തൃത്താല മേഖല
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല | |
---|---|
പ്രസിഡന്റ് | ഡോ.കെ രാമചന്ദ്രൻ |
സെക്രട്ടറി | വി.എം. രാജീവ് |
ട്രഷറർ | ഹരീശ്വരൻ |
ബ്ലോക്ക് പഞ്ചായത്ത് | തൃത്താല |
പഞ്ചായത്തുകൾ | ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല |
യൂണിറ്റുകൾ | ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട് |
പാലക്കാട് ജില്ല | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് |
മേഖലാ കമ്മറ്റി
ഭാരവാഹികൾ
- പ്രസിഡന്റ്
- ഡോ.കെ. രാമചന്ദ്രൻ
- വൈസ് പ്രസിഡന്റ്
- എ.കെ. ശ്രീദേവി
- സെക്രട്ടറി
- വി.എം. രാജീവ്
- ജോ.സെക്രട്ടറി
- എം.വി.രാജൻ
- ഖജാൻജി
- ഹരീശ്വരൻ
മേഖലാ കമ്മറ്റി അംഗങ്ങൾ
ഇന്റേണൽ ഓഡിറ്റർമാർ
യൂണിറ്റ് സെക്രട്ടറിമാർ
പ്രവർത്തനങ്ങൾ - 2022
മേഖലാവാർഷികം
മേഖലാവാർഷികം ഏപ്രിൽ 30, മെയ് 1 തിയ്യതികളിലായി കൂറ്റനാട് വെച്ച് നടന്നു. ഏപ്രിൽ 30ന് നടന്ന പൊതുസമ്മേളത്തിൽ സത്യാനന്തരകാലത്തെ മാധ്യമങ്ങൾ എന്ന വിഷയത്തെ കുറിച്ചുള്ള പ്രഭാഷണം നടന്നു. കെ. ജയദേവൻ വിഷയം അവതരിപ്പിച്ചു. മെയ് 1ന് വട്ടേനാട് GLP സ്ക്കൂളിൽ വെച്ച് പ്രതിനിധി സമ്മേളനം നടന്നു. പുതിയ ഭാരവാഹികളായി കെ.രാമചന്ദ്രൻ : പ്രസിഡന്റ്, എ.കെ.ശ്രീദേവി : വൈസ് പ്രസിഡന്റ്, വി.എം.രാജീവ് : സെക്രട്ടറി, എം.വി.രാജൻ : ജോ.സെക്രട്ടറി, പി.എം. ഹരീശ്വരൻ : ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
പ്രവർത്തകയോഗം
2022 ജനുവരി 2ന് മേഖല പ്രവർത്തകയോഗം നടന്നു. പങ്കാളിത്തം 16 പേരിൽ ഒതുങ്ങി. ആനക്കര ,മലമക്കാവ് ,തൃത്താല ,ഞാങ്ങാട്ടിരി , പിലക്കാട്ടിരി ,ചാലിശേരി ,തണ്ണീർകോട് യൂണിറ്റുകളിൽ നിന്ന് ആരും പങ്കെടുത്തില്ല. യോഗം ജില്ലാ ട്രഷറർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണൻ മാഷ്, എം.വി. രാജൻ, പി. കെ. നാരായണൻ, രവികുമാർ എന്നിവർ സംസാരിച്ചു.
2022 ജൂലൈ 24ന് നടന്ന കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല പ്രവർത്തകയോഗം സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു. കൂറ്റനാട് സയൻഷ്യയിൽ നടന്ന യോഗത്തിന് മേഖല പ്രസിഡന്റ് ഡോ.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം.രാജീവ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന നിർവാഹക സമിതി അംഗം പി.കെ.നാരായണൻ സംസ്ഥാന റിപ്പോർട്ട് അവതരിപ്പിച്ചു. വരവു ചെലവ് പി.എം.ഹരീശ്വരനും ഭാവിരേഖ എം.വി.രാജനും അവതരിപ്പിച്ചു. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം വി.എം. ബീന വിശദീകരിച്ചു. എം.എം.പരമേശ്വരൻ നന്ദി പറഞ്ഞു.
വിജ്ഞാനോത്സവം 2021-22
വിജ്ഞാനോത്സവം 2021-22ന്റെ രണ്ടാം ഘട്ടത്തിന്റെ മെന്റർമാർക്കുള്ള പരിശീലനം മാർച്ച് 10ന് നടന്നു. ഡോ. കെ.രാമചന്ദ്രൻ പരിശീനത്തിന് നേതൃത്വം നൽകി. 63 പേരുടെ പങ്കാളിത്തം ഉണ്ടായി.
