തൃത്താല മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃത്താല മേഖല
പ്രസിഡന്റ് എം.കെ. കൃഷ്ണൻ
സെക്രട്ടറി എ.വി. രാജൻ മാസ്റ്റർ
ട്രഷറർ രവികുമാർ
ബ്ലോക്ക് പഞ്ചായത്ത് തൃത്താല
പഞ്ചായത്തുകൾ ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി, നാഗലശ്ശേരി, തിരുമിറ്റക്കോട്, തൃത്താല
യൂണിറ്റുകൾ ആനക്കര, മലമക്കാവ് ,കുമരനെല്ലൂർ, പട്ടിത്തറ, തണ്ണീർക്കോട്, ചാലിശ്ശേരി, കോതച്ചിറ, പിലാക്കാട്ടിരി, ഞാങ്ങാട്ടിരി, തൃത്താല (യൂണിറ്റ്), മേഴത്തൂർ, കൂറ്റനാട്,തിരുമിറ്റക്കോട്
പാലക്കാട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലാ കമ്മറ്റി

ഭാരവാഹികൾ

പ്രസിഡന്റ്
  • എം.കെ. കൃഷ്ണൻ മാസ്റ്റർ
വൈസ് പ്രസിഡന്റ്
  • എ.കെ. ശ്രീദേവി
സെക്രട്ടറി
  • എം.വി. രാജൻ മാസ്റ്റർ
ജോ.സെക്രട്ടറി
  • ഹരീശ്വരൻ
ഖജാൻജി
  • രവികുമാർ

മേഖലാ കമ്മറ്റി അംഗങ്ങൾ

  1. പി.വി. സേതുമാധവൻ
  2. സതീഷ് പി.ബി
  3. സുബീഷ് കെ.വി
  4. ഡോ. സലീനവർഗ്ഗീസ്
  5. എം.എം. പരമേശ്വരൻ
  6. പി. നാരായണൻ
  7. ശ്രീജ കെ.എം
  8. വി.എം. രാജീവ്
  9. പി. രാധാകൃഷ്ണൻ
  10. പരമേശ്വരൻ കെ
  11. ഡോ. രാമചന്ദ്രൻ
  12. സി.ജി. ശാന്തകുമാരി
ക്ഷണിതാക്കൾ
  1. പി.കെ. നാരായണൻകുട്ടി
  2. ഉണ്ണികൃഷ്ണൻ ടി.പി.
  3. ശശിമാഷ്
  4. ഷാജി അരിക്കാട്

ഇന്റേണൽ ഓഡിറ്റർമാർ

പ്രഭാകരൻ (തൃത്താല)

നാരായണൻ കെ

യൂണിറ്റ് സെക്രട്ടറിമാർ

യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി
യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറി
ആനക്കര കെ. സുരേഷ് പി.വി. ജലീൽ
കുമരനല്ലൂർ സുധി പൊന്നേങ്കാവിൽ ജിജി എസ് മനോഹർ
പട്ടിത്തറ സുനിത്കുമാർ പി.പി. പ്രേംകുമാർ എം.ജി
തൃത്താല രാജൻ ഷംസുദ്ദീൻ എ.കെ
മേഴത്തൂർ പി.ജി.രേഷ രാജേഷ് കോടനാട്
ചാലിശ്ശേരി പ്രഭാകരൻ കെ കെ അഭിലാഷ് കെ കെ
പിലാക്കാട്ടിരി രവി കറ്റശ്ശേരി രജിഷ എ.കെ.
കൂറ്റനാട് കുട്ടിനാരായണൻ എ.കെ. ചന്ദ്രൻ
തിരുമിറ്റക്കോട് ശശികുമാർ നാരായണൻ കെ
കോതച്ചിറ
ഞാങ്ങാട്ടിരി ചന്ദ്രൻ മാസ്റ്റർ അഡ്വക്കറ്റ് സൗരജ് ടി. കെ
തണ്ണീർക്കോട്

പ്രവർത്തനങ്ങൾ - 2024

മേഖലാ വാർഷികം

ഉദ്ഘാടനം-രാമൻകുട്ടി മാസ്റ്റർ.jpg

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സമ്മേളനം ഫെബ്രുവരി 10,11 തീയതികളിൽ തൃത്താലയിൽ വച്ചു നടന്നു. ഫെബ്രുവരി 10നു നടന്ന പൊതു സമ്മേളനത്തിൽ ഇന്ത്യ - ഇന്നലെ ഇന്ന് നാളെ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് വി.രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. പരിഷത്ത് മേഖല പ്രസിഡൻ്റ് എം.കെ.കൃഷ്ണൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് സെക്രട്ടറി എം.വി.രാജൻ സ്വാഗതം പറഞ്ഞു.

