"തൃത്താല മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
2022 ജൂലൈ 24ന് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് സയൻഷ്യയിൽ നടന്ന യോഗത്തിന് മേഖല പ്രസിഡന്റ് ഡോ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.രാജീവ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ.നാരായണൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു. വരവു ചെലവ് പി.എം.ഹരീശ്വരനും ഭാവിരേഖ എം.വി.രാജനും അവതരിപ്പിച്ചു. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം വി.എം. ബീന വിശദീകരിച്ചു. എം.എം.പരമേശ്വരൻ നന്ദി പറഞ്ഞു. | 2022 ജൂലൈ 24ന് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് സയൻഷ്യയിൽ നടന്ന യോഗത്തിന് മേഖല പ്രസിഡന്റ് ഡോ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.രാജീവ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ.നാരായണൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു. വരവു ചെലവ് പി.എം.ഹരീശ്വരനും ഭാവിരേഖ എം.വി.രാജനും അവതരിപ്പിച്ചു. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം വി.എം. ബീന വിശദീകരിച്ചു. എം.എം.പരമേശ്വരൻ നന്ദി പറഞ്ഞു. | ||
== കേരളപദയാത്ര == | == കേരളപദയാത്ര == |
08:02, 2 മേയ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല | |
---|---|
പ്രസിഡന്റ് | ഡോ.കെ രാമചന്ദ്രൻ |
സെക്രട്ടറി | വി.എം. രാജീവ് |
ട്രഷറർ | ഹരീശ്വരൻ |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
പഞ്ചായത്തുകൾ | ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല |
യൂണിറ്റുകൾ | ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട് |
പാലക്കാട് ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലാ കമ്മറ്റി
ഭാരവാഹികൾ
- പ്രസിഡന്റ്
- ഡോ.കെ. രാമചന്ദ്രൻ
- വൈസ് പ്രസിഡന്റ്
- എ.കെ. ശ്രീദേവി
- സെക്രട്ടറി
- വി.എം. രാജീവ്
- ജോ.സെക്രട്ടറി
- എം.വി.രാജൻ
- ഖജാൻജി
- ഹരീശ്വരൻ
മേഖലാ കമ്മറ്റി അംഗങ്ങൾ
ഇന്റേണൽ ഓഡിറ്റർമാർ
യൂണിറ്റ് സെക്രട്ടറിമാർ
പ്രവർത്തനങ്ങൾ - 2022
മേഖലാവാർഷികം
മേഖലാവാർഷികം ഏപ്രിൽ 30, മെയ് 1 തിയ്യതികളിലായി കൂറ്റനാട് വെച്ച് നടന്നു. ഏപ്രിൽ 30ന് നടന്ന പൊതുസമ്മേളത്തിൽ സത്യാനന്തരകാലത്തെ മാധ്യമങ്ങൾ എന്ന വിഷയത്തെ കുറിച്ചുള്ള പ്രഭാഷണം നടന്നു. കെ. ജയദേവൻ വിഷയം അവതരിപ്പിച്ചു. മെയ് 1ന് വട്ടേനാട് GLP സ്ക്കൂളിൽ വെച്ച് പ്രതിനിധി സമ്മേളനം നടന്നു. പുതിയ ഭാരവാഹികളായി കെ.രാമചന്ദ്രൻ : പ്രസിഡന്റ്, എ.കെ.ശ്രീദേവി : വൈസ് പ്രസിഡന്റ്, വി.എം.രാജീവ് : സെക്രട്ടറി, എം.വി.രാജൻ : ജോ.സെക്രട്ടറി, പി.എം. ഹരീശ്വരൻ : ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
പ്രവർത്തകയോഗം
2022 ജനുവരി 2ന് മേഖല പ്രവർത്തകയോഗം നടന്നു. പങ്കാളിത്തം 16 പേരിൽ ഒതുങ്ങി. ആനക്കര ,മലമക്കാവ് ,തൃത്താല ,ഞാങ്ങാട്ടിരി , പിലക്കാട്ടിരി ,ചാലിശേരി ,തണ്ണീർകോട് യൂണിറ്റുകളിൽ നിന്ന് ആരും പങ്കെടുത്തില്ല. യോഗം ജില്ലാ ട്രഷറർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മാഷ്, എം.വി. രാജൻ, പി. കെ. നാരായണൻ, രവികുമാർ എന്നിവർ സംസാരിച്ചു.