വിജ്ഞാനോത്സവം 2022
2022ലെ വിജ്ഞാനോത്സവത്തിന്റെ അധ്യാപക പരിശീലനം സെപ്റ്റംബർ 14ന് 2pmന് തൃത്താല ബി.ആർ.സി.യിൽ വെച്ച് നടന്നു. മേഖല സെക്രട്ടറി വി.എം.രാജീവ് അധ്യക്ഷത വഹിച്ച പരിപാടി തൃത്താല എ.ഇ.ഒ ശ്രീ. സിദ്ധിക് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൺവീനർ എ.കെ.ശ്രീദേവി സ്വാഗതം പറഞ്ഞു. BPO ശ്രീജിത് ആശംസ അർപ്പിച്ചു. ഡോ.കെ.രാമചന്ദ്രൻ ക്ലാസ് നയിച്ചു.
പഞ്ചായത്തുതല സംഗമം
വിജ്ഞാനോത്സവത്തിന്റെ പഞ്ചായത്തുതല സംഗമങ്ങൾ 2022 ഒക്ടോബർ 22ന് കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി പഞ്ചായത്തുകളിൽ നടന്നു.
ചാലിശ്ശേരി പഞ്ചായത്ത്
ഒരു വിദ്യാലയം മുഴുവൻ ഏറ്റെടുത്ത അനുഭവമാണ്, SBS തണ്ണീർക്കോടു വച്ചു നടന്ന, ചാലിശ്ശേരി പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിനുണ്ടായത്. പ്രധാനാധ്യാപികയും മറ്റ് അധ്യാപികമാരും മാത്രമല്ല പിടിഎ, എംടിഎ പ്രസിഡന്റുമാരും ആദ്യാവസാനം ഉണ്ടായിരുന്നു.
പിടിഎ പ്രസിഡന്റ് അബ്ദുൾ റഷീദിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ എച്.എം. പ്രീതി ടീച്ചർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ റോസ് മേരി ഉദ്ഘാടനം ചെയ്തു. എംടിഎ പ്രസിഡന്റ് ഷെഹന അലി ആശംസയർപ്പിച്ചു. എം എം പരമേശ്വരൻ വിജ്ഞാനോത്സവത്തെക്കുറിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി നന്ദി പറഞ്ഞു.
എംടിഎ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനം പിടിഎ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. എസ്ബിഎസ്സിലെ മു പ്രധാന അധ്യാപകൻ ശശി മാഷ് സംസാരിച്ചു. സെർട്ടിഫിക്കറ്റ് വിതരണം ചെയ്തു. എം എം പരമേശ്വരൻ നന്ദി പറഞ്ഞു.
ഒറിഗാമിക്ക് സഹായിച്ചത് SRV LP സ്കൂളിലെ രമ ടീച്ചറാണ്. എം.കെ. ചന്ദ്രൻ മാഷും, വനജ ടീച്ചറും കുട്ടികൾക്ക് പാട്ടു പാടി കൊടുത്തു. LP വിഭാഗത്തിൽ 9 ഉം UP വിഭാഗത്തിൽ 7 ഉം അധ്യാപികമാർ മൂല്യനിർണയത്തിന് സഹായിക്കാനുണ്ടായിരുന്നു. റിഫ്രഷ്‌മെന്റ് നല്കാനും സർട്ടിഫിക്കറ്റ് എഴുതാനുമായി വേറേയും അധ്യാപികമാരുണ്ടായിരുന്നു. പരിഷത്ത് പ്രവർത്തകരായ സുരേഷ്, ഉണ്ണികൃഷ്ണൻ ടി പി, പി.നാരായണൻ എന്നിവരും തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്നു.