തൃത്താല ജി.എം.എൽ.പി. സ്കൂളിൽ നടന്ന പ്രതിനിധി സമ്മേളനം തൃത്താന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.കെ. കൃഷ്ണൻ അദ്ധ്യക്ഷനായി. മേഖലാ സെക്രട്ടറി എം.വി രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടി. രവികുമാർ വരവു ചെലവു കണക്കുകൾ അവതരിപ്പിച്ചു. കേന്ദ്രനിർവാഹകസമിതി അംഗം പി.എ തങ്കച്ചൻ സംഘടനാരേഖ അവതരിപ്പിച്ചു. കെ. രാമചന്ദ്രൻ, എം.കെ. ഷംസുദ്ദീൻ, പി.കെ. നാരായണൻകുട്ടി, കെ. നാരായണൻ, സുരേഷ് ആനക്കര, ജിജി കുമരനെല്ലൂർ, കെ. പ്രേംകുമാർ, എം രജിഷ, കെ.എം ശ്രീജ എന്നിവർ പ്രസംഗിച്ചു.

യൂണിറ്റ് വാർഷികങ്ങൾ

കുമരനെല്ലൂർ

കുമരനെല്ലൂർ യൂണിറ്റ് വാർഷിക സമ്മേളനം 6.1.2024 ശനിയാഴ്ച കുമരനെല്ലൂർ ഗവ.എൽ.പി സ്കൂളിൽ വെച്ച്  നടന്നു. 27 പേർ പങ്കെടുത്തു. ബാലവേദി അംഗം ദേവാനന്ദ് യുറീക്കയിൽനിന്നുള്ള ഒരു കവിത ആലപിച്ചുകൊണ്ട് പരിപാടികൾ ആരംഭിച്ചു. യൂണിറ്റ് സെക്രട്ടറി ജിഷ.പി.ആർ സ്വാഗതം പറഞ്ഞു. നാരായണൻ കുട്ടി മാഷ് അധ്യക്ഷനായിരുന്നു. ജിജി.എസ്.മനോഹർ അനുശോചനപ്രമേയം അവതരിപ്പിച്ചു. സംഘടനാ ക്ലാസ് എടുത്തു കൊണ്ട് മേഖലാസെക്രട്ടറി എം.വി.രാജൻ മാഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പ്രവർത്തനറിപ്പോർട്ടും വരവുചെലവു കണക്കും അവതരിപ്പിച്ചു. പങ്കജാക്ഷൻ മാഷ്, പ്രഭാകരൻ.എം, പ്രമോദ് ചന്ദ്രൻ, സതീഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

കപ്പൂർ ഗ്രാമപഞ്ചായത്ത് വായനശാലയുടെ പ്രവർത്തനം പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള  പ്രമേയം സതീഷ് അവതരിപ്പിച്ചു. റിപ്പോർട്ടും കണക്കും പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

സംസ്ഥാന ശാസ്ത്രമേളയിൽ പഠനോപകരണനിർമ്മാണത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ ഗണിതാധ്യാപകനും യൂണിറ്റ് അംഗവുമായ തോംസൺ കുമരനെല്ലൂരിനെയും 'മാസ്റ്റർജി' എന്ന് കൃതിക്ക് ഈ വർഷത്തെ കഥാദീപ്തി അവാർഡ് നേടിയ എഴുത്തുകാരനും അധ്യാപകനുമായ താജിഷ് ചേക്കോടിനെയും സമ്മേളനം അനുമോദിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് - സുധി പൊന്നേങ്കാവിൽ. വൈസ് പ്രസിഡണ്ട് -രമേഷ്. വി. വി. സെക്രട്ടറി - ജിജി.എസ്.മനോഹർ. ജോ.സെക്രട്ടറി-ജിഷ.പി.ആർ. എന്നിവരെ തെരഞ്ഞെടുത്തു.

പുതിയ സെക്രട്ടറി ജിജി നന്ദി പറഞ്ഞു.7.15ന് പരിപാടികൾ അവസാനിച്ചു.

തിരുമിറ്റക്കോട്

തിരുമിറ്റക്കോട് യൂണിറ്റ് സമ്മേളനം മേഖല കമ്മിറ്റി അംഗം ശ്രീ. എം. എം.പരമേശ്വരൻ മാസ്റ്റർ സംഘടന രേഖ അവതരിപ്പിച്ചു കൊണ്ട് ഉൽഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് ശ്രീ. എം.കെ. കൃഷ്ണൻ മാസ്റ്റർ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു സംസാരിച്ചു. പങ്കാളിത്തം ശുഷ്‌കമയിരുന്നുഎങ്കിലും പങ്കെടുത്തവർ ക്രിയാത്മകമായി ചർച്ചയിൽ പങ്കെടുത്തു. സെക്രട്ടറി ശ്രീ.നാരായണൻ റിപ്പോർട്ട് , വരവ് - ചെലവ് കണക്ക് ഇവ അവതരിപ്പിച്ചു .യൂണിറ്റ് പ്രസിഡൻ്റും മേഖല ട്രഷററും ആയ ശ്രീ. രവികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശ്രീ. ശശികുമാർ സ്വാഗതവും.ശ്രീ മണികണ്ഠൻ നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികളായി സെക്രട്ടറി - നാരായണൻ. കെ, പ്രസിഡൻ്റ് - ശശികുമാർ, ജോയിൻ്റ് സെക്രട്ടറി - അജിത്കുമാർ, വൈസ് പ്രസിഡൻ്റ് - കൃഷ്ണൻ.കെ.ജി എന്നിവരെ തെരഞ്ഞെടുത്തു. ഒമ്പത് അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

