"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 307: | വരി 307: | ||
|} | |} | ||
[[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] | [[മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ]] |
12:24, 4 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല | |
---|---|
പ്രസിഡന്റ് | ഡോ.കെ രാമചന്ദ്രൻ |
സെക്രട്ടറി | വി.എം. രാജീവ് |
ട്രഷറർ | ഹരീശ്വരൻ |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
പഞ്ചായത്തുകൾ | ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല |
യൂണിറ്റുകൾ | ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തൊഴൂക്കര, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ചാത്തനൂർ, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട് |
പാലക്കാട് ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലാ കമ്മറ്റി
ഭാരവാഹികൾ
- പ്രസിഡന്റ്
- ഡോ.കെ. രാമചന്ദ്രൻ
- സെക്രട്ടറി
- വി.എം. രാജീവ്
- ഖജാൻജി
- ഹരീശ്വരൻ
മേഖലാ കമ്മറ്റി അംഗങ്ങൾ
ഇന്റേണൽ ഓഡിറ്റർമാർ
യൂണിറ്റ് സെക്രട്ടറിമാർ
പ്രവർത്തനങ്ങൾ - 2021
അംഗത്വപ്രവർത്തനം
ചിട്ടയായ പ്രവർത്തനത്തിന്റെ ഭാഗമായി മേഖലയിലെ അംഗങ്ങളുടെ എണ്ണം 1004ൽ എത്തിക്കാനായി. എല്ലാ യൂണിറ്റുകളും അവരുടെ കഴിവിന്റെ പരാമാവധി ശ്രമിച്ചതിന്റെ ഭാഗമായാണ് ഇതിന് കഴിഞ്ഞത്. 116 വീതം അംഗങ്ങളുള്ള കുമരനല്ലൂർ, പട്ടിത്തറ യൂണിറ്റുകളിലാണ് എറ്റവും കൂടുതൽ അംഗങ്ങളുള്ളത്. പുരുഷ അംഗങ്ങളെക്കാൾ കൂടുതൽ വനിതാ അംഗങ്ങളുള്ള യൂണിറ്റാണ് മലമക്കാവ്.
ക്ര.നമ്പർ | യൂണിറ്റ് | സ്ത്രീ | പുരുഷൻ | ആകെ |
---|---|---|---|---|
1 | കുമരനല്ലൂർ | 50 | 66 | 116 |
2 | പട്ടിത്തറ | 43 | 73 | 116 |
3 | ആനക്കര | 42 | 70 | 112 |
4 | പിലാക്കാട്ടിരി | 36 | 75 | 111 |
5 | ഞാങ്ങാട്ടിരി | 39 | 66 | 105 |
6 | മേഴത്തൂർ | 42 | 60 | 102 |
7 | ചാലിശ്ശേരി | 23 | 46 | 69 |
8 | തൃത്താല | 23 | 42 | 65 |
9 | കോതച്ചിറ | 26 | 39 | 65 |
10 | തണ്ണീർകോട് | 14 | 32 | 46 |
11 | തിരുമിറ്റക്കോട് | 12 | 25 | 37 |
12 | മലമക്കാവ് | 17 | 13 | 30 |
13 | കൂറ്റനാട് | 11 | 19 | 27 |
ശാസ്ത്രാവബോധ കാമ്പയിൻ
ഒക്ടോബർ 16ന് ബാലചന്ദ്രൻ ചെയർമാനായും പി.വി സേതുമാധവൻ കൺവീനറായും സ്വാഗതസംഘം രൂപീകരിച്ചു. സേതുമാധവൻ പി.വി കൺവീനർ, സി.വി. . മേഖലാതല ഉദ്ഘാടനം വിവിധധ കാരണങ്ങളാൽ മാറ്റിവെക്കേണ്ടി വന്നു.
മേഴത്തൂർ യൂണിറ്റ്
മേഴത്തൂർ യൂണിറ്റിൽ 2021 ഒക്ടോബർ 30ന് യൂണിറ്റ് സെക്രട്ടറി ശ്രീജയുടെ വീട്ടിൽ വെച്ച് ശാസ്ത്രാവബോധ ക്ലാസ്സ് നടത്തി. മേഖലാ സെക്രട്ടറി വി.എം. രാജീവ് ക്ലാസ്സ് എടുത്തു. 15 പേരാണ് ആകെ പങ്കെടുത്തത്.
ഉജ്ജ്വലകൗമാരം
മക്കൾക്കൊപ്പം
2021ൽ പരിഷത്ത് ഏറ്റെടുത്ത പ്രധാനപരിപാടിളിലൊന്നാണ് മക്കൾക്കൊപ്പം രക്ഷിതാക്കളോടുള്ള വർത്തമാനം എന്ന പരിപാടി. ഇതിന്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല മേഖലയിൽ വെച്ചാണ് നടന്നത്. 2021 ആഗസ്റ്റ് 8ന് വട്ടേനാട് ജി.എൽ.പി. സ്ക്കൂളിൽ വെച്ച് ബഹു.നിയമസഭാ സ്പീക്കർ ശ്രീ. എം.ബി. രാജേഷാണ് ഗൂഗിൾ മീറ്റ് വഴി ഉദ്ഘാടനം ചെയ്തത്. 250ഓളം രക്ഷിതാക്കൾ ഈ പരിപാടിയിൽ പങ്കെടുത്തു. പിന്നീട് ആഗസ്റ്റ് 10ന് പഞ്ചായത്ത് തല ഉദ്ഘാടനങ്ങളും ശ്രീ.എം.ബി. രാജേഷ് തന്നെയാണ് ഉദ്ഘാടനം ചെയ്തത്.