കുട്ടികളുടെ പങ്കാളിത്തം - എൽ.പി. : 94, യു.പി. : 65. ആകെ : 159
കപ്പൂർ പഞ്ചായത്ത്
യുറീക്ക വിജ്ഞാനോത്സവം കപ്പൂർ പഞ്ചായത്ത് തലം കുമരനെല്ലൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീൻ കളത്തിൽ പരിപാടി ഉദ്ഘാടനം ചെയ്തു. സുജാത മനോഹർ സ്വാഗതം പറഞ്ഞ യോഗത്തിൽ പി.ടി.എ.പ്രസിഡണ്ട് മാധവൻകുട്ടി അധ്യക്ഷത വഹിച്ചു. ശ്രീദേവി ടീച്ചർ ആമുഖ ഭാഷണം നടത്തി. വിജ്ഞാനോത്സവത്തിന്റെ പ്രാധാന്യം, പ്രസക്തി എന്നിവയെക്കുറിച്ച് രാമകൃഷ്ണൻ കുമരനല്ലൂർ സംസാരിച്ചു. വിജ്ഞാനോത്സവപ്രവർത്തനങ്ങളെക്കുറിച്ച് വി.എം.ബീന വിശദീകരിച്ചു. മുതിർന്ന പരിഷത്ത് പ്രവർത്തകൻ നാരായണൻകുട്ടി മാസ്റ്റർ വിജ്ഞാനോത്സവ ലക്ഷ്യങ്ങൾ പകർന്നു നൽകി. രമടീച്ചർ അവതരണഗാനം പാടിക്കൊടുത്തു. എൽ.പി.,യു.പി വിഭാഗങ്ങളിൽ നിന്നായി 192 കുട്ടികൾ പങ്കെടുത്തു. രമേഷ്.വി.വി.നന്ദി പറഞ്ഞു.
കുട്ടികൾ നടത്തിയ അന്വേഷണാത്മക പഠന പ്രവർത്തനങ്ങളുടെ അവതരണം, മൂന്നു തരം വിലയിരുത്തലുകൾ എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു. ഹൈസ്കൂൾ അധ്യാപകർകുട്ടികൾക്കായി ലഘുഭക്ഷണം തയ്യാറാക്കി നൽകി. 'ഒറിഗാമി' , സുധി പൊന്നേങ്കാവിലിന്റെ നേതൃത്വത്തിൽ നടന്നു. 'ഗ്രഹണത്തെ വരവേൽക്കാം '-എന്ന ശാസ്ത്ര ക്ലാസ് ഷാജി അരീക്കാട് യു.പി വിഭാഗം വിദ്യാർഥികൾക്കായി അവതരിപ്പിച്ചു. ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ 'യുറീക്കയെ പരിചയപ്പെടാം ' പരിപാടി മെന്റർമാരും കുട്ടികളും ചേർന്ന് രചനകൾ അവതരിപ്പിച്ചും, ആസ്വദിച്ചും മനോഹരമാക്കി. സമാപന സമ്മേളനത്തിൽ എൽ.പി.സ്കൂൾ പി ടി. എ പ്രസിഡന്റ് അഹല്യ അധ്യക്ഷയായി. റോബി അലക്സ്,അരുണ ടീച്ചർ,പ്രഭാകരൻ എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
അഭയ് ദേവ്, സുജ ടീച്ചർ, അഹല്യ എന്നിവർ വിജ്ഞാനോത്സവത്തെ വിലയിരുത്തി സംസാരിച്ചു. 4.30pm ന് പരിപാടികൾ അവസാനിച്ചു.
തൃത്താല പഞ്ചായത്ത്
ത്യത്താല പഞ്ചായത്ത് യുറീക്കാ വിജ്ഞാനോൽസവം മേഴത്തൂർ GHSSൽ വെച്ച് നടന്നു. ജില്ലാ കമ്മറ്റിയംഗം കൃഷ്ണൻ മാസ്റ്റർ അദ്ധ്യക്ഷനായ യോഗത്തിൽ വെച്ച്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. സുരേഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു . വിജ്ഞാനോൽസവം മേഖലാ കൺവീനർ ശ്രീദേവി ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾ പരിഷത്ത് ഗാനം ആലപിച്ചു. പി. നാരായണൻ പരിപാടികളുടെ വിശദീകരണം നടത്തി. ശ്രീജ. കെ.എം സ്വാഗതവും ,ഹരീശ്വരൻ പി. എം നന്ദിയും പറഞ്ഞു.
തുടർന്ന് മൂല്യനിർണയ പ്രവർത്തനങ്ങൾ നടന്നു. LP -യിൽ 75 , UP യിൽ 25 പേർ വീതം 100 കുട്ടികൾ പങ്കെടുത്തു. മേഴത്തൂർ GHSS, തൃത്താല MCMUP, തൃത്താല GMLP എന്നീ വിദ്യാലയങ്ങളിൽ നിന്നുമായി 8 അധ്യാപകർ മൂല്യനിർണയത്തിന് നേതൃത്വം നൽകി. ഉച്ചക്ക് ശേഷം ഒറിഗാമി പ്രവർത്തനം നടത്തി.
