സാഹിത്യ കൂട്ടായ്മ രൂപീകരിക്കാൻ ക്യാമ്പിൽ തീരുമാനമായി. 48 കുട്ടികളും രക്ഷിതാക്കളും പരിഷത്ത് പ്രവർത്തകരുമായി 50ലേറെ പേരും ക്യാമ്പിൽ പങ്കെടുത്തു.

ബാലവേദി

ജലബാലോത്സവം

ജലബാലോത്സവം ആലൂർ.jpg

2022 സെപ്റ്റംബർ 3ന് ആലൂരിൽ വെച്ചു നടന്ന ജലം ബാലോത്സവത്തിൽ 30 കുട്ടികളും 18 മുതിർന്നവരും പങ്കെടുത്തു. ചന്ദ്രൻ മാഷ് ,പി. രാധകൃഷ്ണൻ (ഭാഷാമൂല), സുബീഷ് കെ.വി., ഗംഗാധരൻ മാഷ് (നിർമ്മാണം), വി. എം രാജീവ് (പരീക്ഷണം), സുനിത് കുമാർ, പ്രേംകുമാർ, ജലീൽ, ജയപ്രകാശ് (ഫീൽ‍ഡ് ട്രിപ്) എന്നിവർ നേതൃത്വം നൽകി. രാവിലെ 10 മണിക്ക് തുടങ്ങിയ പരിപാടി 5.30ന് അവസാനിച്ചു. കുമരനല്ലൂർ യൂണിറ്റിൽ നിന്ന് മൂന്നു പ്രവർത്തകരും (ശ്രീജ, ശ്രീദേവി ടീച്ചർ, രമേശൻ) ഒരു കുട്ടിയും പങ്കെടുത്തു.

വിദ്യാഭ്യാസം

ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ

ഡോ. കെ രാമചന്ദ്രൻ വിഷയം അവതരിപ്പിക്കുന്നു.

കേരള ശാസ്ത്രസാഹിത്യ  പരിഷത്തും വാവനൂർ മാധവൻ നായർ സ്മാരക വായനശാലയും സംയുക്തമായി ജനകീയ വിദ്യാഭ്യാസ കൺവെൻഷൻ സംഘടിപ്പിച്ചു. എം.വി.രാജൻ ആമുഖ പ്രഭാഷണം നടത്തി. ഡോ.കെ.രാമചന്ദ്രൻ വിദ്യാഭ്യാസ നയരേഖ അവതരിപ്പിച്ചു. തുടർന്നു നടന്ന ചർച്ചയിൽ പി.കെ.നാരായണൻ കുട്ടി, വി.പി.രാജൻ, ടി.എൻ. രാജൻ എന്നിവർ പങ്കെടുത്തു. എം.കെ. സൈനുദ്ദീന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് വി.എം.രാജീവ് സ്വാഗതവും കൃഷ്ണൻ കുട്ടി നന്ദിയും പറഞ്ഞു. 32 പേരുടെ പങ്കാളിത്തം ഉണ്ടായി.

ഡോ. ശ്രുതിനാരായണന് ആദരം

പുരസ്കാര സമർപ്പണം.jpg

CSSA (Crop Science Society of America), AASIO (Association of Agricultural Scientists of Indian Origin) എന്നീ അവാർഡുകൾ നേടിയ ഡോ. ശ്രുതി നാരായണന് പരിഷത്ത് തൃത്താല മേഖലാ കമ്മറ്റിയുടെ ഉപഹാരം നിർവാഹകസമിതി അംഗം പ്രൊഫ. കെ. പാപ്പുട്ടി മാസറ്റർ സമർപ്പിച്ചു. അമേരിക്കയിലെ ക്ലെംസൺ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും ഗവേഷകയമാണ് ഇപ്പോൾ കുമരനല്ലൂർ സ്വദേശിയും പരിഷത്ത് പ്രവർത്തകരായ പി.കെ നാരായണൻകുട്ടി മാസ്റ്റർ, ശ്രീദേവി ടീച്ചർ എന്നിവരുടെ മകളും മുൻ ബാലവേദി പ്രവർത്തകയുമായ ശ്രുതി നാരായണൻ. വട്ടേനാട് ജി.എൽ.പി. സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ പരിഷത്ത് മേഖലാ പ്രസിഡന്റ് ഡോ. കെ. രാമചന്ദ്രൻ അദ്ധ്യക്ഷതയിൽ പാപ്പുട്ടി മാസ്റ്റർ മുഖ്യപ്രഭാഷണവും നടത്തി. ശ്രുതി നാരായണൻ മറുപടി പറയുകയും വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. വട്ടേനാട് ജി.എൽ.പി. സ്ക്കൂൾ ഹെഡ്‍മാസ്റ്റർ എം.വി. രാജൻ മാസ്റ്റർ ആശംസകൾ സമർപ്പിച്ചു. പരിപാടിയിൽ മേഖലാ സെക്രട്ടറി വി.എം. രാജീവ് മാസ്റ്റർ സ്വാഗതവും എം.വി. രാജൻ മാസ്റ്റർ (കൂറ്റനാട്) നന്ദിയും പറഞ്ഞു.

മേഖലയിൽ നൂറിൽ കൂടുതൽ മാസികാ വരിക്കാരെ കണ്ടെത്തിയ യൂണിറ്റുകൾക്കുള്ള ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് ശ്രുതി നാരായണൻ യൂണിറ്റ് പ്രതിനിധികൾക്ക് കൈമാറി.

മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ

"https://wiki.kssp.in/index.php?title=തൃത്താല_മേഖല&oldid=11520" എന്ന താളിൽനിന്ന് ശേഖരിച്ചത്