2022 ജൂലൈ 24ന് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് സയൻഷ്യയിൽ നടന്ന യോഗത്തിന് മേഖല പ്രസിഡന്റ് ഡോ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.രാജീവ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ.നാരായണൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു. വരവു ചെലവ് പി.എം.ഹരീശ്വരനും ഭാവിരേഖ എം.വി.രാജനും അവതരിപ്പിച്ചു. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം വി.എം. ബീന വിശദീകരിച്ചു. എം.എം.പരമേശ്വരൻ നന്ദി പറഞ്ഞു.
കേരളപദയാത്ര
കേരളപദയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വിളംബരജാഥക്ക് 2023 ഫെബ്രുവരി 5ന് ചാത്തനൂർ, ചാലിശ്ശേരി, പടിഞ്ഞാറങ്ങാടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ചാത്തനൂരിൽ ജി.എൽ.പി. സ്കൂളിൽ വെച്ചു നടന്ന ജാഥാസ്വീകരണം തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. പ്രേമ അദ്ധ്യകഷത വഹിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ. രവികുമാർ ജാഥാക്യാപ്റ്റനെ സ്വീകരിച്ചു. ജാഥയുടെ ഭാഗമായി അന്ധവിശ്വാങ്ങൾക്കെതിരെയുള്ള ചെറുനാടകങ്ങളുടെ അവതരണവും നടന്നു. ചാലിശ്ശേരിയിൽ കുന്നത്തേരി സാംസ്കാരിനിലയത്തിൽ വെച്ച് ജാഥക്ക് സ്വീകരണം നൽകി. ചാലിശ്ശേരി, പടിഞ്ഞാറങ്ങാടി എന്നിവടങ്ങളിൽ സ്വീകരണപരിപാടി സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു.
വിവിധ യൂണിറ്റുകളിലൂടെയും സ്ക്കൂൾലൈബ്രറികളിലൂടെയും മേഖലയിൽ 1,52.000 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു.
യൂണിറ്റ് | പുസ്തകവില (രൂപയിൽ) |
---|---|
കൂറ്റനാട് | 17,500 |
കുമരനല്ലൂർ | 16,500 |
ആനക്കര | 15,000 |
പട്ടിത്തറ | 15,000 |
മേഴത്തൂർ | 15,000 |
പിലാക്കാട്ടിരി | 15,000 |
ഞാങ്ങാട്ടിരി | 15,000 |
തിരുമിറ്റക്കോട് | 10,000 |
തണ്ണീർക്കോട് | 10,000 |
ചാലിശ്ശേരി | 10,000 |
സ്കൂൾ ലൈബ്രറി | 13,000 |
രണ്ടു ദിവസങ്ങളിലായി പദയാത്രയിൽ തൃത്താല മേഖലയിൽ നിന്ന് 64 പേർ പങ്കെടുത്തു. ഇതിൽ പൂർണ്ണമായും നടന്നവർ 45 പേരാണ്.
യൂണിറ്റ് | 10-02-23 | 11-02-23 | ആകെ |
---|---|---|---|
ആനക്കര | 3 | 5 | 8 |
കുമരനല്ലൂർ | 7 | 3 | 10 |
പട്ടിത്തറ | 8 | 5 | 13 |
മേഴത്തൂർ | 5 | 6 | 11 |
കൂറ്റനാട് | 3 | 1 | 4 |
പിലാക്കാട്ടിരി | 2 | 2 | 4 |
ചാലിശ്ശേരി | 5 | 5 | |
തണ്ണീർക്കോട് | 1 | 1 | 2 |
തിരുമിറ്റക്കോട് | 3 | 3 | |
ഞാങ്ങാട്ടിരി | 2 | 2 | |
തൃത്താല | 2 | 2 | |
ആകെ | 37 | 27 | 64 |
പുസ്തകപ്രകാശനം
കെ. രാജേന്ദ്രൻ എഴുതിയ ലക്ഷദ്വീപിലെ മാലാഖമാർ എന്ന പുസ്തകം 2023 ഫെബ്രുവരി 12ന് വട്ടേനാട് ജി.എൽ.പി. സ്കൂളിൽ വെച്ച് നടന്നു. പ്രസിദ്ധ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തത്. ബാലസാഹിത്യകാരനും മേഖലാ കമ്മിറ്റി അംഗവുമായ പി. രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.