12 രക്ഷിതാക്കൾ മുഴുവൻ സമയവും പങ്കെടുത്തു. തുടർന്ന് സമ്മാനദാനത്തോടെ 3 മണിക്ക് പരിപാടി സമാപിച്ചു.
തിരുമിറ്റക്കോട് പഞ്ചായത്ത്
തിരുമിറ്റക്കോട് പഞ്ചായത്ത് തല വിജ്ഞാനോൽസവം നവംബർ 5ന് ചാത്തനൂർ LP സ്ക്കൂളിൽ നടന്നു. 9.30 ന് രജിസ്ടേഷൻ ആരംഭിച്ചു. എൽ.പി. വിഭാഗത്തിൽ നിന്ന് 131 കുട്ടികളും യു.പി. വിഭാഗത്തിൽ നിന്ന് 56 കുട്ടികളും പങ്കെടുത്തു. 10.15ന് പഞ്ചായത്ത് പ്രസിഡണ്ട് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഉൾപ്പെടെ 7 ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ പങ്കെടുത്തു. സച്ചിദാനന്ദൻ പരിഷത്ത് ഗാനങ്ങൾ ആലപിച്ചു. 10.15 ന് തന്നെ മെന്റർ പരിശീലനം നടന്നു. 32 അധ്യാപകർ പങ്കെടുത്തു.
അലി ഇക്ബാൽ മാസ്റ്റർ നയിച്ച രക്ഷിതാക്കൾക്കുള്ള ക്ലാസ് 10.45 ന് ആരംഭിച്ചു. 62 രക്ഷിതാക്കൾ പങ്കെടുത്തു. മികച്ച ക്ലാസാണെന്ന അഭിപ്രായം വന്നു. അന്ധവിശ്വാസവും അനാചാരങ്ങളും എന്നതായിരുന്നു ക്ലാസിന്റെ വിഷയം. കുട്ടികളുടെ പ്രവർത്തനം ലഘുഭക്ഷണത്തിനു ശേഷം (ഉണ്ണിയപ്പം, നാരങ്ങാ വെള്ളം) 11.15ന് ആരംഭിച്ചു. 8 ക്ലാസുകളിലായാണ് പ്രവർത്തനം നടത്തിയത്. രക്ഷിതാക്കളുടെ ക്ലാസിനു ശേഷം അവർക്ക് മാസിക പരിചയപ്പെടുത്തി. 3 വാർഷിക വരിസംഖ്യയും 14 യുറീക്ക വിൽപനയും നടന്നു.
ഉച്ചഭക്ഷണത്തിനു ശേഷം സൂര്യദർശിനി നിർമാണവും അതിന്റെ നിരീക്ഷണവും ഒറിഗാമിയും നടന്നു. എല്ലാ സ്ക്കൂളുകളിൽ നിന്നും പരിപാടിയെക്കുറിച്ച് കുട്ടികൾ സംസാരിച്ചു. രക്ഷിതാക്കളുടെ പ്രതിനിധികളും അഭിപ്രായം പങ്കുവെച്ചു. 4 പ്രധാനാധ്യാപകർ പങ്കെടുത്തിരുന്നു.
സമാപന സമ്മേളനം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ സ്പോൺസർ ചെയ്ത പുസ്തകവും പേനയും എല്ലാ കുട്ടികൾക്കും നൽകി. തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
ക്ലാസുകൾക്കും പ്രവർത്തനക്കൾക്കും നേതൃത്വം നൽകിയത് തൃത്താല മേഖലാ കമ്മിറ്റി അംഗം ഗംഗാധരൻ മാസ്റ്റർ ആണ്.
ആനക്കര പഞ്ചായത്ത്
ആനക്കര പഞ്ചായത്ത് തല വിജ്ഞാനോത്സവം ആനക്കര സ്വാമിനാഥ വിദ്യാലയത്തിൽ വെച്ച് നവംബർ 5ന് നടന്നു. ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തൃത്താല AEO പി.വി.സിദ്ധീഖ് ആശംസകൾ അർപ്പിച്ചു. PTA കമ്മറ്റി അംഗം നാരായണൻകുട്ടി പി.എം അധ്യക്ഷനായ ചടങ്ങിൽ പി വി. സേതുമാധവൻ സ്വാഗതവും യൂണിറ്റ് കമ്മറ്റി അംഗം സുബ്രഹ്മണ്യൻ എം നന്ദിയും രേഖപ്പെടുത്തി.