മേഴത്തൂർ

മേഴത്തൂർ യൂണിറ്റ് വാർഷികം സംഘടനാരേഖ അവതരിപ്പിച്ചു കൊണ്ട് മേഖലാ സെക്രട്ടറി MV രാജൻ ഉദ്ഘാടനം ചെയ്തു. പ്രവർത്തനറിപ്പോർട്ട്‌ അവലോകനവും ഭാവിപ്രവർത്തനങ്ങളും മേഖല വൈസ് പ്രസിഡന്റ്‌ ശ്രീദേവിടീച്ചറും റിപ്പോർട്ട്‌, വരവ് ചെലവു കണക്ക് എന്നിവ ഹരീശ്വരനും അവതരിപ്പിച്ചു. ചർച്ചയിൽ മുഴുവൻ അംഗങ്ങളും പങ്കെടുത്തു. സംഘടന ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എല്ലാവരും സൂചിപ്പിച്ചു. യുവാക്കൾ, കുട്ടികൾ എന്നിവരെ സംഘടനയോട് അടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്തു നടപ്പിലാക്കണമെന്ന് മിക്കവരും അഭിപ്രായപ്പെട്ടു.

പുതിയ ഭാരവാഹികൾ : പ്രസിഡന്റ് - പി.ജി.രേഷ, വൈസ് പ്രസി - എം.കെ.തങ്കമണി, സെക്രട്ടറി - രാജേഷ് കോടനാട്, ജോ.സെക്ര - കെ.പി.സ്വർണകുമാരി

അച്യുതൻ മാഷിന്റെ വീട്ടിൽ വെച്ചാണ് സമ്മേളനം നടന്നത്. രാവിലെ 10.30 am ന് തുടങ്ങി ഉച്ചക്ക് 1.45 pm വരെ യോഗനടപടിക്രമങ്ങൾ ഉണ്ടായിരുന്നു. മിക്ക അംഗങ്ങളും കുടുംബസമേതം ആയിരുന്നു പങ്കെടുത്തത്.

പട്ടിത്തറ

പട്ടിത്തറ യൂണിറ്റ് സമ്മേളനം പി. കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. എം. കെ. ശ്രീദേവി ടീച്ചർ ഭാവിരേഖ അവതരിപ്പിച്ചു. പുതിയ യൂണിറ്റ് സെക്രട്ടറിയായി പ്രേംകുമാർ.എം.ജി യും പ്രസിഡന്റ്‌ ആയി സുനിത്കുമാർ. പി. പി യും തെരെഞ്ഞെടുക്കപ്പെട്ടു.

ചാലിശ്ശേരി

ചാലിശ്ശേരി യൂണിറ്റ് വാർഷികസമ്മേളനം 09.02.2024,വൈകീട്ട് എഴുമണിക്ക് ടി പി ഉണ്ണികൃഷ്ണൻ സ്മാരക ലൈബ്രറിയിൽ വെച്ചു നടന്നു, മേഖല സെക്രട്ടറി ശ്രീ.രാജൻ മാഷ് സംഘടനാരേഖ അവതരിപ്പിച്ചു,പുതിയ ഭാരവാഹികളായി, ശ്രീ.അഭിലാഷ്. കെ. കെ, (സെക്രട്ടറി) ശ്രീ.പ്രഭാകരൻ കെ.കെ (പ്രസിഡന്റ്) തെരഞ്ഞെടുത്തു. സമ്മേളനം ഏകദേശം 8.45 നു അവസാനിച്ചു.

ഞാങ്ങാട്ടിരി

ശാസ്ത്ര സാഹിത്യ പരിഷത്ത് ഞാങ്ങാട്ടിരി യൂണിറ്റ് വാർഷിക സമ്മേളനം ഫെബ്രുവരി 9ന് ടി.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്മാരക വായനശാല പരിസരത്ത് വെച്ച് നടന്നു. പ്രസിഡന്റായി ശ്രീ. ചന്ദ്രൻ മാസ്റ്ററെയും യൂണിറ്റ് സെക്രട്ടറിയായി അഡ്വക്കറ്റ് സൗരജ് ടി. കെ.യെയും വൈസ് പ്രസിഡൻറായി ശ്രീ.അലിക്കുട്ടി ടി.ടിയെയും, ജോയിന്റ് സെക്രട്ടിയായി ശ്രീ. ഫിദൽ ടി.കെ യെയും സമ്മേളനം തെരഞ്ഞെടുത്തു.


മുൻവർഷങ്ങളിലെ പ്രവർത്തനങ്ങൾ

"https://wiki.kssp.in/index.php?title=തൃത്താല_മേഖല&oldid=13334" എന്ന താളിൽനിന്ന് ശേഖരിച്ചത്