മേഖലയിലെ എല്ലാ സ്ക്കൂളുകളിലും സമയബന്ധിതമായി തന്നെ ക്ലാസ്സുകൾ നടത്താൻ കഴിഞ്ഞു. 15,000ലേറെ രക്ഷിതാക്കളുമായി സംവദിക്കാൻ കഴിഞ്ഞു. ആഗസ്റ്റ് 31ന് എല്ലാ ക്ലാസ്സുകളും പൂർത്തിയാക്കുകയും സെപ്റ്റംബർ ഒന്നിന് പരിഷത്ത് നിർവ്വാഹക സമിതി അംഗം ഒ.എം. ശങ്കരൻ പൂർത്തീകരണ പ്രഖ്യാപനം നടത്തുകയും ചെയ്തു. വിശദവിവരങ്ങൾ ഇവിടെ[1]
ക്ലാസ്സുകൾ കൈകാര്യം ചെയ്തവർ
- രാജീവ്. വി.എം.
- വിനോദ്കുമാർ പി
- സുമ വി.എം.
- ഡോ. സലീന വർഗ്ഗീസ്
- രജനി എസ് നായർ
- രാജൻ എം.വി (കൂറ്റനാട്)
- ശ്രീദേവി എ.കെ.
- ഗോപു പട്ടിത്തറ
- സുദീപ് പി.
- ശ്രീജിത് വി.പി
- ടി.രാജീവ്
- മണികണ്ഠൻ സി.വി
- ജലീൽ പി.വി.
- വി.എം. ബീന
- ഡോ. കെ. രാമചന്ദ്രൻ
- എം.വി. രാജൻ മാസ്റ്റർ (HM)
- എം.എം. പരമേശ്വരൻ
- വി. ഗംഗാധരൻ
- പി. രാധാകൃഷ്ണൻ
- പ്രിയദർശൻ
- പാർവ്വതി ടീച്ചർ
- സേതുമാധവൻ
- സുബ്രഹ്മണ്യൻ
- ഡോ.ഇ.എൻ. ഉണ്ണികൃഷ്ണൻ
- പി. മോഹനൻ
- ലത
- സൂര്യ
യുവസമിതി
2021 ഒക്ടോബർ 11ന് cinema, gender, love എന്ന വിഷയത്തെ അധികരിച്ച് യുവസംവാദം നടന്നു. സംസ്ഥാന യുവസമിതി കൺവീനർ ഡോ. സംഗീത ചേനംപുല്ലി വിഷയാവതരണം നടത്തി. ആശിക വി.എം., മേഘ എന്നിവരും വിഷയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. തുടർന്ന് ആരോഗ്യകരമായ ചർച്ചയും നടന്നു. google meet ഉപയോഗിച്ച് രാത്രി 7മണിക്കാണ് സംവാദം നടന്നത്. 50ൽ അധികം പേർ പങ്കെടുത്തു
മാസികാപ്രവർത്തനം
ഒക്ടോബർ 26 വരെ മേഖലയിൽ ആകെ 465 മാസികകൾ ചേർത്തു. ഇതിൽ 344 എണ്ണം യുറീക്കയും 70 എണ്ണം ശാസ്ത്രകേരളവും 51 എണ്ണം ശാസ്ത്രഗതിയുമാണ്. ഏറ്റവും കൂടുതൽ മാസികകൾ ചേർത്ത യൂണിറ്റ് കുമരനല്ലൂർ ആണ്. 126 യുറീക്കകൾ അടക്കം ആകെ 175 മാസികക്ക് യൂണിറ്റ് വരിക്കാരെ കണ്ടെത്തി.
ക്ര.നമ്പർ | യൂണിറ്റ് | യൂറീക്ക | ശാസ്ത്രകേരളം | ശാസ്ത്രഗതി | ആകെ |
---|---|---|---|---|---|
1 | ആനക്കര | 5 | 1 | 5 | 11 |
2 | മലമക്കാവ് | 0 | 0 | 0 | 0 |
3 | കുമരനല്ലൂർ | 130 | 32 | 18 | 180 |
4 | പട്ടിത്തറ | 19 | 2 | 2 | 23 |
5 | തൃത്താല | 0 | 0 | 1 | 1 |
6 | മേഴത്തൂർ | 14 | 13 | 10 | 37 |
7 | പിലാക്കാട്ടിരി | 130 | 4 | 0 | 134 |
8 | ഞാങ്ങാട്ടിരി | 10 | 2 | 1 | 13 |
9 | കോതച്ചിറ | 2 | 0 | 0 | 2 |
10 | ചാലിശ്ശേരി | 2 | 0 | 1 | 3 |
11 | തണ്ണീർകോട് | 5 | 2 | 7 | 14 |
12 | കൂറ്റനാട് | 9 | 11 | 0 | 20 |
13 | തിരുമിറ്റക്കോട് | 24 | 4 | 6 | 34 |
14 | ആകെ | 350 | 71 | 51 | 472 |
മീഡിയ പ്രമാണങ്ങൾ
- Satheesh.ogg
തൃത്താല മേഖലാ വാർഷികത്തോടനുബന്ധിച്ച് കുമരനെല്ലൂരിൽ നടന്ന ജലസംരക്ഷണത്തെ കുറിച്ചുള്ള സെമിനാറിൽ IRTCയിലെ സീനിയർ ശാസ്ത്രജ്ഞൻ സതീഷ് നടത്തിയ പ്രഭാഷണം