എൽ.പി.വിഭാഗം.. 172 കുട്ടികളും യൂ.പി.വിഭാഗം 112 പേരും പങ്കെടുത്തു. അധ്യാപകർ 30, പരിഷത്ത് പ്രവർത്തകർ 11, രക്ഷിതാക്കൾ 23, മറ്റുള്ളവർ 11 എന്നിങ്ങനെയാണ് മറ്റു പങ്കാളിത്തം. വിലയിരുത്തൽ 10.45 ന് തുടങ്ങി. മേഖലാ കൺവീനർ ശ്രീദേവി ടീച്ചർ മെന്റർമാരായ അധ്യാപകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. ഓരോ ക്ലാസ്സിലും പ്രത്യേകം പോയി നീരീക്ഷിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു . ഇടനേരം പങ്കെടുത്ത കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും നാരാങ്ങാ വെള്ളവും ബിസ്ക്കറ്റ് എന്നിവ നൽകി. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും യൂണിറ്റ് പ്രവത്തകർക്കും ഉച്ചഭക്ഷണം നൽകി. മേഖലാ കമ്മറ്റിയംഗം പി.വി. സേതുമാധവൻ രക്ഷിതാക്കൾക്ക് മാസിക പരിചയപ്പെടുത്തുകയും പുതിയ മൂല്യനിർണ്ണയരീതിയെ കുറിച്ച് പറയുകയും ചെയ്തു. വിജ്ഞാനോത്സവം3.30 ന് അവസാനിച്ചു. സമാപാനയോഗം സാമിനാഥ വിദ്യാലയത്തിലെ സീനിയർ ലക്ചറർ ശ്രീ. ഷഹിദ് അലി അവർകൾ ഉദ്ഘാടനം ചെയ്യുകയും സമ്മാനദാനം നൽകുകയും ചെയ്തു. സ്വാമിനാഥ വിദ്യാലയത്തിലെ അധ്യാപിക ശ്രീമതി സിന്ധു ചടങ്ങിന് നന്ദി രേഖപ്പെടുത്തി.
ഹൈസ്കൂൾ മേഖലാതലം
നവംബർ 5ന് വട്ടേനാട് GVHSSൽ വെച്ച് ഹൈസ്കൾ വിഭാഗം വിജ്ഞാനോത്സവത്തിന്റെ രണ്ടാം ഘട്ടം നടന്നു. സ്കൂൾ ഹെഡ്‍മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 120 കുട്ടികളും 16 അദ്ധ്യാപകരും പങ്കെടുത്തു. പരിഷത്ത് പ്രവർത്തകർ 5, രക്ഷിതാക്കൾ 9 മറ്റുള്ളവർ 3 എന്നിങ്ങനെയാണ് പങ്കാളിത്തം.
കേരളപദയാത്ര
കേരളപദയാത്രയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വിളംബരജാഥക്ക് 2023 ഫെബ്രുവരി 5ന് ചാത്തനൂർ, ചാലിശ്ശേരി, പടിഞ്ഞാറങ്ങാടി എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ചാത്തനൂരിൽ ജി.എൽ.പി. സ്‍കൂളിൽ വെച്ചു നടന്ന ജാഥാസ്വീകരണം തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി. പ്രേമ അദ്ധ്യകഷത വഹിച്ചു. പരിഷത്ത് സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി കെ. രവികുമാർ ജാഥാക്യാപ്റ്റനെ സ്വീകരിച്ചു. ജാഥയുടെ ഭാഗമായി അന്ധവിശ്വാങ്ങൾക്കെതിരെയുള്ള ചെറുനാടകങ്ങളുടെ അവതരണവും നടന്നു. ചാലിശ്ശേരിയിൽ കുന്നത്തേരി സാംസ്കാരിനിലയത്തിൽ വെച്ച് ജാഥക്ക് സ്വീകരണം നൽകി. ചാലിശ്ശേരി, പടിഞ്ഞാറങ്ങാടി എന്നിവടങ്ങളിൽ സ്വീകരണപരിപാടി സംസ്ഥാന സെക്രട്ടറി പ്രദോഷ് കുനിശ്ശേരി ഉദ്ഘാടനം ചെയ്തു.
വിവിധ യൂണിറ്റുകളിലൂടെയും സ്ക്കൂൾലൈബ്രറികളിലൂടെയും മേഖലയിൽ 1,52.000 രൂപയുടെ പുസ്തകങ്ങൾ പ്രചരിപ്പിച്ചു.
യൂണിറ്റ് | പുസ്തകവില (രൂപയിൽ) |
---|---|
കൂറ്റനാട് | 17,500 |
കുമരനല്ലൂർ | 16,500 |
ആനക്കര | 15,000 |
പട്ടിത്തറ | 15,000 |
മേഴത്തൂർ | 15,000 |
പിലാക്കാട്ടിരി | 15,000 |
ഞാങ്ങാട്ടിരി | 15,000 |
തിരുമിറ്റക്കോട് | 10,000 |
തണ്ണീർക്കോട് | 10,000 |
ചാലിശ്ശേരി | 10,000 |
സ്‍കൂൾ ലൈബ്രറി | 13,000 |
രണ്ടു ദിവസങ്ങളിലായി പദയാത്രയിൽ തൃത്താല മേഖലയിൽ നിന്ന് 64 പേർ പങ്കെടുത്തു. ഇതിൽ പൂർണ്ണമായും നടന്നവർ 45 പേരാണ്.
യൂണിറ്റ് | 10-02-23 | 11-02-23 | ആകെ |
---|---|---|---|
ആനക്കര | 3 | 5 | 8 |
കുമരനല്ലൂർ | 7 | 3 | 10 |
പട്ടിത്തറ | 8 | 5 | 13 |
മേഴത്തൂർ | 5 | 6 | 11 |
കൂറ്റനാട് | 3 | 1 | 4 |
പിലാക്കാട്ടിരി | 2 | 2 | 4 |
ചാലിശ്ശേരി | 5 | 5 | |
തണ്ണീർക്കോട് | 1 | 1 | 2 |
തിരുമിറ്റക്കോട് | 3 | 3 | |
ഞാങ്ങാട്ടിരി | 2 | 2 | |
തൃത്താല | 2 | 2 | |
ആകെ | 37 | 27 | 64 |
പുസ്തകപ്രകാശനം
കെ. രാജേന്ദ്രൻ എഴുതിയ ലക്ഷദ്വീപിലെ മാലാഖമാർ എന്ന പുസ്തകം 2023 ഫെബ്രുവരി 12ന് വട്ടേനാട് ജി.എൽ.പി. സ്‍കൂളിൽ വെച്ച് നടന്നു. പ്രസിദ്ധ സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തത്. ബാലസാഹിത്യകാരനും മേഖലാ കമ്മിറ്റി അംഗവുമായ പി. രാധാകൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി.
പരിസ്ഥിതി ദിനാചരണം
കൂറ്റനാട് ജനകീയ വായനശാലയിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖലയും കൂറ്റനാട് ജനകീയ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായ സംവാദസദസ്സ്, "മുതലാളിത്ത വളർച്ച സർവ്വ നാശത്തിന്റെ വഴി " എന്ന പുസ്തകം പരിചയപ്പെടുത്തിക്കൊണ്ട് ഇ.ഡി. ഡേവിസ് പരിസ്ഥിതിയും രാഷ്ട്രീയവും എന്ന വിഷയം ചർച്ചക്കായി അവതരിപ്പിച്ചു. പരിഷത്ത് മേഖലാ സെക്രട്ടറി വി.എം.രാജീവ് സ്വാഗതം പറഞ്ഞു. ജനകീയ വായനശാല പ്രസിഡൻറ് ഐദ്രു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡേവിസിന്റെ അവതരണത്തിനു ശേഷം പി.രാധാകൃഷ്ണൻ, ടി.രവികുമാർ എം.വി.രാജൻ, ഗോപി, പി.കെ.നാരായണൻ കുട്ടി കെ.പരമേശ്വരൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന കാർഷികസെമിനാർ
ആലത്തൂരിൽ വെച്ചു നടന്ന സംസ്ഥാന കാർഷികസെമിനാറിൽ മേഖലയിൽ നിന്നും 14 പേർ പങ്കെടുത്തു. യൂണിറ്റ് തലത്തിലുള്ള പങ്കാളിത്തം : ആനക്കര - 2, കുമരനെല്ലൂർ - 3, പട്ടിത്തറ - 4, മേഴത്തൂർ - 2, ഞാങ്ങാട്ടിരി - 1, ചാലിശേരി - 1, കൂറ്റനാട് - 1. 105 നാളികേരവും നടത്തിപ്പിലേക്കായി നൽകി.